അഗ്നിവീര്‍ നഷ്ടപരിഹാര ഘടന: വിവാദങ്ങളിൽ കഴമ്പില്ല

വ്യോമസേന മുൻ മേധാവി ആർ.കെ.എസ്. ഭദൗരിയ ഒരു സ്വകാര്യ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ നിന്ന്
അഗ്നിവീര്‍ നഷ്ടപരിഹാര ഘടന: വിവാദങ്ങളിൽ കഴമ്പില്ല
Updated on

വീരമൃത്യു വരിച്ച അഗ്നിവീർ സൈനികന്‍റെ കുടുംബത്തിന് സഹായധനം നൽകുന്ന പ്രക്രിയയ്ക്ക് സമഗ്ര മാർഗനിർദേശങ്ങൾ കാരണം സാധാരണഗതിയില്‍ രണ്ടു മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കും. അത് അന്വേഷണം നടക്കുന്നതു കൊണ്ടാണ്. നഷ്ടപരിഹാര ധനസഹായം സംബന്ധിച്ച പ്രക്രിയയിൽ വിവിധ ഘട്ടങ്ങളുണ്ട്. യുദ്ധത്തിലോ അല്ലാതെയോ ഉള്ള മരണകാരണം സ്ഥിരീകരിച്ചാൽ നഷ്ടപരിഹാരത്തിനും മറ്റു സാമ്പത്തിക സഹായങ്ങള്‍ക്കും ഗവൺമെന്‍റ് പിന്തുടരുന്ന ഒരു പ്രക്രിയയുണ്ട്. അത് സ്ഥാപിക്കേണ്ടതുണ്ട്. ഈ സ്ഥിരീകരണ പ്രക്രിയയുടെ ഭാഗമായി ചില മാർഗനിർദേശങ്ങൾ പാലിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, കോടതി- പൊലീസ് റിപ്പോർട്ട് എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ പ്രക്രിയ പൂര്‍ത്തികരിക്കണം. ഇക്കാര്യത്തില്‍ സാധാരണ സൈനികന്‍റെ കാര്യത്തിലും അഗ്നിവീറിന്‍റെ കാര്യത്തിലും ഒരു വ്യത്യാസവുമില്ല, ഒരു പോലെയാണ്.

യൂണിറ്റിലെ പ്രതിരോധ ഉദ്യോഗസ്ഥർ അഗ്നിവീര്‍ കുടുംബത്തെ പരിപാലിക്കുകയും ഈ പ്രക്രിയ കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നു. നഷ്‌ടപരിഹാര പ്രക്രിയയുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ ഇരുട്ടിൽ നിർത്തുന്നുവെന്ന ആരോപണം ശരിയല്ല. ഓരോ യൂണിറ്റും ഏറെ കരുതലെടുക്കുന്നു. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ അവര്‍ കഠിനശ്രമം നടത്തുന്നു. അവർ എപ്പോഴും കുടുംബവുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സുദീര്‍ഘമായി വിശദീകരിക്കുകയും ചെയ്യുന്നു.

വീരമൃത്യു വരിച്ച അഗ്നിവീറിന്‍റെ കുടുംബം അനുഭവിച്ച ആഘാതം മൂലം ഒരു തരത്തിലുള്ള "ആശയക്കുഴപ്പം' ഉണ്ടായേക്കാം. ആ ആഘാതത്തിലൂടെ കടന്നുപോയ ഒരു കുടുംബത്തെ നിങ്ങൾ സങ്കൽപ്പിച്ചുനോക്കുക. നിരവധി പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഉപദേശം നല്‍കുകയും ചെയ്യുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നത്.

ഒരു സൈനികൻ വീരമൃത്യു വരിച്ചാല്‍ ഇൻഷ്വറൻസ് തുകയുടെ നല്ലൊരു ഭാഗം അടുത്ത ബന്ധുവിന് കൈമാറും. അത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുകയും ആർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ സാഹചര്യങ്ങളിലും - യുദ്ധത്തിലോ, കാരണം വ്യക്തമായതോ അല്ലാതയോ ഉള്ള ഏതൊരു മരണത്തിലും - ഇൻഷ്വറൻസ് തുക ഉടൻ കൈമാറപ്പെടും. ഒരു സാധാരണ സൈനികനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ പോളിസികളുണ്ട്. സാധാരണ 24 അല്ലെങ്കിൽ 48 മണിക്കൂറിനകം 50 ശതമാനം തുക കൈമാറും. തുടർന്ന് കുടുംബത്തെ കണ്ട് ബാക്കി തുക അവരുടെ പേരിലാണോ മക്കളുടെ പേരിലാണോ കൈമാറേണ്ടതെന്ന് അന്വേഷിക്കും.

