"അദ്ഭുതപ്പെടുത്തുന്ന ആദ്യ ഇന്ത്യക്കാരന്‍റെ' കാഴ്ചപ്പാട്

ലോകം പര്യവേക്ഷണം ചെയ്യുന്നതിനുമുമ്പ് നമ്മുടെ സ്വന്തം രാജ്യം പര്യവേക്ഷണം ചെയ്യാനും കണ്ടെത്താനും "ദേഖോ അപ്നാ ദേശ്' പദ്ധതിയിലൂടെ അദ്ദേഹം രാജ്യത്തെ പ്രചോദിപ്പിച്ചു
Amazing First Indians Perspective
ഗജേന്ദ്ര സിങ് ഷെഖാവത്
Updated on

ഗജേന്ദ്ര സിങ് ഷെഖാവത്

കേന്ദ്ര സാംസ്‌കാരിക - വിനോദ സഞ്ചാര മന്ത്രി

ഒരു ദശാബ്ദം മുമ്പ്, ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് മറ്റു രാജ്യങ്ങള്‍ക്ക് തുല്യമായി നിലകൊള്ളാന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവശ്യമാണെന്ന് കേള്‍ക്കുന്നത് വളരെ സാധാരണമായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ പ്രശസ്തരായ ചലച്ചിത്ര താരങ്ങളെയും മികച്ച കായികതാരങ്ങളെയും ആകര്‍ഷിക്കാന്‍ മറ്റ് രാജ്യങ്ങള്‍ പരസ്യത്തുക ചെലവഴിക്കുന്നതു പോലെ, "ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്ക് ' ഒരു മുഖം മിനുക്കല്‍ ആവശ്യമാണെന്ന് തോന്നിയിരുന്നു.

100 ദിവസത്തിലേറെയായി കേന്ദ്ര വിനോദസഞ്ചാര മന്ത്രിയെന്ന ചുമതല വഹിക്കവേ, കഴിഞ്ഞ ദശകത്തില്‍ ഈ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നേതാവ് പ്രധാനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, "ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ഏറ്റവും വലിയ ആഗോള ബ്രാന്‍ഡ് അംബാസഡറായി മാറിയത് എങ്ങനെയെന്ന് എല്ലാവരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രാജ്യപുരോഗതിക്കായി വഹിക്കുന്ന ഓരോ പങ്കിലും വിനോദസഞ്ചാരം ഒരിക്കലും പിന്നാക്കം നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നരേന്ദ്ര മോദി എത്രത്തോളം പോകുന്നു എന്നത് കണ്ട് ഞാന്‍ ആശ്ചര്യപ്പെടുകയും പ്രചോദിതനാകുകയും ചെയ്തു.

രാജ്യത്തെ വിനോദ സഞ്ചാരത്തിന്‍റെ മൊത്തം വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഗവണ്മെന്‍റിന്‍റെ സര്‍വതോമുഖ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. ഏകദേശം 1,50,000 കിലോമീറ്റര്‍ റോഡ് ശൃംഖല സ്ഥാപിച്ചതിന്‍റെയും, 500ഓളം പുതിയ വ്യോമപാതകളും ഏകദേശം 150 വിമാനത്താവളങ്ങളും വ്യോമ ഗതാഗതസൗകര്യം സൃഷ്ടിച്ചതിന്‍റെയും, അതിവേഗ വന്ദേ ഭാരത് ട്രെയ്നുകള്‍ അവതരിപ്പിച്ചതിന്‍റെയും, നൂറോളം വിനോദസഞ്ചാര അടിസ്ഥാനസകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്‍റെയും ഫലമായി ഇന്ത്യ 250 കോടി ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ (ഡിടിവി) രേഖപ്പെടുത്തി. 2014ല്‍ കണക്കാക്കിയ 128 കോടി ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങളുടെ ഇരട്ടിയോളമാണിത്.

രാജ്യത്തിന്‍റെ ആഗോള പ്രതിനിധി എന്ന നിലയില്‍, അദ്ഭുതകരമായ ഇന്ത്യയുടെ അദ്ഭുതങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. രാജ്യത്തുടനീളമുള്ള 60 വ്യത്യസ്ത ഇടങ്ങളില്‍ യോഗങ്ങള്‍ നടത്തി എന്നത് ഇന്ത്യയുടെ ജി-20 അധ്യക്ഷപദത്തിന്‍റെ പ്രത്യേകതയായിരുന്നു. ഈ 60 സ്ഥലങ്ങളിലെ വിനോദസഞ്ചാരസൗകര്യങ്ങളും സംസ്‌കാരങ്ങളും പാചകരീതികളും കരകൗശലവസ്തുക്കളും ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ ദര്‍പ്പണത്തിലൂടെ ആഗോളതലത്തില്‍ ദൃശ്യമാകുന്നത് ഉറപ്പാക്കുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടായിരുന്നു. കഴിഞ്ഞ വര്‍ഷം ജി-20 സൃഷ്ടിച്ച വിനോദസഞ്ചാരക്കുതിപ്പിനാല്‍, 2023ല്‍ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ പുതിയ ഹോട്ടല്‍ മുറികള്‍ ചേര്‍ത്തുവെന്നത് സന്തോഷകരമാണ്.

