"ന​​ട​​ന​​മാ​​ധ​​വ'​​ത്തി​​ന് ന​​വ​​തി പ്ര​​ണാ​​മം

മലയാള സിനിമയുടെ തലയെടുപ്പാണ് മധു. എന്നും മണ്ണിൽ നിലയുറപ്പിച്ചിട്ടുള്ള നടൻ. ഈ 23ന് 90 തികയുമ്പോഴും നടനത്തിൻ്റെ വസന്തകാലമാവാൻ സന്നദ്ധമാണെന്ന് അദ്ദേഹം പറയുന്നു
മധു
മധു
Updated on

"നീ​​യും ഞാ​​നും എ​​ന്നു​​ള്ള യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ൽ നി​​ന്ന് അ​​വ​​സാ​​നം ഞാ​​ൻ മാ​​ത്ര​​മാ​​യി അ​​വ​​ശേ​​ഷി​​ക്കാ​​ൻ പോ​​കു​​ക​​യാ​​ണ്, ഞാ​​ൻ മാ​​ത്രം...'

"ഭാ​​ർ​​ഗ​​വീ​​നി​​ല​​യ'​​ത്തി​​ലെ സാ​​ഹി​​ത്യ​​കാ​​ര​​ന്‍റെ വാ​​ക്കു​​ക​​ൾ മ​​ല​​യാ​​ള പ്രേ​​ക്ഷ​​ക സ​​മൂ​​ഹം ഏ​​റ്റു​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​തു​​വ​​രെ മ​​ല​​യാ​​ള സി​​നി​​മ‍യി​​ൽ അ​​ത്ത​​ര​​മൊ​​രു ക​​ഥാ​​പാ​​ത്രം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല​​ല്ലോ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ല​​യാ​​ള​​ത്തി​​ന്‍റെ ഏ​​റ്റ​​വും പ്ര​​ഗ​​ത്ഭ​​നാ​​യ എ​​ഴു​​ത്തു​​കാ​​ര​​ൻ വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ എ​​ഴു​​തി​​യ ആ ​​സി​​നി​​മ മ​​ല​​യാ​​ള​​ത്തി​​ന്‍റെ അ​​തു​​വ​​രെ​​യു​​ള്ള തി​​ര​​ക്കാ​​ഴ്ച​​ക​​ളി​​ൽ പു​​തു​​മ​​യു​​ള്ള​​തു​​മാ​​യി​​രു​​ന്നു.

മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ പു​​തി​​യൊ​​രു കാ​​ഴ്ച​​യ്ക്കു തു​​ട​​ക്കം കു​​റി​​ച്ച "നീ​​ല​​ക്കു​​യി​​ല്‍' നി​​ര്‍മി​​ച്ചു​​കൊ​​ണ്ടാ​​ണ് 1954ല്‍ ​​ച​​ന്ദ്ര​​താ​​ര​​യു​​ടെ തു​​ട​​ക്കം. ആ​​ര്‍.​​എ​​സ്. പ്ര​​ഭു​​വാ​​യി​​രു​​ന്നു ച​​ന്ദ്ര​​താ​​ര​​യു​​ടെ ചു​​ക്കാ​​ന്‍ പി​​ടി​​ച്ചി​​രു​​ന്ന​​ത്. "നീ​​ല​​ക്കു​​യി​​ലി'​​ന്‍റെ പ​​ത്താം വാ​​ർ​​ഷി​​ക​​ത്തി​​ൽ അ​​തി​​നെ​​ക്കാ​​ൾ വ്യ​​ത്യ​​സ്ത​​വും ന​​വീ​​ന​​വു​​മാ​​യ സി​​നി​​മ വേ​​ണം എ​​ന്ന താ​​ല്പ​​ര്യ​​മാ​​ണ് വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ലേ​​യ്ക്കെ​​ത്തി​​യ​​ത്. തി​​ര​​ക്ക​​ഥ​​യെ​​ഴു​​താ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ര​​ണ്ടു വ്യ​​വ​​സ്ഥ​​ക​​ൾ: സം​​വി​​ധാ​​യ​​ക​​നാ​​യി എ. ​​വി​​ൻ​​സ​​ന്‍റ് വേ​​ണം എ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യ​​ത്തെ വ്യ​​വ​​സ്ഥ. നാ​​യ​​ക​​നാ​​യ എ​​ഴു​​ത്തു​​കാ​​ര​​ന്‍റെ റോ​​ൾ മ​​ധു​​വി​​ന് ന​​ൽ​​ക​​ണ​​മെ​​ന്ന​​താ​​ണ് അ​​ടു​​ത്ത ഉ​​പാ​​ധി. മ​​ധു​​വി​​നാ​​യു​​ള്ള ബ​​ഷീ​​റി​​ന്‍റെ ഉ​​പാ​​ധി ആ​​ർ.​​എ​​സ്. പ്ര​​ഭു​​വി​​നെ ഉ​​ദ്ധ​​രി​​ച്ച് ഗാ​​ന നി​​രൂ​​പ​​ക​​നും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ ര​​വി മേ​​നോ​​ൻ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

