'ഡോറെമോന്‍റെ' ശബ്ദം നിലച്ചു

'ഡോറെമോൻ' കാര്‍ട്ടൂണിന് ശബ്ദം നൽകിയ ജാപ്പനീസ് വോയ്‌സ് ആർട്ടിസ്റ്റ് നൊബുയോ ഒയാമ അന്തരിച്ചു
Voice of Doraemon, nobuyo Oyama Passed Away
'ഡോറെമോൻ' വോയ്‌സ് ആർട്ടിസ്റ്റ് നൊബുയോ ഒയാമ അന്തരിച്ചു
Updated on

ഏഷ്യയിലുടനീളം ഒരു തലമുറയിലെ കുട്ടികളുടെ പ്രിയപ്പെട്ട ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രമായ 'ഡോറെമോൻ' കാര്‍ട്ടൂണിന് ശബ്ദം നൽകിയ ജാപ്പനീസ് വോയ്‌സ് ആർട്ടിസ്റ്റ് നൊബുയോ ഒയാമ അന്തരിച്ചു. 90 വയസായിരുന്നു. സെപ്റ്റംബർ 29-നായിരുന്നു ഇവരുടെ അന്ത്യം. എന്നാൽ മരണത്തെക്കുറിച്ചുള്ള വിവരം ഒക്ടോബർ 11നാണ് അവരുടെ ഏജൻസി പുറത്തറിയിക്കുന്നത്. വളരെ വൈകി ഇക്കാര്യം ലോകത്തെ അറിയിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു എന്നും ജീവിച്ചിരുന്ന കാലമത്രയും സ്നേഹിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും ഏജൻസി അറിയിച്ചതായി ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

1979 മുതല്‍ 2005 വരെ 26 വര്‍ഷം നീണ്ടു നിന്ന അനിമേഷന്‍ പരമ്പരയിലെ ടൈറ്റില്‍ കഥാപാത്രമാണ് നീല പൂച്ച റോബോട്ടായ ഡോറെമോന്‍. ഏറ്റവും ദൈര്‍ഘ്യമുള്ള ജാപ്പനീസ് അനിമേഷന്‍ സീരീസുകളിലൊന്ന് കൂടിയാണ് ഡോറെമോന്‍. അലസനായ നോബിത എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവിതത്തിലെ ഓരോ സാഹസികതയും അത് മറികടക്കുന്നതിനായി 22-ാം നൂറ്റാണ്ടിൽ നിന്നുള്ള ഡോറെമോൻ എന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടിക് പൂച്ച തന്‍റെ പോക്കറ്റിൽ നിന്നും രഹസ്യ ഗാഡ്‌ജെറ്റുകൾ പുറത്തെടുക്കുന്നതും അതിലൂടെയുള്ള ഓരോ പാഠങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ഫ്യൂജിക്കോ എഫ് ഫ്യൂജിയോ എന്ന കലാകാരനാണ് ഈ കഥാപാത്രത്തിന്‍റെ ശില്‍പ്പി. വിവിധ ഭാഷകളിലായി തര്‍ജമ ചെയ്ത ഈ ആനിമേഷന്‍ വളരെ അധികം പ്രശ്‌സ്തി നേടിയിരുന്നു.

1933 ൽ ജനിച്ച നൊബുയോ ഒയാമ 1957-ലാണ് വോയ്‌സ് ആർട്ടിസ്റ്റായി തന്‍റെ കരിയർ ആരംഭിച്ചത്. 2010 മുതൽ 2016 വരെയുള്ള “ഡംഗൻറോൺപ” എന്ന വീഡിയോ ഗെയിം സീരീസിലെ പ്രധാന വില്ലനായും മോണോകുമ എന്ന കഥാപാത്രത്തിനും “ഡംഗൻറോൻപ: ദി ആനിമേഷനും” ഇവർ ശബ്ദം നൽകി. എന്നാൽ ഡോറെമോന്‍ ശബ്ദമായിരുന്നു ഇവരെ കൂടുതൽ പ്രശസ്തയാക്കിയത്. വോയ്‌സ് ആർട്ടിസ്റ്റിനു പുറമെ നടിയും തിരക്കഥാകൃത്തും ഗായികയും കൂടിയായിരുന്നു നൊബുമയോ ഒയാമ.

Trending

No stories found.

Latest News

No stories found.