സൈനികന്‍റെ അടുത്ത ബന്ധുവിനെക്കുറിച്ച് ആശയക്കുഴപ്പമൊന്നുമുണ്ടാകില്ല. ഇക്കാര്യം നേരത്തേ തന്നെ രേഖപ്പെടുത്തുന്നതാണ്. വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തിന് സാമ്പത്തിക മാർഗനിർദേശവും നൽകുന്നുണ്ട്. അടുത്ത ബന്ധുക്കളെ വ്യക്തമായി നിർവചിച്ചിരിക്കുന്നു. അതിൽ ആശയക്കുഴപ്പമില്ല. അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്കു മാത്രമേ പണം പോകൂ. നിരവധി സൈനികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തിക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് ഇൻഷ്വറൻസ് കമ്പനി ഞങ്ങളുടെ ഓഫിസർമാരും ഉദ്യോഗസ്ഥരും മുഖേനയും നൽകുന്നു.

സാധാരണ സൈനികരെപ്പോലെ അഗ്നിവീരന്മാർ അവരുടെ ശമ്പളത്തിന്‍റെ ഒരു വിഹിതവും ഇൻഷ്വറൻസിനായി സംഭാവന ചെയ്യേണ്ടതില്ല. മുഴുവൻ തുകയും നൽകുന്നത് കേന്ദ്ര ഗവൺമെന്‍റാണ്. മൂന്നു സേനകളിലും പങ്കാളിത്ത ഇൻഷ്വറൻസ് പദ്ധതിയാണ്. ഒരു സാധാരണ സൈനികന്‍റെ കാര്യത്തിൽ, ഓരോ മാസവും ഏകദേശം 5,000 രൂപ ഇതിലേക്കായി കുറയ്ക്കുന്നു. അത് പ്രതിവർഷം 60,000 രൂപയാകും. ഇൻഷ്വറൻസ് തുക മൂന്ന് സേനകളിലും അല്പം വ്യത്യസ്തമാണെങ്കിലും സൈനികർക്ക് ഏകദേശം 50- 60 ലക്ഷം രൂപയാകും. അത് പങ്കാളിത്ത രീതിയിലുള്ളതാണ്. അഗ്നിവീരന്മാരുടെ കാര്യത്തിൽ, അവർ വിഹിതം നൽകുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യാ ഗവൺമെന്‍റ് ഇൻഷ്വറൻസ് നൽകും.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്‍റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം ഇതിനകം വിതരണം ചെയ്തു. ആവശ്യമായ രേഖകൾ പൂർത്തിയാകുന്ന മുറയ്ക്ക് ശേഷിക്കുന്നത് തീർപ്പാക്കും. അടുത്തിടെയുണ്ടായ വിവാദങ്ങൾ സാമ്പത്തിക സഹായത്തെ ചുറ്റിപ്പറ്റിയോ, അല്ലെങ്കിൽ പണം നൽകിയിട്ടുണ്ടോ, അല്ലെങ്കിൽ എത്ര പണം നൽകി എന്നതിനെപ്പറ്റിയോ ആണെന്ന് ഞാൻ കരുതുന്നു. 98.39 ലക്ഷം രൂപ നൽകിയതായി സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചിച്ചുണ്ട്. ഇത് പ്രാഥമികമായി കേന്ദ്ര ഗവൺമെന്‍റിൽ നിന്നുള്ള ഇൻഷ്വറൻസാണ്. കൂടാതെ ബാങ്കിൽ ഒരു ഡിഎസ്പി അക്കൗണ്ടുണ്ട്. അത് കേന്ദ്ര ഗവൺമെന്‍റിൽ നിന്നുള്ള 50 ലക്ഷം രൂപയും 48 ലക്ഷം രൂപയും നൽകുമെന്ന് ഉറപ്പാക്കുന്നു. അതും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

