"മൂ​ക നാ​യ​ക​ന്‍' അം​ബേ​ദ്ക​ര്‍ ഇ​ന്ന് ന​മ്മോ​ടു സം​സാ​രി​ക്കു​ന്ന​ത്

"രാ​മാ​യ​ണ​'​വും "മ​ഹാ​ഭാ​ര​ത​'​വു​മ​ട​ക്ക​മു​ള്ള പു​രാ​ണ​ങ്ങ​ളി​ലും "സ്മൃ​തി'​ക​ളി​ലും പ​റ​യു​ന്ന​ത് ആ​ധി​കാ​രി​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യി​ല്ല
"മൂ​ക നാ​യ​ക​ന്‍' അം​ബേ​ദ്ക​ര്‍ ഇ​ന്ന് ന​മ്മോ​ടു സം​സാ​രി​ക്കു​ന്ന​ത്
Updated on

ജാ​തി പൊ​തു​ബോ​ധ​ത്തെ കൊ​ന്നു,

ജാ​തി പൊ​തു സ്‌​നേ​ഹ​ത്തെ ത​ക​ര്‍ത്തു,

ജാ​തി പൊ​തു​ജ​നാ​ഭി​പ്രാ​യം അ​സാ​ധ്യ​മാ​ക്കി.

ധ​ര്‍മം ജാ​തീ​യ​മാ​യി​ത്തീ​ര്‍ന്നു,

സ​ദാ​ചാ​രം ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു,

അ​ര്‍ഹ​ത​പ്പെ​ട്ട​വ​രോ​ട് സ​ഹ​താ​പ​മി​ല്ല,

അ​ര്‍ഹ​ത​യു​ള്ള​വ​നെ വി​ല​മ​തി​ക്കു​ന്നി​ല്ല,

ദ​ര്‍ദ്ര​ര്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ഒ​രു ദാ​ന​വു​മി​ല്ല.

ദാ​ന​മു​ണ്ട്, പ​ക്ഷ അ​ത് ജാ​തി​യി​ല്‍

തു​ട​ങ്ങി ജാ​തി​യി​ല്‍ അ​വ​സാ​നി​ക്കു​ന്നു''.

- ബാ​ബാ സാ​ഹേ​ബ് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​ര്‍

അ​വ​ഗ​ണ​ന​യു​ടെ അ​ഗാ​ധ ഗ​ര്‍ത്ത​ത്തി​ല്‍ നി​ന്നും അം​ഗീ​കാ​ര​ത്തി​ന്‍റെ അ​ത്യും​ഗ​ശൃം​ഗ​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്നെ​ത്തി​യ അ​ത്യ​പൂ​ര്‍വ​നാ​ണ് ബാ​ബാ സാ​ഹേ​ബ് ഡോ. ​ഭീം​റാ​വു റാം​ജി അം​ബേ​ദ്ക്ക​ര്‍. മ​നു​ഷ്യ​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ വി​വേ​ച​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചി​ന്തി​ച്ചു​ണ​ര്‍ത്തു​ന്ന സാ​മൂ​ഹി​ക നീ​തി​യു​ടെ നി​ഷേ​ധ​മെ​ന്ന​ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യ വി​ഷ​യ​മെ​ന്ന നി​ല​യി​ലു​മ​പ്പു​റം, രാ​ജ്യ​ത്ത് ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ച പ്ര​ഥ​മ​ഗ​ണ​നീ​യ​രി​ല്‍ പ്ര​ധാ​നി​യാ​ണ് അ​ദ്ദേ​ഹം. ഭാ​വി ഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​ധേ​യ​ത്തി​ല്‍ അ​ദ്ദേ​ഹം വേ​പ​ഥു പൂ​ണ്ടി​രു​ന്നു.

