ഷെയ്ഖ് ഹസീന വിരുദ്ധ പ്രതിഷേധം: കോടതി ശിക്ഷിച്ച 57 ബംഗ്ലാദേശികൾക്കും മാപ്പ് നൽകി യു എ ഇ പ്രസിഡണ്ട്

ബംഗ്ലാദേശ് ചീഫ് അഡ്വൈസർ പ്രൊഫ. മുഹമ്മദ് യൂനുസിന്‍റെ അഭ്യർഥന പ്രകാരമാണ് നടപടി.
UAE president
ബംഗ്ലാദേശ് മുൻ സർക്കാരിനെതിരെ പ്രതിഷേധം: കോടതി ശിക്ഷിച്ച 57 ബംഗ്ലാദേശികൾക്കും മാപ്പ് നൽകി യു എ ഇ പ്രസിഡണ്ട്
Updated on

ദുബായ്: ബംഗ്ലാദേശ് മുൻ സർക്കാരിനും ഷെയ്ഖ് ഹസീനയ്ക്കുമെതിരേ യു എ ഇയിൽ പ്രതിഷേധിച്ചതിന് ഫെഡറൽ കോടതി ശിക്ഷിച്ച 57 ബംഗ്ലാദേശികൾക്കും മാപ്പ് നൽകി യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബംഗ്ലാദേശ് ചീഫ് അഡ്വൈസർ പ്രൊഫ. മുഹമ്മദ് യൂനുസിന്‍റെ അഭ്യർഥന പ്രകാരമാണ് നടപടി. ഇവരെ ഉടൻ ബംഗ്ലാദേശിലേക്ക് നാടു കടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രൊഫ. യൂനുസിനെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ കുറ്റക്കാരായ ബംഗ്ലാദേശികൾക്ക് മാപ്പ് നൽകണമെന്ന് മുഖ്യ ഉപദേഷ്ടാവ് യു.എ.ഇ പ്രസിഡന്‍റിനോട് അഭ്യർഥിച്ചിരുന്നു.

ഷെയ്ഖ് ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ബംഗ്ലാദേശ് പ്രവാസികൾ യുഎഇയിൽ പ്രകടനം നടത്തിയത്.

2006ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രൊഫ. മുഹമ്മദ് യൂനുസിനോടുള്ള ആദരവാണ് ബംഗ്ലാദേശികൾക്ക് മാപ്പ് നൽകിയതിലൂടെ വ്യക്തമാകുന്നതെന്നാണ് വിദേശകാര്യ നിരീക്ഷകർ പറയുന്നത്.

Trending

No stories found.

Latest News

No stories found.