പ്രേം ​​ന​​സീ​​റാ​​ണ് അ​​ക്കാ​​ല​​ത്തെ മി​​നി​​മം ഗ്യാ​​ര​​ണ്ടി​​യു​​ള്ള ന​​ട​​ൻ. ന​​സീ​​ർ ഉ​​ണ്ടെ​​ങ്കി​​ൽ പ​​ട​​ത്തി​​ന്‍റെ ബോ​​ക്സോ​​ഫീ​​സ് വി​​ജ​​യ സാ​​ധ്യ​​ത മെ​​ച്ച​​പ്പെ​​ടു​​മെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​ങ്കി​​ൽ, ഫ്ലാ​​ഷ് ബാ​​ക്കി​​ൽ വ​​രു​​ന്ന കാ​​മു​​ക​​ന്‍റെ വേ​​ഷം ന​​സീ​​റി​​നാ​​വ​​ട്ടെ എ​​ന്നാ​​യി ബ​​ഷീ​​ർ. ബ​​ഷീ​​റി​​ന്‍റെ ആ ​​വ്യ​​വ​​സ്ഥ​​ക​​ൾ ര​​ണ്ടും മ​​ല​​യാ​​ള​​ത്തി​​ലെ നാ​​ഴി​​ക​​ക്ക​​ല്ലാ​​യ സി​​നി​​മ​​യ്ക്ക് നി​​മി​​ത്ത​​മാ​​വു​​ക​​യാ​​യി​​രു​​ന്നു. "ഭാ​​ർ​​ഗ​​വീ​​നി​​ല​​യ'​​ത്തി​​ലെ സാ​​ഹി​​ത്യ​​കാ​​ര​​ന്‍റെ ഉ​​ട​​ലാ​​ർ​​ന്ന രൂ​​പ​​മാ​​യി മ​​ധു ജീ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു... ചി​​ത്ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി മു​​ഴു​​വ​​ന്‍ മ​​ധു​​വും അ​​ദൃ​​ശ്യ​​യാ​​യ പ്രേ​​ത​​വും ത​​മ്മി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ളാ​​യി​​ട്ടു പോ​​ലും പ്രേ​​ക്ഷ​​ക​​ര്‍ക്ക് അ​​ത് അ​​രോ​​ച​​ക​​മാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, "പൂ​​ത്തി​​രി​​ക്കൊ​​ച്ച​​മ്മേ' പൊ​​ലു​​ള്ള പ്ര​​യോ​​ഗ​​ങ്ങ​​ളും സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും ആ​​സ്വാ​​ദ​​ക​​ർ ഏ​​റ്റെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ന​​സീ​​റും സ​​ത്യ​​നും നി​​റ​​ഞ്ഞു നി​​ൽ​​ക്കു​​ന്ന കാ​​ല​​ത്താ​​ണ് മ​​ധു വ്യ​​ത്യ​​സ്ത​​മാ​​യ വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ, സ്വ​​ത​​സി​​ദ്ധ​​മാ​​യ അ​​ഭി​​ന​​യ ശൈ​​ലി​​യി​​ലൂ​​ടെ സ്വ​​ന്ത​​മാ​​യി ഇ​​രി​​പ്പി​​ടം ക​​ണ്ടെ​​ത്തി​​യ​​ത്. ക്ഷു​​ഭി​​ത യൗ​​വ​​ന​​വും പ്ര​​ണ​​യാ​​തു​​ര​​നാ​​യ കാ​​മു​​ക​​നു​​മൊ​​ക്കെ​​യാ​​യി അ​​ദ്ദേ​​ഹം തി​​ര​​യി​​ൽ നി​​റ​​ഞ്ഞാ​​ടി​​യ​​പ്പോ​​ഴും ന​​ട​​ന​​പ്പു​​റം താ​​ര​​മാ​​കാ​​ൻ ഒ​​രി​​ക്ക​​ലും ശ്ര​​മി​​ച്ച​​തേ​​യി​​ല്ല.

