പെൺകുട്ടികളുടെ കൊലപാതകം: യുകെ കത്തുന്നു

കലാപം അടിച്ചമർത്താൻ കോബ്ര യോഗം വിളിച്ച് യുകെ
Rioters toss a trash bin during an anti-immigration protest in Rotherham
Rioters toss a trash bin during an anti-immigration protest in Rotherham
Updated on

ലണ്ടൻ: കഴിഞ്ഞയാഴ്ച സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ, സമീപ വർഷങ്ങളിൽ യുകെ കണ്ട ഏറ്റവും രൂക്ഷമായ കലാപമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ യുകെയിലെ പട്ടണങ്ങളിലും നഗരങ്ങളിലും അക്രമാസക്തമായ ക്രമക്കേടിനെത്തുടർന്ന് 150-ലധികം പേർ അറസ്റ്റിലായി. ഇതേത്തുടർന്നാണ് കോബ്ര യോഗം നടത്തിയത്.

റോതർഹാമിൽ അഭയം തേടുന്നവരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനു നേരെ ആക്രമണമുണ്ടായിരുന്നു. കലാപകാരികളെ എന്തു വിലകൊടുത്തും നേരിടുമെന്ന യുകെയുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഹോട്ടലിനു നേരെയുള്ള ആക്രമണം.

ഞായറാഴ്ച റോതർഹാം, മിഡിൽസ്ബ്രോ, ബോൾട്ടൺ, യുകെയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജനക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കർശന നടപടികളുമായി രംഗത്തെത്തി.

മുമ്പെങ്ങുമില്ലാത്ത വിധം ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും വിവിധ ഭാഗങ്ങളിലാണ് ഈ കുഞ്ഞുങ്ങളെ കുത്തിക്കൊന്നതിനെത്തുടർന്ന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

കോബ്ര യോഗം വാരാന്ത്യത്തിലെ അക്രമത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും വരും ദിവസങ്ങളിലെ പ്രതികരണവും സർക്കാരിന് നൽകാനാണ് ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട മന്ത്രിമാരും പോലീസ് പ്രതിനിധികളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രിയും പോലീസ് മേധാവികളും തമ്മിലുള്ള കൂടിക്കാഴ്ചയും ശനിയാഴ്ച മുതിർന്ന മന്ത്രിമാരുടെ യോഗവും പോലെ ഇതിനകം നടന്ന യോഗങ്ങളുടെ പശ്ചാത്തലത്തിൽ ഇത് കാണണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നിർദ്ദേശിച്ചു.

കോബ്ര മീറ്റിങ് എന്നാൽ...

യുകെയിലെ വൈറ്റ്‌ഹാളിലെ കാബിനറ്റ് ഓഫീസ് ബ്രീഫിംഗ് റൂം എയുടെ പേരാണ് കോബ്ര - അല്ലെങ്കിൽ COBR - മീറ്റിംഗുകൾ. ഇത് ഒരു അടിയന്തര പ്രതികരണ സമിതിയാണ് - മന്ത്രിമാർ, ഉദ്യോഗസ്ഥർ, പോലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, അവർ അന്വേഷിക്കുന്ന സാഹചര്യത്തിന് അനുയോജ്യമായ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തെയാണ് കോബ്ര മീറ്റിങ് എന്നു പറയുന്നത്.

Trending

No stories found.

Latest News

No stories found.