ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ക്ഷേ​മം

g20 india
g20 india
Updated on

#അ​മി​താ​ഭ് കാ​ന്ത്, ഇ​ന്ത്യ​യു​ടെ ജി20 ​ഷേ​ർ​പ, ഹെ​ല​ൻ ക്ലാ​ർ​ക്,പി​എം​എ​ൻ​സി​എ​ച്ച്, ബോ​ർ​ഡ് അ​ധ്യ​ക്ഷ

സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, കൗ​മാ​ര പ്രാ​യ​ക്കാ​ർ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി നി​ക്ഷേ​പം ന​ട​ത്തു​ക എ​ന്ന​ത് ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സു​സ്ഥി​ര വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വ​ർ​ഷം അ​മ്മ​മാ​ർ, ന​വ​ജാ​ത ശി​ശു​ക്ക​ൾ, കു​ട്ടി​ക​ൾ, കൗ​മാ​ര​പ്രാ​യ​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് 20 ല​ക്ഷം പേ​ർ ത​ട​യാ​വു​ന്ന ജീ​വ​ഹാ​നി​ക്ക് അ​ടി​മ​പ്പെ​ടു​ന്നു. ചാ​പി​ള്ള​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. സ​മീ​പ​കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ഷേ​ധാ​ത്മ​ക​മാ​യ പ​രി​ണി​ത ഫ​ല​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട 4 കാ​ര​ണ​ങ്ങ​ൾ "സി' ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന​വ​യാ​ണ്; കൊ​വി​ഡ്-19, കോ​ൺ​ഫ്ലി​ക്റ്റ് (സം​ഘ​ർ​ഷം), ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് (കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം), കോ​സ്റ്റ് ഓ​ഫ് ലി​വി​ങ് ക്രൈ​സി​സ് (ജീ​വി​ത ചെ​ല​വ് കാ​ര​ണ​മു​ള്ള പ്ര​തി​സ​ന്ധി) എ​ന്നി​വ.

ഇ​വ​യെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, കൗ​മാ​ര​പ്രാ​യ​ക്കാ​ർ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും വ​ൻ വി​പ​ത്താ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. 2000ൽ, ​ലോ​ക​മെ​മ്പാ​ടു​മു​ള്ള 1,50,000ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി കാ​ര​ണ​മാ​യി​രു​ന്നു. കൂ​ടാ​തെ, ആ​ഗോ​ള​ത​ല​ത്തി​ൽ അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​യി. ഈ ​വ​ർ​ധ​ന​വി​ന്‍റെ 88 ശ​ത​മാ​ന​വും സ​ഹി​ക്കേ​ണ്ടി വ​ന്ന​ത് കു​ട്ടി​ക​ളാ​ണ്. കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി കാ​ര​ണം കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ളി​ൽ 80 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്.

ഇ​ത്ത​രം അ​സ​മ​ത്വ​ങ്ങ​ൾ, പാ​രി​സ്ഥി​തി​ക നാ​ശം, മ​നു​ഷ്യ ജീ​വ​ന്‍റെ​യും മൂ​ല​ധ​ന​ത്തി​ന്‍റെ​യും ന​ഷ്ടം എ​ന്നി​വ തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​യി സ്ത്രീ​ക​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്ക​പ്പെ​ടു​ക​യും "ദാ​രി​ദ്ര്യ​ത്തി​ന്‍റെ സ്ത്രീ​വ​ത്ക​ര​ണം' വ​ർ​ധി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. സ​മാ​ന​മാ​യ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​മു​ണ്ടെ​ങ്കി​ൽ​പ്പോ​ലും ലോ​ക​മെ​മ്പാ​ടും സ്ത്രീ​ക​ൾ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കു​റ​വാ​ണ് സ​മ്പാ​ദി​ക്കു​ന്ന​ത്.

ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ടും വ​സി​ക്കു​ന്ന​ത് ജി20 ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര പ്രാ​യ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ത​ട​യാ​വു​ന്ന ജീ​വ​ഹാ​നി ഒ​ഴി​വാ​ക്കാ​നും ജി20 ​ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്ക​ണം. സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ നേ​ടാ​നും ആ​ഗോ​ള​ത​ല​ത്തി​ൽ ആ​രോ​ഗ്യ സേ​വ​ന വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് 2021ൽ ​ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള നി​ര​വ​ധി ഡി​ജി​റ്റ​ൽ സം​രം​ഭ​ങ്ങ​ൾ ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. കൊ​വി​ഡ് സ​മ​യ​ത്തു പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ നി​രീ​ക്ഷി​ണ​ത്തി​ന് 100 കോ​ടി ആ​ളു​ക​ളു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും, 178 കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ ന​ൽ​കാ​നും ഈ ​ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹാ​യ​ക​മാ​യി.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ൽ കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി ചെ​ലു​ത്തു​ന്ന ആ​ഘാ​ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കാ​ലാ​വ​സ്ഥ​യും ആ​രോ​ഗ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സം​ബ​ന്ധി​ച്ച ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. മ​ഹാ​മാ​രി​ക​ൾ​ക്കെ​തി​രാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലും പ്ര​തി​ക​ര​ണ​ത്തി​നും സ​ഹാ​യ​ക​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി​യാ​ണി​വ. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ലിം​ഗ​ഭേ​ദ​വും പ്രാ​യ​ഭേ​ദ​വും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ട്.

