ഗ്രീസിൽ കാട്ടുതീ ആളിപ്പടരുന്നു , നിയന്ത്രിക്കാനാവാതെ അധികൃതർ; ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്
wildfire at greece capital
ഗ്രീസിൽ കാട്ടുതീ ആളിപ്പടരുന്നു
Updated on

ആതൻസ്: ഗ്രീസ് തലസ്ഥാനമായ ആതൻസിന് സമീപം പെന്‍റെലിയിൽ കാട്ടു തീ ആളിപ്പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകൾ കത്തിനശിച്ചു. തീയണക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്.

വിവിധ യൂറോപ്യൻ രാജ്യങ്ങൾ ആതൻസിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാനാവുന്നില്ല.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയിൽ കാട്ടുതീ പടർന്നു പിടിക്കുകയായിരുന്നു. ഇത് ഗ്രീസിൽ പുതിയ കാര്യമല്ല. കഴിഞ്ഞ മാത്ര മാതം 20 ലേറെ പേരും 2018 ൽ നൂറിലേറെ പേരും കാട്ടുതീയിൽ കൊല്ലപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.