കൊല്ലപ്പെട്ടോ ഹമാസ് തലവൻ?

യാഹിയ സിൻവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്ത
Image posted by idf Defense Minister X
പ്രതിരോധ മന്ത്രി എക്സിൽ ഇട്ട ചിത്രം
Updated on

ഗാസയിൽ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു ഭീകരരിൽ ഒരാൾ യാഹിയ സിൻവറാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചില ഹീബ്രു മാധ്യമങ്ങൾ പുറത്തു വിട്ടു.

ഗാസയിൽ സൈന്യം വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ഹമാസ് നേതാവ് യാഹിയ സിൻവാറായിരിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണെന്ന് ഐഡിഎഫ് പറയുന്നു.

ഇപ്പോൾ ഈ തീവ്രവാദികളുടെ ഐഡന്‍റിന്‍റി സ്ഥിരീകരിക്കാനാവില്ലെന്നും ഡിഎൻഎ ടെസ്റ്റിനു ശേഷം മാത്രമേ ഇതു സ്ഥിരീകരിക്കാനാവൂ എന്നും അവർ പറഞ്ഞു.

ഇരുപത്തഞ്ചിലധികം ഇസ്രയേലി ബന്ദികളെ മനുഷ്യകവചമാക്കിയാണ് ഹമാസ് തലവൻ ഒളിച്ചിരിക്കുന്നതെന്നും പല തവണ വധിക്കാൻ കൈയെത്തും ദൂരത്തു കിട്ടിയിട്ടും ഇസ്രയേലി സേന സിൻവറെ കൊല്ലാതെ വിട്ടത് അതുകൊണ്ടായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നടത്തിയ ആക്രമണത്തിൽ

മൂന്ന് ഭീകരർ കൊല്ലപ്പെട്ട പ്രദേശത്ത് ബന്ദികളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൈന്യം രേഖപ്പെടുത്തുന്നത്. ഐഡിഎഫ്, ഷിൻബെറ്റ് സേനകളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്.

ഒരു കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ഒരു സംഘം ഭീകരർക്ക് നേരെ സൈന്യം വെടിയുതിർത്തതായി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് അവർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ, മരിച്ച തീവ്രവാദികളിലൊരാൾ സിൻവാറിനെപ്പോലെയാണെന്ന് അവർ മനസിലാക്കി.സിൻവറാണ് അതെന്ന് വ്യക്തത വരുത്താൻ ഏതാനും മണിക്കൂറുകൾ എടുക്കുമെന്നും സിൻവറിന്‍റേത് എന്നു കരുതുന്ന ശരീരത്തിന്‍റെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്കായി എടുത്തതായും ഈ ചാനൽ റിപ്പോർട്ടു ചെയ്യുന്നു.

ഇതിനിടെ ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് എക്സിൽ “ഞങ്ങൾ എല്ലാ തീവ്രവാദികളിലേക്കും എത്തി അവരെ ഉന്മൂലനം ചെയ്യും.”എന്ന് ട്വീറ്റ് ചെയ്തു.

ബൈബിളിലെ ലേവായ പുസ്തകം ഉദ്ധരിച്ചു കൊണ്ട് എക്സിൽ ഗാലന്‍റ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു; "നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ പിന്തുടരും, അവർ നിങ്ങളുടെ മുമ്പിൽ വാളാൽ വീഴും."

മുൻ ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫിന്‍റെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെയും ഫോട്ടോകൾ അറ്റാച്ചുചെയ്തു കൊണ്ടാണ് പ്രതിരോധ മന്ത്രി ഈ കുറിപ്പ് എക്സിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഒപ്പം അവരുടെ കൂടെ മൂന്നാമതൊരാളുടെ ഫോട്ടോ കൂടി ക്രോസ് വരച്ച് ബ്ലാക്ക് ഔട്ട് ചെയ്ത് ചേർത്തിട്ടുണ്ട്.ഇത് പ്രത്യക്ഷത്തിൽ സിൻവറിനെ പോലെയാണ്. ഇത്

ഐഡിഎഫ് കൊലപ്പെടുത്തിയ ഭീകരൻ ഹമാസ് നേതാവ് യാഹിയ സിൻവാറായിരിക്കാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ വിലയിരുത്തലെന്ന് ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ ഒരു ഹീബ്രു മാധ്യമത്തോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.