അ​തീ​വ ശോ​ച​നീ​യ​മാ​യ ജ​ന്മ​പ​ശ്ചാ​ത്ത​ല​ത്തി​ലും പ്ര​ക​ടി​പ്പി​ച്ച അ​തു​ല്യ​മാ​യ വി​ദ്യാ​ഭ്യാ​സ ത്വ​ര​യും അ​ത് നേ​ടി​യെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ പ്രാ​വീ​ണ്യ​വും അ​തു​വ​ഴി ത​ന്‍റെ ഇ​രു​ണ്ട പ​രി​ത​സ്ഥി​തി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​യ പ്ര​കാ​ശ ചൈ​ത​ന്യ​വും അം​ബേ​ദ്ക​റെ അ​തു​ല്യ​നാ​ക്കു​ന്നു. ഔ​ദാ​ര്യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് അ​വ​കാ​ശ​ങ്ങ​ള്‍ അ​ട​രാ​ടി​ത്ത​ന്നെ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശേ​പൂ​ര്‍വം വി​ശ്വ​സി​ക്കു​ക​യും അ​തി​നാ​യി ശ​ഠി​ക്കു​ക​യും ചെ​യ്ത് അ​ധഃ​സ്ഥി​ത​രു​ടെ ഏ​കോ​പ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും നി​ല​കൊ​ള്ളു​ന്നൊ​രു നൈ​തി​ക ശാ​സ്ത്ര​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നു​മാ​യി മാ​റി, അം​ബേ​ദ്ക​ര്‍. സ്വ​ത​സി​ദ്ധ​മാ​യ ബു​ദ്ധി​വൈ​ഭ​വ​വും സ്വ​യാ​ര്‍ജി​ത ഊ​ര്‍ജ​സ്വ​ല​ത​യും കൊ​ണ്ടും അ​ഗ്രേ​സ​ര​നാ​യി​ത്തീ​ര്‍ന്നു, ആ ​അ​ന​ന്യ​ന്‍.

സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴേ​ക്കി​ട​യി​ലു​ള്ള വി​ഭാ​ഗ​ത്തി​ല്‍ ജ​നി​ച്ച് തൊ​ട്ടു​കൂ​ട്ടാ​യ്മ​യു​ടെ തി​ക്താ​നു​ഭ​വ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ല്‍ വെ​ന്തു​രു​കി​യ രൂ​പം പൂ​ണ്ട അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ക്ലാ​സി​ല്‍ ഒ​ന്നാ​മ​നാ​യി​ട്ടും ഏ​റ്റ​വും പി​റ​കി​ല്‍, വീ​ട്ടി​ല്‍ നി​ന്നു കൊ​ണ്ടു​വ​രേ​ണ്ടു​ന്ന ചാ​ക്കി​ന്‍റെ ക​ഷ​ണ​ത്തി​ല്‍ മാ​ത്രം നി​ന്നും കു​ത്തി​യി​രു​ന്നും പ​ഠി​ക്കേ​ണ്ടി​വ​ന്ന​വ​ന്‍; മ​റ്റു കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​പ്പി​ല്‍ നി​ന്നും കു​ടി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ന്‍; സ്‌​കൂ​ളി​ലെ ശി​പാ​യി ഉ​യ​ര​ത്തി​ല്‍ പി​ടി​ച്ച് ഒ​ഴി​ച്ചു കൊ​ടു​ക്കു​ന്ന പാ​ത്ര​ത്തി​ല്‍ നി​ന്നു മാ​ത്രം വെ​ള്ളം കു​ടി​ക്കാ​നാ​വു​ന്ന വി​ദ്യാ​ർ​ഥി; (ശി​പാ​യി വ​ന്നി​ല്ലെ​ങ്കി​ല്‍ വെ​ള്ള​മി​ല്ല), മ​റ്റു​ള്ള​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന​ടു​ത്തു പോ​ലും നി​ൽ​ക്കാ​നോ ക​ട​ന്നു​പോ​കാ​നോ അ​നു​വാ​ദ​മി​ല്ല, ബാ​ര്‍ബ​ര്‍മാ​ര്‍ മു​ടി മു​റി​ക്കു​ന്നി​ട​ത്തു പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത ഒ​രു​വ​ന്‍; മ​റ്റു​ള്ളവരുടെ വി​ള​ക്കി​ന്‍റെ വെ​ട്ട​ത്തി​ൽ പോ​ലും പ​ഠി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ല​ഞ്ഞ ഒ​രു വി​ദ്യാ​ർ​ഥി. അ​താ​യി​രു​ന്നു അം​ബേ​ദ്ക​ര്‍ എ​ന്ന വി​ളി​പ്പേ​രു​കാ​ര​ന്‍. സ്‌​കൂ​ളി​ലെ ഒ​ര​ധ്യാ​പ​ക​ന്‍ ത​ന്‍റെ സ്ഥ​ല​പ്പേ​രാ​യ അം​ഡ​വേ​ക​ര്‍ എ​ന്ന​തി​ല്‍ നി​ന്നും പ​രി​ഷ്‌​ക​രി​ച്ച് ന​ൽ​കി​യ പേ​രാ​യ അം​ബേ​ദ്ക​ര്‍ എ​ന്ന "സ​ക്പാ​ല്‍'.