ന​ല്ല കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ പ​ങ്കി​ടാ​നും പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ഫ​ല​പ്ര​ദ​മാ​യി പൊ​രു​ത്ത​പ്പെ​ട​ണ​മെ​ങ്കി​ൽ വ്യ​വ​സ്ഥാ​പി​ത സ​മീ​പ​ന​ങ്ങ​ൾ മാ​ത്രം മ​തി​യാ​വി​ല്ല. ഒ​പ്പം സാ​മ്പ​ത്തി​ക വി​ഭ​വ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക ശേ​ഷി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ദ​ക്ഷി​ണ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഉ​ത്ത​ര- ദ​ക്ഷി​ണ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ഹ​ക​ര​ണം അ​വ​ശ്യ​മാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ- ക്ഷേ​മ വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ ജി20 ​രാ​ജ്യ​ങ്ങ​ൾ കാ​ത​ലാ​യ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഒ​ന്നാ​മ​താ​യി, ജി20 ​രാ​ജ്യ​ങ്ങ​ൾ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ​തും പ​ര​സ്പ​ര​പൂ​ര​ക​വു​മാ​യ ധ​ന​സ​ഹാ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. ഒ​പ്പം അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ദാ​രി​ദ്ര്യം, ലിം​ഗ അ​സ​മ​ത്വം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക ഘ​ട​ക​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും വേ​ണം. ലിം​ഗ​ഭേ​ദം ക​ണ​ക്കി​ലെ​ടു​ത്തു വേ​ണം ഭൗ​തി​ക- ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​ത്. ഇ​തു​വ​ഴി ശ​മ്പ​ള​മി​ല്ലാ​ത്ത ജോ​ലി കു​റ​യ്ക്കാ​നും, ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്താ​നും, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും, തൊ​ഴി​ൽ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും, ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ ലിം​ഗ വ്യ​ത്യാ​സം കു​റ​യ്ക്കാ​നും, ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ഴി​യും.

ര​ണ്ടാ​മ​താ​യി, നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ മ​ഹാ​മാ​രി​ക്ക് മു​മ്പു​ള്ള അ​തേ തോ​തി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് പ​ണം ചെ​ല​വ​ഴി​ക്കാ​ൻ പാ​ടു​പെ​ടു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​ത്തെ അ​ത് ബാ​ധി​ക്കു​ന്നു. രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ വി​ക​സ​ന സ​ഹാ​യം ആ​ക​ർ​ഷി​ക്കാ​നും ക​ട​ബാ​ധ്യ​ത ല​ഘൂ​ക​രി​ക്കാ​നും സു​സ്ഥി​ര പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ആ​ഗോ​ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. ജി20 ​ഇ​തി​നാ​യി വാ​ദി​ക്ക​ണം.

മൂ​ന്നാ​മ​താ​യി, ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ഫ​ല​പ്ര​ദ​മാ​യി നി​രീ​ക്ഷി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും ശ​ക്ത​മാ​യ ഡാ​റ്റാ സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ആ​ഗോ​ള ജി​ഡി​പി​യു​ടെ ഏ​ക​ദേ​ശം 85 ശ​ത​മാ​നം ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​വും വ​സി​ക്കു​ന്ന​തും ഈ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്. അ​തി​നാ​ൽ ഗ​ണ്യ​മാ​യ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​മു​ള്ള ജി20 ​രാ​ജ്യ​ങ്ങ​ൾ പു​തി​യ​തും മെ​ച്ച​പ്പെ​ട്ട​തു​മാ​യ ആ​രോ​ഗ്യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും വാ​ക്സി​നു​ക​ളു​ടെ​യും ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും മു​ൻ​കൈ​യെ​ടു​ക്കാ​നു​ള്ള സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​മ്പോ​ഴും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ഴും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും അ​ർ​ഥ​പൂ​ർ​ണ​മാ​യി ഇ​ട​പ​ഴ​കാ​ൻ അ​വ​സ​രം ന​ൽ​കേ​ണ്ട​തു​ണ്ട്.

നാ​ലാ​മ​താ​യി, ശൈ​ശ​വ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഒ​പ്പം കു​ടും​ബ സൗ​ഹൃ​ദ ന​യ​ങ്ങ​ളി​ലും സാ​ർ​വ​ത്രി​ക സാ​മൂ​ഹി​ക സം​ര​ക്ഷ​ണ​ത്തി​ലും ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. അ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ൾ വൈ​ജ്ഞാ​നി​ക മൂ​ല​ധ​നം വ​ർ​ധി​പ്പി​ക്കും, എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കും. ജി20 ​രാ​ജ്യ​ങ്ങ​ളി​ലെ യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത തു​ട​ങ്ങി​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്ക​ണം. സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​വും പാ​രി​സ്ഥി​തി​ക ബോ​ധ​മു​ള്ള​തു​മാ​യ വ​ള​ർ​ച്ച​യും കൈ​വ​രി​ക്ക​ണം.

പ്ര​വ​ർ​ത്ത​ന അ​ജ​ൻ​ഡ​യി​ലെ ഒ​രു സ്ഥി​ര​ഘ​ട​ക​മാ​ക്കി മാ​റ്റു​ക വ​ഴി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും ജി20 ​മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. അ​തി​ന് സ​മ​ർ​പ്പി​ത, സു​സ്ഥി​ര, അ​ധി​ക ധ​ന​സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​വും ക്ഷേ​മ​വും അ​ത്യാ​വ​ശ്യ​മാ​ണ്. ശ​ക്ത​മാ​യ ജി20 ​നേ​തൃ​ത്വ​മി​ല്ലാ​തെ ഇ​ത് സാ​ധ്യ​മാ​കി​ല്ല.

Trending

No stories found.

Latest News

No stories found.