യെമനിൽ ഇസ്രയേലിന്‍റെ ആദ്യ ആക്രമണം

ആറു പേർ കൊല്ലപ്പെട്ടു
yemen isreal  Houthi run port   Hodeida
ഹൊദെയ്‌ഡ തുറമുഖത്ത് ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണം.
Updated on

പടിഞ്ഞാറൻ യെമനിലെ ഹൂതികൾ നടത്തുന്ന ഹൊദെയ്‌ഡ തുറമുഖത്ത് ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. ഇറാൻ പിന്തുണയുള്ള യെമനിലെ മെഡിക്കൽ സംഘം റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയതാണ് ഇത്.

ഇതുവരെ അഗ്നിശമന സേനകൾക്ക് തീയണച്ചു തീർക്കാനായിട്ടില്ല.കൊല്ലപ്പെട്ടവർ സിവിലിയൻമാരാണോ അതോ യുഎസ് നിയുക്ത തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങളാണോ എന്നതിനെ കുറിച്ചു പരാമർശമില്ല എന്നും റോയിട്ടേഴ്സ് കുറിക്കുന്നു.

ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ ടെൽ അവീവിൽ ഇടിച്ച് ഒരു ഇസ്രായേലിക്കാരനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഹൊദെയ്‌ഡ തുറമുഖത്ത് ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തിയത്. യെമനിൽ ഇസ്രായേലിന്‍റെ ആദ്യ ആക്രമണമാണിത്.

ഹൂതികൾ ഇറാനിയൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിനും ഇറാൻ പിന്തുണയുള്ള വിമതർക്ക് സാമ്പത്തിക നാശം വരുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവരാൻ ഹൂതികൾ തുറമുഖം ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ഇസ്രായേൽ ഇത് നിയമാനുസൃതമായ സൈനിക ലക്ഷ്യമായാണ് കാണുന്നതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ഇസ്രായേലിനെ ആക്രമിക്കാൻ തുനിഞ്ഞാൽ ഹൂതികൾക്കെതിരെ കൂടുതൽ ഓപ്പറേഷൻ നടത്തുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് മുന്നറിയിപ്പു നൽകി.

ഞായറാഴ്ച പുലർച്ചെ യെമനിൽ നിന്ന് ചെങ്കടൽ റിസോർട്ട് പട്ടണമായ എലാറ്റിലേക്ക് തൊടുത്തുവിട്ട മിസൈൽ തടഞ്ഞതായി വ്യക്തമാക്കിയ ഐഡിഎഫ് വക്താവ് പ്രൊജക്‌ടൈൽ ഇസ്രായേൽ പ്രദേശത്തേക്ക് കടന്നിട്ടില്ല” എന്ന് ചൂണ്ടിക്കാട്ടി.ഇസ്രയേലിന്‍റെ

തുറമുഖ നഗരം ആക്രമിക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളിൽ ഏറ്റവും പുതിയനീക്കമാണ് വിമതർ ഐലാറ്റിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്.

ഇസ്രായേൽ ഹമാസ് ഭീകരരുമായി പോരാടുന്ന ഗാസ മുനമ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് യെമനിലെ ഹൂത്തികൾ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 220 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചു,ഇതിൽ കൂടുതലും തെക്കേ അറ്റത്തുള്ള നഗരമായ എയ്‌ലാറ്റിലേക്ക് ആണ്-ഐഡിഎഫ് വക്താക്കൾ വെളിപ്പെടുത്തുന്നു.

യെമനിലെ ഹൂതി വിമതരും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഗാസയിലെ ഹമാസും ഇസ്രായേലിനും സഖ്യകക്ഷികൾക്കുമെതിരായ ടെഹ്‌റാൻ വിന്യസിച്ച “പ്രതിരോധത്തിന്‍റെ അച്ചുതണ്ടിന്‍റെ” ഭാഗമാണ്. ഇസ്ലാമിക് റിപ്പബ്ലിക് ഗ്രൂപ്പുകൾക്ക് പിന്തുണയൊക്കെ ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ ഗ്രൂപ്പുകൾക്കിടയിൽ ഐക്യം പൊതുവെയില്ല.

Trending

No stories found.

Latest News

No stories found.