"മ​ഹ​ര്‍' എ​ന്ന ദ​ളി​ത് കു​ടും​ബ​ത്തി​ലെ 14ാമ​ത്തെ കു​ട്ടി​യാ​യി 1891 ഏ​പ്രി​ല്‍ 14ന് ​ജ​നി​ച്ച് വ​ള​ര്‍ന്ന ദ​രി​ദ്ര ബാ​ല​ന് ജീ​വി​തം ദു​ഷ്‌​ക്ക​ര​വും ദു​രി​ത​വു​മാ​ര്‍ന്ന​തെ​ന്ന് വി​ശേ​ഷി​ച്ച് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഈ ​വ​ക ഗ​തി​കേ​ടി​നെ വി​ധി​യെ പ​ഴി പ​റ​ഞ്ഞ് മാ​റി​നി​ൽ​ക്കാ​തെ ഇ​തി​ന്‍റെ​യെ​ല്ലാം കാ​ര​ണ​ങ്ങ​ള്‍ തി​ര​ക്കി​യി​റ​ങ്ങി​യ ആ ​സാ​ഹ​സി​ക​ന്‍, ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും ശ​ക്തി​യെ​യും ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​മാ​രം​ഭി​ച്ചു. ത​നി​ക്കൊ​ന്നും യാ​തൊ​രു പ​ങ്കു​മി​ല്ലാ​ത്ത ത​ന്‍റെ ജ​ന​ന​മാ​ണ​തി​ന് ഉ​റ​വി​ട​മെ​ന്ന അ​റി​വും, അ​തി​ന​ടി​സ്ഥാ​നം ത​ന്‍റെ ജാ​തി​യു​മാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വും അം​ബേ​ദ്ക​റെ വേ​ദ​നി​പ്പി​ച്ച​ത് സ്വാ​ഭാ​വി​കം. അ​തി​ന്‍റെ​യെ​ല്ലാം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പ്ര​തി​കാ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​തി​ല്‍ തെ​ല്ലും അ​ദ്ഭു​ത​മി​ല്ല.

ഉയർ‌ന്ന മാർ‌ക്കു വാങ്ങി മും​ബൈ​യി​ലെ കോ​ളെ​ജി​ലെ​ത്തി​യ ഏ​ക ദ​ളി​ത വി​ദ്യാ​ർ​ഥി​ക്കു ത​ന്‍റെ ഇ​ഷ്ട​വി​ഷ​യ​മാ​യ സം​സ്‌​കൃ​തം പ​ഠി​ക്കാ​ന്‍ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. പി​ന്നീ​ട് പേ​ഴ്‌​സ്യ​ന്‍ ഭാ​ഷ പ​ഠി​ക്കേ​ണ്ടി​വ​ന്നു​വെ​ങ്കി​ലും അ​തി​ലെ ഒ​ന്നാം സ്ഥാ​നം അം​ബേ​ദ്ക്ക​റി​ന് ത​ന്നെ​യാ​യി​രു​ന്നു!

അ​നുവാദ നിഷേധത്തിന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ശൂ​ദ്ര​ന്‍ വേ​ദ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തും വേ​ദോ​ച്ചാ​ര​ണം കേ​ള്‍ക്കു​ന്ന​തും അ​പ​രാ​ധ​മാ​ണെ​ന്നും, അ​ങ്ങ​നെ​യാ​ര​പ​ധാ​രം ചെ​യ്താ​ല്‍ അ​വ​ന്‍റെ നാ​വ് മു​റി​ച്ച് ക​ള​യു​ക​യോ ചെ​വി​യി​ല്‍ ഈ​യം ഉ​രു​ക്കി ഒ​ഴി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും നി​ഷ്‌​ക​ര്‍ഷി​ക്കു​ന്ന ഒ​രു നി​യ​മ സം​ഹി​ത​യെ​ക്കു​റി​ച്ച് അ​റി​യാ​നി​ട​യാ​യി. അ​ങ്ങ​നെ​യെ​ങ്കി​ല്‍ അ​ധഃ​കൃ​ത​ന്‍റെ സ്ഥി​തി​യെ​ന്ത്? ഇ​തി​ന്‍റെ ര​ഹ​സ്യം ക​ണ്ടു​പി​ടി​ക്കാ​നാ​യി അ​ടു​ത്ത ശ്ര​മം.

