ആഫ്രിക്കൻ രാജ്യങ്ങൾക്ക് യുഎഇ മങ്കി പോക്സ് വാക്സിനുകൾ നൽകും

ആരോഗ്യ രംഗത്ത് വെല്ലുവിളിയായ മങ്കി പോക്സിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
UAE to send M Pox vaccine to Africa
ആഫ്രിക്കൻ രാജ്യങ്ങൾക്ക് യുഎഇ മങ്കി പോക്സ് വാക്സിനുകൾ നൽകും
Updated on

അബുദാബി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, കാമറൂൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മങ്കി പോക്സ് വാക്സിനുകൾ എത്തിക്കുമെന്ന് യുഎഇ അറിയിച്ചു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നിർദേശങ്ങൾ പാലിച്ചാണ് ഈ മാനുഷിക നടപടി. വ്യോമ മാർഗമാണ് വാക്‌സിനുകൾ എത്തിക്കുക. ആരോഗ്യ രംഗത്ത് കാര്യമായ വെല്ലുവിളി ഉയർത്തുന്ന മങ്കി പോക്സ് വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഈ രാജ്യങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്.

ആഗോള തലത്തിൽ മാനുഷികവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ പിന്തുണ പ്രതിഫലിപ്പിക്കുന്നത് എന്നും പ്രതിസന്ധിയുടെയും ദുരന്തത്തിന്‍റെയും സമയങ്ങളിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള തങ്ങളുടെ സമർപ്പണം ഇത് എടുത്തു കാണിക്കുന്നു എന്നും യുഎഇ സഹ മന്ത്രി ശൈഖ് ശഖ്‌ബൂത് ബിൻ നഹ്‌യാൻ അൽ നഹ്‌യാൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.