ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യുഎഇ മുന്നിൽ

'പയനിയറിംഗ് മോഡൽ' പദവി നേടി
UAE is at the forefront of cyber security globally
ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യുഎഇ മുന്നിൽ
Updated on

അബുദാബി: 2024ലെ ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക പ്രകാരം ഇന്‍റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്‍റെ ആഗോള വിഭാഗത്തിൽ (പയനിയറിംഗ് മോഡൽ) യുഎഇക്ക് മുന്നേറ്റം. സൈബർ സുരക്ഷ മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നേട്ടമുണ്ടാക്കി.

സൈബർ സുരക്ഷാ കൗൺസിൽ പ്രതിനിധീകരിക്കുന്ന സൂചികയുടെ എല്ലാ 80 മാനദണ്ഡങ്ങളും രാജ്യം പാലിച്ചു 100% വിജയമാണ് കൈവരിച്ചത്. ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം നിർമ്മിക്കാനുള്ള യുഎഇയുടെ നിരന്തര ശ്രമങ്ങളെ ഈ റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നു.

യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്‍റെയും ഡിജിറ്റൽ പരിവർത്തനത്തിൽ പിന്തുടരുന്ന പുരോഗമന നയങ്ങളുടെയും ഫലമാണ് ഈ ഉജ്വല നേട്ടമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.

പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും സൈബർ സുരക്ഷയിൽ പ്രവർത്തിക്കുന്ന എല്ലാ ടീമുകളുടെയും സംയുക്ത പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് ഡോ. അൽ കുവൈത്തി പറഞ്ഞു.

ദേശീയ സൈബർ സുരക്ഷാ ഭരണം വർധിപ്പിക്കുക, ദേശീയ ശേഷികൾ വികസിപ്പിക്കുക, വിവരങ്ങൾ പങ്കിടുന്നതിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയോജിത സംവിധാനത്തിലൂടെയാണ് സൈബർ സുരക്ഷാ കൗൺസിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

നിയമപരമായ നടപടികൾ, നിയന്ത്രണ നടപടികൾ, സഹകരണ നടപടികൾ, ശേഷി വർധിപ്പിക്കൽ നടപടികൾ, സാങ്കേതിക നടപടികൾ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന, ഐക്യ രാഷ്ട്ര സഭയിലെ അംഗ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പക്വതയെ വിലയിരുത്തുന്ന സമഗ്രമായ അളവുകോലാണ് ആഗോള സൈബർ സുരക്ഷാ സൂചിക.

Trending

No stories found.

Latest News

No stories found.