ഉ​യ​ര്‍ന്ന ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി ഉ​യ​രു​ന്ന ഭീം ​റാ​വു​വി​നെ ക​ണ്ട് എ​ല്ലാ​വ​രും അ​തി​ശ​യി​ച്ചു, അ​സൂ​യ​പ്പെ​ട്ടു. മ​റാ​ത്താ ഗേ​യ്‌ക്‌​വാ​ദ് പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് അയച്ചു നേടിയ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ തിളക്കമർ‌ന്നു വി​ജ​യി​ച്ച അം​ബേ​ദ്ക​ര്‍, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി, സാ​മൂ​ഹി​ക വി​പ്ല​വ​കാ​രി, രാ​ഷ്‌​ട്ര മീ​മാം​സ​ക​ന്‍, നീ​തി​ശാ​സ്ത്ര​ജ്ഞ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശോ​ഭി​ച്ചു. എ​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണാ​ന​ന്ത​രം 30 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം 1990ല്‍ ​ജ​ന​താ​ദ​ള്‍ പ്ര​ധാ​ന​മ​ന്ത്രി വി.​പി. സി​ങ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പ​ര​മോ​ന്ന​ത സി​വി​ല്‍ ബ​ഹു​മ​തി​യാ​യ "ഭാ​ര​ത​ര​ത്‌​ന' ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഇ​ന്ത്യ​ന്‍ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി​യ ന​ര​വം​ശ ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ അം​ബേ​ദ്ക​ര്‍, അ​തി​ന്‍റെ മൂ​ല സ്രോ​ത​സു​ക​ളെ ക​ണ്ടെ​ത്തി. ഇ​ത് ജാ​തി​ക​ളു​ടെ ചി​ര​പു​രാ​ത​ന​വും യാ​ഥാ​സ്ഥി​തി​ക​ത​യു​ടെ മൂ​ല​ഗ്ര​ന്ഥ​വു​മാ​യ "മ​നു​സ്മൃ​തി'​യി​ലേ​ക്കു ന​യി​ച്ചു. അ​തി​ല്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മ​നു​ഷ്യ​നെ അ​വ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ക്കു​ക​യും ശ്രേ​ണി നി​ശ്ച​യി​ക്കു​ക​യും ചെ​യ്യു​ന്ന ത​ത്വ​ശാ​സ്ത്ര​ത്തെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി എ​തി​ര്‍ത്തു തോ​ൽ​പ്പി​ക്ക​ണം എ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. അ​തി​നാ​യി "മ​നു​സ്മൃ​തി' 1927 ല്‍ ​മ​ഹാ​ദി​ല്‍ വ​ച്ച് പ​ര​സ്യ​മാ​യി അ​ഗ്നി​യ്ക്കി​ര​യാ​ക്കി എ​തി​ര്‍പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഹി​ന്ദു മ​ഹാ​സ​ഭ രൂ​പം പൂ​ണ്ട് താ​മ​സി​യാ​തെ ന​ട​ന്ന ഈ ​സം​ഭ​വം യ​ഥാ​സ്ഥി​തി​ക ഹി​ന്ദു​ക്ക​ളെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

