ജെല്ലിഫിഷ്-പ്രശ്നകാരിയായ കടൽജീവി. ഇതൊരു ജെലാറ്റിനസ് പ്ലവകമാണ്.പലപ്പോഴും മത്സ്യബന്ധനവലകളിൽ ഇതു കുടുങ്ങിയതു മൂലം നിരവധി പ്രശ്നങ്ങൾ കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾ പരാതിപ്പെടാറുണ്ട്. പ്രശ്നകാരിയായ ഈ പ്ലവകത്തിനെ കൊണ്ടു സുസ്ഥിരമായ ഉപയോഗം കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഗവേഷകർ.യൂണിവേഴ്സിറ്റി ഒഫ് സതേൺ ഡെൻമാർക്ക് (എസ് ഡി യു) വിലെ ഗവേഷകരാണ്ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ക്യാൻസർ രോഗ ചികിത്സയിൽ ജെല്ലിഫിഷിനെ ഉപയോഗിക്കുന്നത് സഹായകമാകും എന്നാണ് പുതിയ കണ്ടെത്തൽ.ഈ ഗവേഷണം പ്രാരംഭ ഘട്ടത്തിലാണ് എങ്കിലും പരീക്ഷണാത്മക സാഹചര്യങ്ങളിൽ സ്തനാർബുദ കോശങ്ങളുടെ നശീകരണത്തിനു സഹായകമാകുന്ന ബയോആക്റ്റീവ് സംയുക്തങ്ങൾ ജെല്ലിഫിഷിൽ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സിഎൻആർ-ഐഎസ്പിഎയിലെ മുതിർന്ന ഗവേഷകയായ ആന്‍റണെല്ല ലിയോൺ പറയുന്നതിങ്ങനെ:
“ഈ ജെല്ലിഫിഷുകളുടെ സത്ത് മനുഷ്യ കോശങ്ങളിൽ ആന്‍റി-പ്രൊലിഫെറേറ്റീവ് പ്രവർത്തനം നടത്താൻ ഈ ജെല്ലിഫിഷ് സത്ത് യാതൊരു ഇടപെടലും നടത്താതെ തന്നെ ക്യാൻസർ കോശങ്ങളുടെ വ്യാപനം തടയാൻ അവയ്ക്ക് കഴിയുമെന്ന് ഞങ്ങൾ കണ്ടെത്തി ” .
പല രാജ്യങ്ങളും ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയിട്ടുള്ള ജെല്ലിഫിഷ് ഉപയോഗിച്ച് മത്സ്യ സൂപ്പ് തയാറാക്കിയാണ് ലെക്സിലെ ഒരു റസ്റ്റോറന്‍റ് പ്രശസ്തിയാർജിച്ചത്.ഏഷ്യയിൽ പലയിടത്തും ജെല്ലിഫിഷ് ഭക്ഷ്യയോഗ്യമായി കരുതുന്നു. ജെല്ലിഫിഷിനെ ഭക്ഷണമായി പര്യവേക്ഷണം ചെയ്യുന്ന യൂറോപ്യൻ പ്രൊജക്റ്റിന്‍റെ ഭാഗമായാണ് ലെക്സിലെ റെസ്റ്റോറന്‍റ് പുത്തൻ പരീക്ഷണങ്ങൾ ജെല്ലിഫിഷിൽ നടത്തുന്നത്. സമുദ്രോത്പന്ന പ്രേമികൾ വേവിച്ച ജെല്ലിഫിഷ് ആസ്വദിച്ചു കഴിക്കുന്നു എന്നാണ് അവിടുത്തെ മുഖ്യ പാചകക്കാരി ഷെഫ് ഫാബിയാനോ വിവ പറയുന്നത്.