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര രം​​ഗ​​ത്തേ​​ക്ക് മ​​ധു ക​​ട​​ന്ന് വ​​ന്ന​​ത് 1962ലാ​​ണ്. ആ​​ദ്യ ചി​​ത്രം രാ​​മു കാ​​ര്യാ​​ട്ടി​​ന്‍റെ "മൂ​​ടു​​പ​​ടം' ആ​​യി​​രു​​ന്നെ​​ങ്കി​​ലും ആ​​ദ്യം പു​​റ​​ത്തി​​റ​​ങ്ങി​​യ ചി​​ത്രം ശോ​​ഭ​​നാ പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​ർ നി​​ർ​​മി​​ച്ച്‌ എ​​ൻ.​​എ​​ൻ. പി​​ഷാ​​ര​​ടി സം​​വി​​ധാ​​നം ചെ​​യ്ത "നി​​ണ​​മ​​ണി​​ഞ്ഞ കാ​​ല്പാ​​ടു​​ക​​ൾ'. ഈ ​​ചി​​ത്ര​​ത്തി​​ൽ നാ​​യ​​ക​​ൻ പ്രേം ​​ന​​സീ​​ർ ആ‍യി​​രു​​ന്നെ​​ങ്കി​​ലും അ​​ഭി​​ന​​യ മി​​ക​​വി​​ലൂ​​ടെ മ​​ധു പ്രേ​​ക്ഷ​​ക​​രു​​ടെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി. സ​​ത്യ​​നു വേ​​ണ്ടി മാ​​റ്റി വ​​ച്ച വേ​​ഷ​​ത്തി​​ലേ​​ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​മ​​യ​​ക്കു​​റ​​വു മൂ​​ലം മ​​ധു​​വി​​ന് ന​​റു​​ക്കു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​യ​​റാ​​യി​​രു​​ന്ന പ​​ര​​മേ​​ശ്വ​​ര​​ൻ പി​​ള്ള​​യു​​ടെ​​യും ത​​ങ്ക​​മ്മ​​യു​​ടെ​​യും മൂ​​ത്ത മ​​ക​​നാ​​യി മാ​​ധ​​വ​​ൻ നാ​​യ​​ർ എ​​ന്ന മ​​ധു 1933 സെ​​പ്റ്റം​​ബ​​ർ 23ന് ​​ജ​​നി​​ച്ചു. കു​​ന്നു​​കു​​ളം എ​​ൽ​​പി സ്കൂ​​ൾ, എ​​സ്എം​​വി സ്കൂ​​ൾ, പേ​​ട്ട മി​​ഡി​​ൽ സ്കൂ​​ൾ, സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം. എം​​ജി കോ​​ളെ​​ജി​​ൽ നി​​ന്നും പ്രീ​​ഡി​​ഗ്രി​​യും യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ളെ​​ജി​​ൽ നി​​ന്നും ഹി​​ന്ദി​​യി​​ൽ ബി​​രു​​ദ​​വും നേ​​ടി. വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രി​​ക്കെ നാ​​ട​​ക രം​​ഗ​​ത്ത്‌ സ​​ജീ​​വ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. പി​​ന്നീ​​ട്‌ ക​​ലാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്‌ അ​​വ​​ധി ന​​ൽ​​കി പ​​ഠ​​ന​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചു. ബ​​നാ​​റ​​സ് ഹി​​ന്ദു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്ന് ഹി​​ന്ദി​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം സ്വ​​ന്ത​​മാ​​ക്കി​​യ അ​​ദ്ദേ​​ഹം നാ​​ഗ​​ർ​​കോ​​വി​​ൽ സ്കോ​​ട് ക്രി​​സ്റ്റ്യ​​ൻ കോ​​ളെ​​ജി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി.

