ചന്ദ്രയാന് പിന്നിൽ ജ്വലിക്കുന്ന മലയാളിക്കരുത്ത്

ച​ന്ദ്ര​യാ​ൻ 3നും ​മു​ൻ നി​ര​യി​ൽ മ​ല​യാ​ളി​ക​ൾ അ​ണി​നി​ര​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ മു​ൻ ദൗ​ത്യ​ങ്ങ​ളു​മാ​യി സ​മാ​ന​ത​ക​ളേ​റെ​യാ​ണ്
അത്രേം പോകണ്ടാ...!! ചന്ദ്രയാൻ 3 മിഷൻ ഡയറക്റ്റർ എസ്. മോഹൻകുമാർ പുതിയ ദൗത്യത്തെപ്പറ്റി സംസാരിക്കുന്നതിനിടെ ഇന്ത്യയുടെ കൂടുതൽ പദ്ധതികളെപ്പറ്റി വിശദീകരിക്കാനൊരുങ്ങിയപ്പോൾ "അത്രേം പോകണ്ടാ'' എന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ചെവിയിൽ പറയുന്നു. ഇത് മൈക്കിലൂടെ കേട്ട മലയാളികളെല്ലാം ചിരിച്ചു. പിന്നീട് ഇതു സോഷ്യൽ മീഡിയയിൽ വലിയ തരംഗവുമായി.
അത്രേം പോകണ്ടാ...!! ചന്ദ്രയാൻ 3 മിഷൻ ഡയറക്റ്റർ എസ്. മോഹൻകുമാർ പുതിയ ദൗത്യത്തെപ്പറ്റി സംസാരിക്കുന്നതിനിടെ ഇന്ത്യയുടെ കൂടുതൽ പദ്ധതികളെപ്പറ്റി വിശദീകരിക്കാനൊരുങ്ങിയപ്പോൾ "അത്രേം പോകണ്ടാ'' എന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ചെവിയിൽ പറയുന്നു. ഇത് മൈക്കിലൂടെ കേട്ട മലയാളികളെല്ലാം ചിരിച്ചു. പിന്നീട് ഇതു സോഷ്യൽ മീഡിയയിൽ വലിയ തരംഗവുമായി.
Updated on

പി.​ബി. ബി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​വ​സാ​ന നി​മി​ഷ​ത്തി​ലു​ണ്ടാ​യ ചെ​റു ത​ക​രാ​ർ മൂ​ലം പ​രാ​ജ​യ​പ്പ​ട്ടു പോ​യ ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യ​ത്തി​ൽ നി​ന്നും പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​മ്പോ​ൾ ച​ന്ദ്ര​യാ​ൻ മൂ​ന്നി​നു പി​ന്നി‍ലും ജ്വ​ലി​ച്ച് നി​ൽ​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക്ക​രു​ത്ത്.

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ (ഐ​എ​സ്ആ​ർ​ഒ) നൂ​റു​ക​ണ​ക്കി​ന് ശാ​സ്ത്ര​ജ്ഞ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഓ​രോ ദൗ​ത്യ​വു​മെ​ങ്കി​ലും, ച​ന്ദ്ര​യാ​ൻ 3നും ​മു​ൻ നി​ര​യി​ൽ മ​ല​യാ​ളി​ക​ൾ അ​ണി​നി​ര​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ മു​ൻ ദൗ​ത്യ​ങ്ങ​ളു​മാ​യി സ​മാ​ന​ത​ക​ളേ​റെ​യാ​ണ്.

മ​ല​യാ​ളി​യും ചേ​ർ​ത്ത​ല​ക്കാ​ര​നു​മാ​യ എ​സ്. സോ​മ​നാ​ഥാ​ണ് ഐ​എ​സ്ആ​ർ​ഒ​യു​ടെ ത​ല​വ​ൻ. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന ഇ​ദ്ദേ​ഹ​മാ​ണ് ഇ​ത്ത​വ​ണ ചാ​ന്ദ്ര ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ബു​ദ്ധി കേ​ന്ദ്രം. മു​മ്പ് റോ​ക്ക​റ്റ് സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​ര്‍, ലി​ക്വി​ഡ് പ്രൊ​പ്പ​ല്‍ഷ​ന്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​റാ​യും ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

സോ​മ​നാ​ഥ് ഐ​എ​സ്ആ​ര്‍ഒ മേ​ധാ​വി​യാ​യി സ്ഥാ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​യാ​ന്‍-3, സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ-​എ​ല്‍1, ഗ​ഗ​ന്‍യാ​ന്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ക്ക് ശ​ക്തി പ്രാ​പി​ച്ച​ത്. ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന തു​മ്പ വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ന്‍റെ നി​ല​വി​ലെ മേ​ധാ​വി ഡോ. ​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​രും മ​ല​യാ​ളി​യാ​ണ്. ലോ​ഞ്ച് വെ​ഹി​ക്കി​ള്‍ മാ​ര്‍ക്ക്-3 എ​ന്ന് ഇ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ജി​എ​സ്എ​ല്‍വി മാ​ര്‍ക്ക്-3 നി​ര്‍മ്മി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തു​മ്പ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ക്രം സാ​രാ​ഭാ​യി സ്‌​പേ​സ് സെ​ന്‍റ​റി​ലാ​ണ്.

