കീവ്: യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ തയാറാക്കിയ സമാധാന പദ്ധതിക്ക് പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടിയതായി റിപ്പോർട്ട്.
ജപ്പാനിൽ നടത്തിയ ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയും, പ്രശ്നപരിഹാരത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലൻസ്കിക്ക് മോദി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് സെലൻസ്കി സമാധാന പദ്ധതി മോദിക്കു കൈമാറിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
റഷ്യയ്ക്കെതിരേ പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിൽ സഹകരിക്കാതെ നിൽക്കുന്ന ഇന്ത്യയോട് അത്തരം സഹായങ്ങളൊന്നും യുക്രെയ്ൻ അഭ്യർഥിച്ചിട്ടില്ല. സമാധാന പദ്ധതിക്കുള്ള പിന്തുണ മാത്രമാണ് തേടിയിട്ടുള്ളതെന്നും വിവരം.