1959ൽ ​​അ​​ധ്യാ​​പ​​ക ജോ​​ലി രാ​​ജി​​വ​​ച്ച്‌ നാ​​ഷ​​ണ​​ൽ സ്കൂ​​ൾ ഓ​​ഫ് ഡ്രാ​​മ​​യി​​ൽ ചേ​​ർ​​ന്നു. അ​​വി​​ട​​ത്തെ ആ​​ദ്യ ബാ​​ച്ചി​​ലേ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഏ​​ക മ​​ല​​യാ​​ളി​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ ​​പ​​ഠ​​ന കാ​​ല​​ത്താ​​ണ്‌ രാ​​മു ക​​ര്യാ​​ട്ടു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യ​​ത്‌. അ​​തോ​​ടെ, മൂ​​ടു​​പ​​ട​​ത്തി​​ലേ​​ക്ക് വ​​ഴി​​തു​​റ​​ന്നു. ക്വാ​​ജ അ​​ഹ്മ​​ദ് അ​​ബ്ബാ​​സ് 1969ൽ ​​ഒ​​രു​​ക്കി​​യ "സാ​​ത്ത് ഹി​​ന്ദു​​സ്ഥാ​​നി' എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ഹി​​ന്ദി​​യി​​ലും പ്ര​​വേ​​ശി​​ച്ചു. ബോ​​ളി​​വു​​ഡി​​ലെ എ​​ക്കാ​​ല​​ത്തെ​​യും സൂ​​പ്പ​​ർ സ്റ്റാ​​റാ​​യി മാ​​റി​​യ അ​​മി​​താ​​ഭ് ബ​​ച്ച​​ന്‍റെ ആ​​ദ്യ ചി​​ത്ര​​മാ​​യി​​രു​​ന്നു അ​​ത്.

