ഇന്നലെ വാഷിംഗ്ടണിലെ ഹൗസ് ഒഫ് ചേംബറിൽ നടന്ന നെതന്യാഹുവിന്‍റെ പ്രസംഗം വൻ തോതിൽ ജനശ്രദ്ധയാകർഷിച്ചതോടൊപ്പം തന്നെ വലിയ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കി. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ പ്രതിഷേധം അമെരിക്കയിൽ ഉടനീളമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. നെതന്യാഹുവിനെ വംശഹത്യ നടത്തുന്നവൻ എന്ന് ആരോപിച്ച പ്രതിഷേധക്കാരെ തടയാൻ വാഷിംഗ്ടണിലെ ഡൗൺ ടൗൺ ഏരിയയിലെ തെരുവുകൾ അടച്ചും ബഹുജന പ്രതിഷേധങ്ങളെ നേരിടുന്നതിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്ന് ഡ്രാഫ്റ്റ് ചെയ്തുമാണ് ഗവണ്മെന്‍റ് നെതന്യാഹുവിന്‍റെ വരവിന് വഴിയൊരുക്കിയത്.
39,000 പലസ്തീൻ സിവിലിയൻമാരെ കൊന്നൊടുക്കിയ ഗാസയിലെ യുദ്ധത്തെ ഇസ്രായേൽ എങ്ങനെ പ്രോസിക്യൂട്ട് ചെയ്തു എന്നതിനെക്കുറിച്ചുള്ള മാനുഷിക ആശങ്കകളെ ചൊല്ലി പ്രസംഗം ബഹിഷ്കരിക്കുമെന്ന് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ ഡസൻ കണക്കിന് ഡെമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു.മൊത്തം ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളിൽ പകുതിയോളം പേരും സംയുക്ത സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
പ്രസംഗം ബഹിഷ്കരിച്ച ബെർണി സാൻഡേഴ്സ് ഇസ്രയേലി പ്രധാനമന്ത്രിയെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ചു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവിനും മറ്റ് ഇസ്രയേലി ഉദ്യോഗസ്ഥർക്കും മുതിർന്ന ഹമാസ് നേതാക്കൾക്കും എതിരെ അറസ്റ്റ് വാറണ്ടിനുള്ള പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന പരിഗണിക്കുകയാണ് എന്ന് ബെർണി സാൻഡേഴ്സ് വ്യക്തമാക്കി.
"ഇന്ന് ഹൗസ് ചേംബറിൽ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ അവതരണം, വിദേശ പ്രമുഖരുടെ ഏറ്റവും മോശം അവതരണമായിരുന്നു എന്നാണ് നാൻസി പെലോസി എക്‌സിൽ പ്രതികരിച്ചത്. ബന്ദികളുടെ കുടുംബാംഗങ്ങൾ വെടിനിർത്തൽ കരാറിന് ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങൾ വെടിനിർത്തൽ കരാർ ആവശ്യപ്പെടുന്നു,അത് ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരും - ആ ലക്ഷ്യം കൈവരിക്കുന്നതിന് പ്രധാനമന്ത്രി സമയം ചെലവഴിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബന്ദികളെ സംരക്ഷിക്കാൻ നെതന്യാഹു ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഡസൻ കണക്കിന് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളും ആയിരക്കണക്കിനു പ്രതിഷേധക്കാരും ബഹിഷ്‌കരിക്കുകയും യുഎസ് ക്യാപിറ്റോളിന് പുറത്ത് പ്രതിരോധം തീർത്തു.