മകൻ മരിച്ചു, 'വോക് മൈൻഡ് വൈറസ്' കൊന്നുവെന്ന് മസ്ക്; അച്ഛനെ തള്ളി ട്രാൻസ് മകൾ

ലിബറൽ, സ്ത്രീപക്ഷ, സ്വത്വരാഷ്ട്രീയ, ആധുനിക ചിന്താരീതികളെ വിമർശിക്കുന്നതിനായി ഉപയോഗിക്കുന്ന പദമാണ് വോക് മൈൻഡ് വൈറസ്.
ഇലോൺ മസ്ക്, വിവിയൻ ജെന്ന വിൽസൺ
ഇലോൺ മസ്ക്, വിവിയൻ ജെന്ന വിൽസൺ
Updated on

ശതകോടീശ്വരൻ ഇലോൺ മസ്കിനെ പരസ്യമായി വിമർശിച്ച് ട്രാൻസ് വനിതയും മകളുമായ വിവിയൻ ജെന്ന വിൽസൺ. മസ്കിന്‍റെ മകനായ സേവ്യർ 2022 മുതലാണ് പേരും ജെൻഡറും മാറ്റി പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സൈക്കോളജിസ്റ്റ് ഡോ. ജോർദാൻ പീറ്റേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് ടെസ്ല, സ്പേസ് എക്സ് സിഇഒ മസ്ക് ട്രാൻസ്ജെൻഡർ മകളെക്കുറിച്ച് സംസാരിച്ചത്. മകൻ ജെൻഡർ അസൈൻമെന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് അനുവദിച്ചതിൽ പശ്ചാത്താപമുണ്ട്. ഇത്തരം ശസ്ത്രക്രിയകൾ പ്രോത്സാഹിപ്പിക്കുന്നവരെ ജയിലിൽ അടക്കേണ്ടതാണ്. എന്‍റെ മകൻ സേവ്യർ മരിച്ചു. വോക് മൈൻഡ് വൈറസ് അവനെ കൊന്നു എന്നാണ് മസ്ക് പറഞ്ഞത്. ലിബറൽ, സ്ത്രീപക്ഷ, സ്വത്വരാഷ്ട്രീയ, ആധുനിക ചിന്താരീതികളെ വിമർശിക്കുന്നതിനായി ഉപയോഗിക്കുന്ന പദമാണ് വോക് മൈൻഡ് വൈറസ്.

ഈ വൈറസ് ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും വെറുപ്പ് പരത്തുകയും ചെയ്യുമെന്നും മസ്ക് ആരോപിച്ചു. ഇതിനെതിരേയണ് മെറ്റാ ത്രെഡിലൂടെ വിവിയൻ രംഗത്തെത്തിയത്. മസ്കുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്ന് വിവിയൻ മുൻപേ പ്രഖ്യാപിച്ചിരുന്നു.

തനിക്ക് ചെറുപ്പം മുതലേ ചെറിയ രീതിയിൽ ഓട്ടിസം ഉണ്ടെന്നും ഗേ ആണെന്നുമുള്ള മസ്കിന്‍റെ പരാമർശത്തെയും വിവിയൻ തള്ളിയിട്ടുണ്ട്. മസ്ക് തീർത്തും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സങ്കുചിത മനസ്കർ സ്ഥിരം ഉന്നയിക്കുന്ന കാര്യങ്ങളാണിതെല്ലാമെന്നുമാണ് വിവിയൻ പറയുന്നത്.

Trending

No stories found.

Latest News

No stories found.