"ഹി​ന്ദു​മ​ത​ത്തി​ന്‍റെ ത​ത്വ​ശാ​സ്ത്രം' എ​ന്ന വി​ഷ​യം ആ​ഴ​ത്തി​ല്‍ പ​ഠ​ന​വി​ധേ​യ​മാ​ക്കി ചി​ല നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തി, അ​ദ്ദേ​ഹം. രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ത്ര​മേ ഇ​വ​യ്‌​ക്കെ​ല്ലാം പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​വൂ​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. "രാ​മാ​യ​ണ​'​വും "മ​ഹാ​ഭാ​ര​ത​'​വു​മ​ട​ക്ക​മു​ള്ള പു​രാ​ണ​ങ്ങ​ളി​ലും "സ്മൃ​തി'​ക​ളി​ലും പ​റ​യു​ന്ന​ത് ആ​ധി​കാ​രി​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നി​യി​ല്ല. യു​ക്തി​ചി​ന്ത​യാ​ല്‍ പ​രീ​ക്ഷി​ക്ക​പ്പെ​ടാ​ത്ത​തോ അ​ധ്യാ​ത്മി​ക​മാ​യി അ​നു​ഭ​വ​പ്പെ​ടാ​ത്ത​തോ ആ​യ യാ​തൊ​ന്നും ദൈ​വ വ​ച​ന​മാ​യി സ്വീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് അം​ബേ​ദ്ക്ക​ര്‍ വി​ശ്വ​സി​ച്ചു. ബ്രാ​ഹ്മ​ണ​നാ​യ അ​ധ്യാ​ത്മി​കാ​ചാ​ര്യ​ന്‍റെ തൊ​ഴി​ലും, തോ​ട്ടി​പ്പ​ണി​ക്കാ​ര​ന്‍റെ തൊ​ഴി​ലും തു​ല്യ​മാ​ണെ​ന്നും അ​വ​യു​ടെ യ​ഥാ​ർ​ഥ നി​ര്‍വ​ഹ​ണം ദൈ​വ​ത്തി​ന്‍റെ മു​മ്പി​ല്‍ മേ​ന്മ​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ച​രി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ന്‍റെ പാ​ത ക്ലേ​ശ​പൂ​ര്‍ണ​വും സ്വ​ര്‍ഗ​ത്തി​ലേ​ക്കു​ള്ള വ​ഴി​പോ​ലെ അ​ത്യ​ന്തം ദു​ഷ്‌​ക​ര​വു​മാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍, കോ​ണ്‍ഗ്ര​സ് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ അ​സ്പൃ​ശ്യ​ത പാ​ലി​ക്കു​ന്ന​വ​ര്‍ക്കു അ​യോ​ഗ്യ​ത ക​ൽ​പി​ക്കു​ന്ന​തി​ന് വി​മു​ഖ കാ​ണി​ച്ചു​വെ​ന്ന അം​ബേ​ദ്ക്ക​റു​ടെ വി​മ​ര്‍ശ​നം ഗു​രു​ത​ര​മാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ പി​ന്തു​ണ​യ്ക്കാ​യി കാ​ത്തു​നി​ല്‍ക്കാ​തെ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു, ജാ​തി നി​ര്‍മാ​ര്‍ജ​നം മാ​ത്ര​മാ​ണ് ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍ഗ​മെ​ന്ന്.

വ്യ​വ​സ്ഥാ​പി​ത ജാ​തി-​മ​ത കോ​ട്ട​ക​ളെ പി​ടി​ച്ചു​കു​ലു​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്നു. അ​തി​‌ൽ പ്ര​മു​ഖ​മാ​ണ് ശ​ബ്ദ​മി​ല്ലാ​ത്ത​വ​ര്‍ക്കാ​യി ശ​ബ്ദി​ക്കു​ന്ന "മൂ​ക നാ​യ​ക​ന്‍' എ​ന്ന മാ​സി​ക. അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഗ​ര്‍ജ​ന​മാ​യ അം​ബേ​ദ്ക​റെ "മൂ​ക നാ​യ​ക​ന്‍' എ​ന്നു വി​ളി​ച്ച​ത്. ദ​ളി​തു​ക​ള്‍ക്കാ​യി അം​ബേ​ദ്ക്ക​റും മ​റ്റു പി​ന്നാ​ക്ക​ക്കാ​ര്‍ക്കാ​യി ഡോ. ​രാം മ​നോ​ഹ​ര്‍ ലോ​ഹ്യ​യും രം​ഗ​ത്തു നി​റ​ഞ്ഞു​നി​ന്ന​തോ​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ക്കാ​ലം അ​വ​ർ‌ക്കെല്ലാമൊ​രു പ്രേ​ര​ക​ശ​ക്തി​യാ​യി മാ​റി.

ദ​ളി​ത​ര്‍ ഹി​ന്ദു​വാ​കേ​ണ്ട​തി​ല്ലെ​ന്നും സ്വ​ത​ന്ത്ര മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നു​മാ​യി​രു​ന്നു അം​ബേ​ദ്ക​റു​ടെ വാ​ദ​ങ്ങ​ളു​ടെ പൊ​രു​ള്‍. ജാ​തി നി​ര്‍മാ​ര്‍ജ​ന​ത്തി​ലും സം​വ​ര​ണ വി​ഷ​യ​ത്തി​ലും ഗാ​ന്ധി​ജി, നെ​ഹ്‌​റു തു​ട​ങ്ങി​യ​വ​രു​മാ​യി തു​റ​ന്ന പോ​രാ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു അം​ബേ​ദ്ക​ര്‍.