പൊലിസ് റിപ്പോർട്ട് വരികയും, "യുദ്ധത്തിലുണ്ടായ മരണം' ആണ് കാരണം എന്ന് തീർപ്പാക്കുകയും ചെയ്തില്ലെങ്കിൽ, കേന്ദ്ര ക്ഷേമനിധിയിൽ നിന്ന് സഹായധനം നൽകാനാവില്ല. പണമിടപാടിന്‍റെ അന്തിമ തീർപ്പാക്കലിനായി നടപടിക്രമങ്ങൾ അവസാനിക്കുംവരെ കാത്തിരിക്കണം. അതിനായി, നിർണായകമായ കാര്യങ്ങളിലൊന്നാണ് പൊലീസ് റിപ്പോർട്ട്. ആ അന്തിമ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ. യുദ്ധത്തിനിടയിലെ മരണമാണ് കാരണം എന്ന് സ്ഥിരീകരിക്കപ്പെടുന്നില്ലെങ്കിൽ കേന്ദ്ര ക്ഷേമനിധിയിൽ നിന്ന് സഹായധനം നൽകാനാവില്ല. അത് ഒരു സമ്പൂർണ ഫണ്ടാണ്, കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് അത് നൽകുന്നത്. അത് പൊലീസിൽ നിന്ന് വരുന്ന റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ജമ്മു കശ്മീർ പൊലീസ് റിപ്പോർട്ട് അയയ്ക്കും. ആ പ്രവർത്തനങ്ങൾ കഴിഞ്ഞയാഴ്ച അവസാന ഘട്ടത്തിലായിരുന്നു എന്ന ഞാൻ മനസിലാക്കുന്നു.

അഗ്നിവീർ അജയ് കുമാറിന്‍റെ കുടുംബത്തിന് 67 ലക്ഷം രൂപ അധികമായി ലഭിക്കും. അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കൾക്ക് മൊത്തം 1.65 കോടി രൂപ നൽകും. കുറച്ച് പണം കൂടി കൈമാറ്റം ചെയ്യപ്പെടും. അത് ആർമി സെൻട്രൽ വെൽഫെയർ ഫണ്ടിൽ നിന്നുള്ള ആശ്വാസ ധനവും സേവാ നിധി പാക്കെജിൽ നിന്നുള്ളതും അദ്ദേഹത്തിന്‍റെ അവശേഷിക്കുന്ന സേവന കാലയളവിലെ തുകയും ആയിരിക്കും. അങ്ങനെ 67 ലക്ഷത്തിലധികം രൂപ കൂടി വരും. അങ്ങനെ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കൾക്ക് ആകെ 1.65 കോടി രൂപ ലഭിക്കും. ഇവയാണ് യഥാർഥ വസ്തുതകൾ.

അഗ്നിവീരർ ഒരിഞ്ചു പോലും

കഴിവിൽ പിന്നിലല്ല

1. അഗ്നിവീരൻക്കുള്ള ഇൻഷ്വറൻസ് തുക ആദ്യം ക്രെഡിറ്റ് ചെയ്യപ്പെടും. ഒരു അവലോകനത്തിന് ശേഷം ഇൻഗ്രേഷ്യ തുക പാസാക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സാധാരണ സൈനികനും അഗ്നിവീരനും ഒരുപോലെയാണ്.

2. പെൻഷൻ ഒഴികെ, ഒരു സാധാരണ സൈനികന് തുല്യമായ പരിഗണനയും നഷ്ടപരിഹാരവും ഒരു അഗ്നിവീറിന് ലഭിക്കുന്നു.

3. വിപുലമായ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കിയ ഒരു നന്നായി ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയാണ് അഗ്‌നിവീർ. ഭാവിക്കനുസരിച്ച്, ഗവൺമെന്‍റ് പരിഷ്കരണം നടത്തണം എന്നതായിരുന്നു സമഗ്ര സമീപനം.

4. പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്തവർക്ക് നൽകുന്ന പരിശീലനത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആർക്കും സംശയം വേണ്ടാ. അഗ്നിവീർ സൈനികർ ഏത് വീക്ഷണ കോണിൽ നിന്നും നോക്കിയാലും സാധാരണ സൈനികരേക്കാൾ ഒട്ടും പിന്നിലല്ല. യുദ്ധസമയത്ത് സാധാരണ സൈനികർ ചെയ്യുന്ന അതേ ശേഷിയിൽ അഗ്നിവീരന്മാരും പ്രവർത്തിക്കും.

5. ഇത് വൈകാരിക വിഷയമാണ്. സൈന്യത്തെ ഇത്തരം രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പദ്ധതിയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അവലോകനങ്ങളുണ്ടാകും എന്നുറപ്പാണ്.

Trending

No stories found.

Latest News

No stories found.