ലോകം പര്യവേക്ഷണം ചെയ്യുന്നതിനുമുമ്പ് നമ്മുടെ സ്വന്തം രാജ്യം പര്യവേക്ഷണം ചെയ്യാനും കണ്ടെത്താനും "ദേഖോ അപ്നാ ദേശ്' പദ്ധതിയിലൂടെ അദ്ദേഹം രാജ്യത്തെ പ്രചോദിപ്പിച്ചു. നമ്മുടെ മനസ്സില്‍ ശുചിത്വത്തിന്‍റെ പ്രാധാന്യം സന്നിവേശിപ്പിക്കുന്നതിലൂടെ, ഉത്തരവാദിത്വ വിനോദസഞ്ചാര ബോധം നമ്മില്‍ സൃഷ്ടിക്കുന്നത് അദ്ദേഹം ഉറപ്പാക്കി. ഇന്ത്യയിലേക്കുള്ള യാത്ര എത്രമാത്രം അവിസ്മരണീയമാകുമെന്നതില്‍ വിദേശ സുഹൃത്തുക്കളിലും പരിചയക്കാരിലും അവബോധം വളര്‍ത്തി, "ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ അംബാസഡര്‍മാരാകുന്നതില്‍ ഭാഗമാകാന്‍ അദ്ദേഹം ആഗോള ഇന്ത്യന്‍ പ്രവാസികളെ നിരന്തരം ഓര്‍മിപ്പിക്കുന്നു. സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ആഗോള നേതാക്കളില്‍ ഒരാളെന്ന നിലയില്‍, ലക്ഷദ്വീപ്, കാസിരംഗ, കന്യാകുമാരി, ശ്രീനഗര്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന്‍റെ പ്രവൃത്തി, ആഭ്യന്തര- അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്കിടയില്‍ അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അത്രത്തോളം അറിയപ്പെടാത്ത ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആസ്വദിക്കാനുമുള്ള വലിയ താല്‍പ്പര്യം സൃഷ്ടിക്കാന്‍ ഇടയാക്കി.

കേന്ദ്ര വിനോദസഞ്ചാര മന്ത്രിയായി ചുമതലയേറ്റ അന്നുമുതല്‍, ഏവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹ്യ- സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ചാലകമായ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്കായി മികച്ചൊരു പദ്ധതി വികസിപ്പിക്കണം എന്നതിനു ഞാന്‍ നിരന്തരം പരിശ്രമിച്ചു.

അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്ത്യ കവൈരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റം പ്രയോജനപ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്നത് ഈ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. പുതിയ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്, നമ്മുടെ അദ്ഭുതകരമായ ഭൂതകാലത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, വിനോദസഞ്ചാരികളുടെ മൊത്തത്തിലുള്ള അനുഭവം ആദ്യാവസാനം മെച്ചപ്പെടുത്തുന്നതിനാണ് ഈ പുതിയ ഇഷ്ടകേന്ദ്രങ്ങള്‍ വിഭാവനം ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍, ഒരു വിനോദസഞ്ചാര കേന്ദ്രം സമഗ്രമായും ഏവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലും വികസിപ്പിച്ചതിന്‍റെ ഒരുദാഹരണം പോലും ഇന്ത്യക്കില്ല. 2018-ല്‍ ഏകതാ നഗറും ഏകതാ പ്രതിമയും ലോകത്തിന് നല്‍കിയപ്പോള്‍ ഇതിന് മാറ്റം വന്നു.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ഏകതാ നഗറിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്, വിവിധ നടപടികള്‍ സ്വീകരിച്ചു. ദനൈംദിന അടിസ്ഥാനത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡെവലപ്മെന്‍റ് ആന്‍ഡ് ഗവേണന്‍സ് അതോറിറ്റി സ്ഥാപിച്ചതിനൊപ്പം സാര്‍വത്രിക സമ്പര്‍ക്ക സൗകര്യവും ഉറപ്പാക്കി. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സേവനങ്ങളെയും ജോലികളെയും കുറിച്ച് പ്രദേശവാസികള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്‍കുന്നതിന് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഗുണനിലവാരമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് സ്വകാര്യ നിക്ഷേപങ്ങള്‍ നടത്തി. വിവിധ വിഷയങ്ങളിലുടനീളം നിരവധി പുതിയ പ്രവര്‍ത്തനങ്ങളും ആകര്‍ഷണ കേന്ദ്രങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തമെന്ന നിലയില്‍ അവതരിപ്പിച്ചു. ഇതിലൂടെ, ഏകതാ നഗറിലെ സന്ദര്‍ശകരുടെ എണ്ണം 2018ലെ 4.5 ലക്ഷത്തില്‍ നിന്ന് പത്തുമടങ്ങ് വര്‍ധിച്ച് 2023ല്‍ 45 ലക്ഷമായി. കൂടാതെ, ഈ ശ്രമങ്ങളെല്ലാം 2014ന് മുമ്പ് പ്രദേശത്ത് നിലവിലില്ലാതിരുന്ന വിനോദസഞ്ചാര സമ്പദ് വ്യവസ്ഥയിലൂടെ ഏകതാ നഗറിലെ തദ്ദേശവാസികള്‍ക്ക് പുതിയ ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനും കാരണമായി. ഏകതാ നഗര്‍ വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള മാതൃകയാണ്. അത്തരം ഐതിഹാസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സൃഷ്ടിക്കാനും വികസിപ്പിക്കാനും കഴിയുന്ന മാതൃക.

ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വദേശ് ദര്‍ശന്‍, ഐതിഹാസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ, തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംയോജിപ്പിച്ച് രാജ്യത്ത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഇഷ്ടകേന്ദ്ര വികസനത്തിന് ഗവണ്മെന്‍റിന്‍റെ സര്‍വതോമുഖ സമീപനത്തിലൂടെ വിനോദ സഞ്ചാര മന്ത്രാലയം നേതൃത്വം നല്‍കുന്നു. ഈ കേന്ദ്രങ്ങളിലെ മൊത്തത്തിലുള്ള സന്ദര്‍ശക അനുഭവത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഉയര്‍ന്ന സ്വാധീനം ചെലുത്തുന്ന ഇടപെടലുകള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പൊതുനിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായി സ്വകാര്യ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുവഴി ഇന്ത്യയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഇഷ്ടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഇരുപക്ഷത്തിനും സംയോജിത ശക്തിയായി പ്രവര്‍ത്തിക്കാനാകും. ഈ ഇഷ്ട കേന്ദ്രങ്ങളില്‍ വിവിധ മന്ത്രാലയങ്ങളുടെ സംരംഭങ്ങളിലൂടെ, നപൈുണ്യവത്കരണവും ഡിജിറ്റൈസേഷനും പോലുള്ളവയിലൂടെ, വിനോദ സഞ്ചാരം പ്രാപ്തമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നടപടിയെടുക്കുന്നു. അതുവഴി വിനോദ സഞ്ചാരത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുകയും പ്രാദേശിക സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.

ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മന്ത്രാലയം "ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024'നു തുടക്കംകുറിച്ചു. അഞ്ചു വിഭാഗങ്ങളിലായി ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനായി പൗരന്മാര്‍ക്കായുള്ള രാജ്യവ്യാപക വോട്ടെടുപ്പാണിത്. മുന്നോട്ടുള്ള നമ്മുടെ ശ്രമങ്ങളില്‍ ജനങ്ങളുടെ ശബ്ദം ഉള്‍പ്പെടുത്തുന്നതിന്, "പീപ്പിള്‍സ് ചോയ്സ് 2024'ല്‍ ഇടംപിടിക്കുന്ന ഇഷ്ടകേന്ദ്രങ്ങള്‍ക്ക് പ്രത്യേക പിന്തുണയും ധനസഹായവും ലഭിക്കും. അത് അവയെ ലോകത്തെ ഏറ്റവും മികച്ച, "ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യെ പ്രതിനിധാനം ചെയ്യുന്ന ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും.

വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെക്കുറിച്ച് ഓര്‍മിപ്പിക്കാതെ പ്രധാനമന്ത്രിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ആ മഹത്തായ കാഴ്ചപ്പാടിലേക്ക് നിരവധി വഴികളില്‍ സംഭാവന നല്‍കാനുള്ള മാര്‍ഗം വിനോദസഞ്ചാരം നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ലോക വിനോദസഞ്ചാര ദിനത്തില്‍, ഈ കാഴ്ചപ്പാടിന്‍റെ നേട്ടം കൈവരിക്കുന്നതില്‍ നമ്മുടെ പങ്ക് വഹിക്കാനും അതുവഴി പ്രധാനമന്ത്രിയെപ്പോലെ "അദ്ഭുതപ്പെടുത്തുന്ന ഇന്ത്യക്കാര്‍' എന്ന വിശേഷണം സ്വന്തമാക്കാനും ഏവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.