മ​​ല​​യാ​​ള സി​​നി​​മാ ച​​രി​​ത്ര​​ത്തി​​ലെ നാ​​ഴി​​ക​​ക്ക​​ല്ലെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന "ചെ​​മ്മീ​​നാ'​​ണ് മ​​ധു​​വി​​ന്‍റെ അ​​ഭി​​ന​​യ ജീ​​വി​​ത​​ത്തി​​ൽ മ​​റ്റൊ​​രു വ​​ഴി​​ത്തി​​രി​​വാ​​യ​​ത്. ക​​റു​​ത്ത​​മ്മ​​യെ​​ന്ന പ്ര​​ണ​​യി​​നി​​ക്കാ​​യി "ക​​ടാ​​പ്പു​​റ​​ത്ത് ' പാ​​ടി​​ന​​ട​​ക്കു​​ന്ന കാ​​മു​​ക​​നെ ത​​ല​​മു​​റ വ്യ​​ത്യാ​​സം കൂ​​ടാ​​തെ മ​​ല​​യാ​​ള പ്രേ​​ക്ഷ​​ക​​ർ ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. "ഭാ​​ർ​​ഗ​​വീ​​നി​​ല​​യ'​​ത്തി​​ന് പു​​റ​​മെ "മു​​റ​​പ്പെ​​ണ്ണ് ', "ഓ​​ള​​വും തീ​​ര​​വും', "ഉ​​മ്മാ​​ച്ചു', "അ​​ശ്വ​​മേ​​ഥം', "തു​​ലാ​​ഭാ​​രം' തു​​ട​​ങ്ങി സാ​​ഹി​​ത്യ സൃ​​ഷ്ടി​​ക​​ളി​​ലൂ​​ടെ മ​​ല​​യാ​​ളി അ​​റി​​ഞ്ഞ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ മ​​ധു​​വി​​ന്‍റെ കൈ​​യി​​ൽ പൂ​​ർ​​ണ​​മാ​​യും സു​​ര​​ക്ഷി​​ത​​മാ​​യി. അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍റെ "സ്വ​​യം​​വ​​രം' ഈ ​​ന​​ട​​ന്‍റെ മ​​റ്റൊ​​രു മു​​ഖ​​മാ​​ണ് കാ​​ട്ടി​​ത്ത​​ന്ന​​ത്. താ​​ര​​ജാ​​ട​​യോ​​ട് എ​​ല്ലാ കാ​​ല​​ത്തും മു​​ഖം തി​​രി​​ച്ചു​​നി​​ന്ന അ​​ദ്ദേ​​ഹം സം​​വി​​ധാ​​യ​​ക​​ൻ, നി​​ർ​​മാ​​താ​​വ്‌, സ്റ്റു​​ഡി​​യോ ഉ​​ട​​മ തു​​ട​​ങ്ങി​​യ വേ​​ഷ​​ങ്ങ​​ളി​​ലും തി​​ള​​ങ്ങി.

മ​​ല​​യാ​​ള സി​​നി​​മ​​യെ ചെ​​ന്നൈ​​യി​​ൽ നി​​ന്നും കേ​​ര​​ള​​ത്തി​​ലേ​​ക്കു പ​​റി​​ച്ചു ന​​ടു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹം‌ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്‌ ഉ​​മാ സ്റ്റു​​ഡി​​യോ സ്ഥാ​​പി​​ച്ച​​ത്‌. അ​​തി​​ന്‍റെ പേ​​രി​​ൽ വ​​ലി​​യ വേ​​ട്ട​​യാ​​ട​​ലു​​ക​​ൾ​​ക്ക് വി​​ധേ​​യ​​നാ​​യി. അ​​വി​​ട​​ത്തെ ഒ​​രു തൊ​​ഴി​​ലാ​​ളി​​യെ കാ​​ണാ​​താ​​യ​​തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു അ​​ത്. കൊ​​ല ചെ​​യ്യ​​പ്പെ​​ട്ടു എ​​ന്ന് പ്ര​​ച​​രി​​പ്പി​​ച്ച ആ ​​തൊ​​ഴി​​ലാ​​ളി​​യെ കൊ​​ല്ല​​ങ്ങ​​ൾ​​ക്കു ശേ​​ഷം ജീ​​വ​​നോ​​ടെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് സ്റ്റു​​ഡി​​യോ ഏ​​ഷ്യാ​​നെ​​റ്റി​​ന് വി​​റ്റു.