കൂ​ടാ​തെ, 2 പ്ര​ധാ​ന പേ​ലോ​ഡു​ക​ൾ ച​ന്ദ്ര​യാ​നു സ​മ്മാ​നി​ച്ച സ്പേ​സ് ഫി​സി​ക്സ് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്റ്റ​ർ ഡോ. ​കെ. രാ​ജീ​വ്, എ​ൽ​വി​എം 3-എം4 ​ദൗ​ത്യ​ത്തി​ന്‍റെ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​ർ എ​സ്. മോ​ഹ​ന​കു​മാ​ർ, വെ​ഹി​ക്കി​ൾ ഡ​യ​റ​ക്റ്റ​ർ ബി​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​രൊ​ക്കെ​യും മ​ല​യാ​ളി​ക​ളാ​ണ്.

ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള വെ​ല്ലു​വി​ളി നി​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ലും ചി​ല കേ​ര​ളീ​യ ശാ​സ്ത്ര​ജ്ഞ​ർ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് ത​ന്നെ​യാ​ണ് പ്ര​ധാ​നി. ച​ന്ദ്ര​യാ​ൻ-2 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തെ ഭൗ​മ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ജി​യോ​സി​ൻ​ക്ര​ണ​സ് സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്-3​യു​ടെ (ജി​എ​സ്എ​ൽ​വി എം​കെ-3) ചു​മ​ത​ല അ​ന്ന് വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​റി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന സോ​മ​നാ​ഥി​നാ​യി​രു​ന്നു. കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ജെ. ​ജ​യ​പ്ര​കാ​ശി​നാ​യി​രു​ന്നു ജി​എ​സ്എ​ൽ​വി എം​കെ-3/ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ന്‍റെ ഡ​യ​റ​ക്റ്റ​ർ ചു​മ​ത​ല.

ദൗ​ത്യ​ത്തി​ന്‍റെ വെ​ഹി​ക്കി​ൾ ഡ​യ​റ​ക്റ്റ​ർ പ​ത്ത​നം​തി​ട്ട വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി ര​ഘു​നാ​ഥ പി​ള്ള​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​പ്പ​ള്ളി സ്വ​ദേ​ശി എ​ബ്ര​ഹാം ദൗ​ത്യ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് വെ​ഹി​ക്കി​ൾ ഡ​യ​റ​ക്റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ അ​സോ​സി​യേ​റ്റ് പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജി. ​നാ​രാ​യ​ണ​നാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം പ​ദ്ധ​തി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റ് മ​ല​യാ​ളി സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ജ​ല​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ, 2008ൽ ​പു​റ​പ്പെ​ട്ട ച​ന്ദ്ര​യാ​ൻ ഒ​ന്ന് ദൗ​ത്യ​ത്തി​ലും ഇ​ത്ത​വ​ണ​ത്തേ​തി​ന് സ​മാ​ന​മാ​യി ഐ​എ​സ്ആ​ർ​ഒ ത​ല​പ്പ​ത്ത് മ​ല​യാ​ളി ത​ന്നെ​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഡോ. ​ജി. മാ​ധ​വ​ന്‍ നാ​യ​രാ​യി​രു​ന്നു അ​ന്ന​ത്തെ ചെ​യ​ർ​മാ​ൻ. കൂ​ടാ​തെ ച​ന്ദ്ര​യാ​ൻ–1 പി​റ​വി​കൊ​ണ്ട​തും കൊ​ച്ചി​ക്കാ​ര​നാ​യ ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ന്‍റെ ആ​ശ​യ​ത്തി​ൽ നി​ന്നാണ് എ​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്. ഡോ. ​എം.​ജി.​കെ. മേ​നോ​ൻ, ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ചെ​റി​യ റോ​ൾ വ​ഹി​ച്ച നി​ര​വ​ധി മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​രും അ​ന്ന് രാ​ജ്യ​ത്തി​ന്‍റെ​യാ​കെ കൈ​യ​ടി നേ​ടി​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.