റഷ്യയിലേക്കുള്ള കടന്നുകയറ്റം സ്ഥിരീകരിച്ച് സെലെൻസ്കി

യുക്രെയ്നെ നേരിടാൻ ബുദ്ധിമുട്ടി റഷ്യ
zelensky
വ്ലോഡിമിർ സെലെൻസ്കി
Updated on

റഷ്യയിലേയ്ക്ക് അതിർത്തി കടന്നുള്ള ആക്രമണം യുക്രെയ്ൻ നടത്തുകയാണെന്നു സമ്മതിച്ച് സെലെൻസ്കി. റഷ്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയ്ക്കുള്ളിലെ കുർസ്ക് പ്രവിശ്യയിലാണ് പത്തു കിലോമീറ്ററോളം യുക്രെയ്ൻ സൈന്യം കടന്നാക്രമണം നടത്തുന്നത്. യുക്രെയ്നിന്‍റെ റഷ്യൻ കടന്നു കയറ്റം തുടങ്ങിയിട്ട് ഇത് ആറാം ദിവസമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യയ്ക്കുള്ളിൽ പത്തു കിലോമീറ്ററിൽ കൂടുതൽ പ്രദേശത്തേയ്ക്ക് യുക്രെയ്ൻ സൈനികർ അതിവേഗം മുന്നേറിയത്. 2022 ഫെബ്രുവരിയിൽ മോസ്കോ ഉക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്നിന്‍റെ ഭാഗത്തു നിന്നുമുള്ള ഏറ്റവും വലിയ കടന്നു കയറ്റമാണിത്.

ഉക്രെയ്നിൽ, തലസ്ഥാനമായ കീവിലും മറ്റ് നിരവധി പ്രദേശങ്ങളിലും ഞായറാഴ്ച പുലർച്ചെ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതായി പ്രാദേശിക വക്താക്കൾ അറിയിക്കുന്നു. യുക്രെയ്നിന്‍റെ ഈ കടന്നാക്രമണം തടയാൻ റഷ്യ നന്നേ പാടുപെടുകയാണ് ഇപ്പോൾ.

കുർസ്ക് മേഖലയിൽ നിന്ന് 76,000-ത്തിലധികം ആളുകളെ റഷ്യയ്ക്ക് ഈ ആറു ദിവസത്തിനുള്ളിൽ ഒഴിപ്പിക്കേണ്ടി വന്നു.ഈ മേഖലയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ "ഭീകരവിരുദ്ധ" ഭരണകൂടം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ റഷ്യ.

കുർസ്ക്, ബെൽഗൊറോഡ്, ബ്രയാൻസ്ക് മേഖലകളിലെ അധികാരികൾക്ക് ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കാനും മറ്റ് നടപടികൾക്കൊപ്പം ഫോൺ ടാപ്പിംഗ് ഉപയോഗിക്കാനും അധികാരം നൽകുന്ന ഭരണകൂടം എന്നാണ് ഇതിനർഥം.ശനിയാഴ്‌ച രാത്രി നടന്ന യുദ്ധത്തിൽ നിരവധി പരിക്കേറ്റ റഷ്യക്കാരുണ്ടെന്ന് കുർസ്‌ക് ഗവർണർ അലക്‌സി സ്മിർനോവ് ഞായറാഴ്ച പുലർച്ചെ സമ്മതിച്ചു.

പ്രാദേശിക തലസ്ഥാനമായ കുർസ്കിലെ ഒരു ബഹുനില കെട്ടിടത്തിൽ വിക്ഷേപിക്കപ്പെട്ട യുക്രേനിയൻ മിസൈൽ മൂലം 13 റഷ്യക്കാർക്ക് പരുക്കേറ്റു. ഇതേസമയം യുക്രെയ്നിൽ, റോക്കറ്റ് ശകലം റെസിഡൻഷ്യൽ ഹൗസുകൾക്ക് മുകളിൽ വീണതിനെത്തുടർന്ന് 35 വയസുള്ള ഒരാളും അദ്ദേഹത്തിന്‍റെ നാല് വയസ്സുള്ള മകനും കീവ് മേഖലയിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കൂടാതെ, 13 വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.