സി. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ "തേ​​വി​​ടി​​ശ്ശി' എ​​ന്ന നോ​​വ​​ലി​​ന്‍റെ ച​​ല​​ച്ചി​​ത്ര​​രൂ​​പ​​മാ​​യ പ്രി​​യ​​യു​​ടെ സം​​വി​​ധാ​​യ​​ക​​നാ​​യാ​​ണ് മ​​ധു ക്യാ​​മ​​റ​​യ്ക്കു പി​​ന്നി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. സം​​വി​​ധാ​​യ​​ക​​ന് ഏ​​ത് വേ​​ഷ​​വും ചെ​​യ്യാ​​മെ​​ന്നി​​രി​​ക്കേ അ​​തി​​ൽ വി​​ല്ല​​ൻ വേ​​ഷം ചെ​​യ്ത് അ​​ദ്ദേ​​ഹം പ്രേ​​ക്ഷ​​ക​​രെ ഞെ​​ട്ടി​​ച്ചു. തു​​ട​​ർ​​ന്ന് മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ല​​ക്ഷ​​ണ​​മൊ​​ത്ത ആ​​ദ്യ​​ത്തെ ആ​​ന​​ക്ക​​ഥ​​യെ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന "സി​​ന്ദൂ​​ര​​ച്ചെ​​പ്പ് ', ഒ​​എ​​ൻ​​വി​​യു​​ടെ കാ​​വ്യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി "നീ​​ല​​ക്ക​​ണ്ണു​​ക​​ൾ', ന​​ർ​​മ​​ത്തി​​ന്‍റെ മേ​​മ്പൊ​​ടി​​യി​​ൽ "മാ​​ന്യ​​ശ്രീ വി​​ശ്വാ​​മി​​ത്ര​​ൻ' എ​​ന്നി​​ങ്ങ​​നെ വ്യ​​ത്യ​​സ്ത പ്ര​​മേ​​യ​​ങ്ങ​​ൾ സം​​വി​​ധാ​​നം ചെ​​യ്ത​​തി​​ൽ പ​​ല​​തും ഹി​​റ്റു​​ക​​ളു​​മാ​​യി. മാ​​ന്യ​​ശ്രീ വി​​ശ്വാ​​മി​​ത്ര​​ൻ, അ​​ക്ക​​ൽ​​ദാ​​മ, കാ​​മം ക്രോ​​ധം മോ​​ഹം തു​​ട​​ങ്ങി​​യ സാ​​ഹി​​ത്യ​​സൃ​​ഷ്ടി​​ക​​ളും സി​​നി​​മ​​യാ​​ക്കി​​യ​​പ്പോ​​ൾ തി​​ര​​ക്ക​​ഥ​​യി​​ൽ വ​​ലി​​യ പ​​ങ്ക് വ​​ഹി​​ച്ചെ​​ങ്കി​​ലും ര​​ച​​ന​​യു​​ടെ ക്രെ​​ഡി​​റ്റ്‌ പൂ​​ർ​​ണ​​മാ​​യും എ​​ഴു​​ത്തു​​കാ​​ർ​​ക്ക് വി​​ട്ടു​​ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