ഹി​ന്ദു സാ​മൂ​ഹി​ക​ക്ര​മം തു​ല്യാ​വ​ശ്യം, തു​ല്യ​ജോ​ലി, തു​ല്യ​ശേ​ഷി എ​ന്നി​വ തൊ​ഴി​ലി​ന്‍റെ വേ​ത​ന​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യി കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തും, പൈ​തൃ​കം മാ​ത്ര​മാ​ണ് തൊ​ഴി​ലി​ന് ആ​സ്പ​ദ​മെ​ന്ന​തും, അ​ന്യ​ജാ​തി​ക്കാ​രോ​ടു​ള്ള ഇ​ട​പെ​ട​ല്‍ പോ​ലും നി​യ​ന്ത്രി​ക്കു​ന്ന ജീ​വി​ത​മാ​ണ​വ​രു​ടേ​തെ​ന്നും, സ്ത്രീകളോട് അവഗണ കാട്ടുന്നതും അടക്കം നി​ര​വ​ധി ദോ​ഷ​ങ്ങ​ളെ അം​ബേ​ദ്ക്ക​ര്‍ ഹി​ന്ദു​സി​യ​ത്തി​ല്‍ ദ​ര്‍ശി​ച്ചു. മൂ​വാ​യി​ര​ത്തി​ലേ​റെ ജാ​തി​യും ഉ​പ​ജാ​തി​യു​മു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ എ​ന്തു സാ​ഹോ​ദ​ര്യ​മാ​ണു​ണ്ടാകാൻ‍ ക​ഴി​യു​ന്ന​തെ​ന്ന് അം​ബേ​ദ്ക്ക​ര്‍ ചോ​ദി​ച്ചു. സ​മ​ത്വാ​ധി​ഷ്ഠി​ത​മ​ല്ലാ​ത്ത ഹി​ന്ദു സ​മൂ​ഹം എ​ങ്ങ​നെ സ്വ​ത​ന്ത്ര​മാ​കു​മെ​ന്നും, മ​തം നി​ര്‍ദേ​ശി​ക്കു​ന്ന​തു കൊ​ണ്ടു മാ​ത്രം അ​യി​ത്തം ആ​ച​രി​ക്കു​ന്ന​തി​ല്‍ എ​ന്ത് ആ​ധ്യാ​ത്മി​ക​ത​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം സ​ന്ദേ​ഹി​ക്കു​ന്നു.

"അ​ധഃ​സ്ഥി​ത​രു​ടെ സ്വ​ന്തം കൈ​യി​ല്‍ അ​ധി​കാ​രം എ​ത്തു​ന്ന​തു വ​രെ അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും പ​രി​ഹൃ​ത​മാ​വു​ക​യി​ല്ല. സ​മ​ത്വം സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി സ​ഹോ​ദ​ര്യ​മോ സ്വാ​ത​ന്ത്ര്യ​മോ ബ​ലി ക​ഴി​ക്കാ​നാ​വി​ല്ല. സ​ഹോ​ദ​ര്യ​വും സ്വാ​ത​ന്ത്ര്യ​മു​മി​ല്ലെ​ങ്കി​ല്‍ സ​മ​ത്വ​ത്തി​ന് ഒ​രു വി​ല​യു​മി​ല്ല. ബു​ദ്ധ​ന്‍റെ മാ​ര്‍ഗം പി​ന്തു​ട​ര്‍ന്നെ​ങ്കി​ലേ ഇ​വ മൂ​ന്നി​നും സ​ഹ​വ​ര്‍ത്തി​ക്കാ​നാ​വൂ'. അം​ബേ​ദ്ക​ര്‍ ത​ന്‍റെ വാ​ദ​ഗ​തി​ക​ളെ ഇ​ങ്ങ​നെ​യാ​ണ് സം​ക്ഷേ​പി​ക്കു​ന്ന​ത്.

അ​തി​നാ​യി ജാ​തി​യ്ക്കും മ​ത​ത്തി​നും അ​തീ​ത​നാ​യി ഒ​ന്നാ​മ​തും അ​വ​സാ​ന​ത്തേ​തു​മാ​യി ഒ​രു ഭാ​ര​തീ​യ​നാ​യി​രി​ക്കു​ക. ഇ​താ​ണ് അം​ബേ​ദ്ക്ക​ര്‍ ഇ​ന്ന് ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

(മുൻ മന്ത്രിയും ഐക്യ ജനതാദൾ ദേശീയ ജന. സെക്രട്ടറിയുമാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.