സം​​വി​​ധാ​​ന​​ത്തി​​ൽ നി​​ന്ന് 1977നു ​​ശേ​​ഷം ഇ​​ട​​വേ​​ള​​യെ​​ടു​​ത്ത മ​​ധു നി​​ർ​​മാ​​ണ​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചു. പി. ​​ച​​ന്ദ്ര​​കു​​മാ​​റു​​മൊ​​ത്ത് ഒ​​രു​​പി​​ടി ചി​​ത്ര​​ങ്ങ​​ൾ. ബാ​​ല​​ച​​ന്ദ്ര മേ​​നോ​​ന്‍റെ സം​​വി​​ധാ​​ന​​ത്തി​​ലൊ​​രു​​ങ്ങി​​യ "വൈ​​കി വ​​ന്ന വ​​സ​​ന്ത'​​വും പി.​​എ​​ൻ. മേ​​നോ​​ന്‍റെ "അ​​ർ​​ച്ച​​ന ടീ​​ച്ച​​റും' എം. ​​കൃ​​ഷ്ണ​​ൻ നാ​​യ​​രു​​ടെ "ഗൃ​​ഹ​​ല​​ക്ഷ്മി'​​യും നി​​ർ​​മി​​ച്ചു. ഇ​​തി​​ൽ അ​​ർ​​ച്ച​​ന ടീ​​ച്ച​​ർ ത​​ന്നെ സ​​ഹാ​​യി​​ക്കാ​​നാ​​യി മ​​ധു എ​​ടു​​ത്ത​​താ​​ണെ​​ന്ന് പി.​​എ​​ൻ. മേ​​നോ​​ൻ ആ​​ത്മ​​ക​​ഥ​​യി​​ൽ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. പ്രി​​യ, സി​​ന്ദൂ​​ര​​ച്ചെ​​പ്പ് എ​​ന്നി​​വ മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ചി​​ത്ര​​ത്തി​​നു​​ള്ള സം​​സ്ഥാ​​ന അ​​വാ​​ർ​​ഡ്‌ നേ​​ടി. "ഒ​​രു യു​​ഗ​​സ​​ന്ധ്യ' എ​​ന്ന സി​​നി​​മ തി​​ര​​ക്ക​​ഥ എ​​ഴു​​തി സം​​വി​​ധാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. "ര​​മ​​ണ​​നി'​​ൽ 3 ഗാ​​ന​​ങ്ങ​​ൾ ആ​​ല​​പി​​ച്ച ഗാ​​യ​​ക​​നു​​മാ​​യി. ഇ​​രു​​പ​​തോ​​ളം ടെ​​ലി​​വി​​ഷ​​ൻ സീ​​രി​​യ​​ലു​​ക​​ളി​​ലും അ​​ഭി​​ന​​യി​​ച്ചു. 2004ൽ ​​ച​​ല​​ച്ചി​​ത്ര മേ​​ഖ​​ല​​യി​​ലെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക്കു​​ള്ള ജെ.​​സി. ഡാ​​നി​​യ​​ൽ അ​​വാ​​ർ​​ഡ് നേ​​ടി​​യ മ​​ധു​​വി​​നെ 2013ൽ ​​രാ​​ജ്യം പ​​ദ്മ​​ശ്രീ പു​​ര​​സ്കാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു.

മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ത​​ല​​യെ​​ടു​​പ്പാ​​ണ് മ​​ധു. എ​​ന്നും മ​​ണ്ണി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ള്ള ന​​ട​​ൻ. ഈ 23​​ന് 90 തി​​ക​​യു​​മ്പോ​​ഴും ന​​ട​​ന​​ത്തി​​ന്‍റെ വ​​സ​​ന്ത​​കാ​​ല​​മാ​​വാ​​ൻ സ​​ന്ന​​ദ്ധ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. പ​​ക്ഷെ, അ​​പ്പ​​നാ​​യും അ​​പ്പൂ​​പ്പ​​നാ​​യും പ്ര​​ത്യേ​​കി​​ച്ചൊ​​ന്നും ചെ​​യ്യാ​​നി​​ല്ലാ​​ത്ത വേ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​നി​​യി​​ല്ല. വെ​​ല്ലു​​വി​​ളി​​യു​​ള്ള വേ​​ഷ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രൂ എ​​ന്നാ​​ണ് ന​​ട​​ന്‍റെ ആ​​വ​​ശ്യം. പ്രേ​​ക്ഷ​​ക​​ർ ഇ​​നി​​യും ഈ ​​ന​​ട​​ന​​വി​​സ്മ​​യ​​ത്തി​​ന്‍റെ മി​​ക​​ച്ച വേ​​ഷ​​ങ്ങ​​ൾ​​ക്ക് കാ​​ത്തി​​രി​​ക്കു​​ന്നു. മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ഈ ​​അ​​ഭി​​മാ​​ന​​ത്തി​​ന് ന​​വ​​തി പ്ര​​ണാ​​മം.

Trending

No stories found.

Latest News

No stories found.