സാമന്തയ്ക്കൊപ്പം ഐശ്വര്യവും കുടിയിറങ്ങി?; വിവാദങ്ങളിൽ ഉലഞ്ഞ് 'അക്കിനേനി' കുടുംബം

താരകുടുംബത്തിലെ പ്രശ്നങ്ങളെ കുത്തിപ്പൊക്കിയും ആരോപണങ്ങൾ ഉന്നയിച്ചും വിവാദങ്ങൾ സൃഷ്ടിക്കുന്നത് തെലങ്കാനയിലെ രാഷ്ട്രീയക്കാരാണ്. അത്തരമൊരു ആരോപണമിപ്പോൾ പൊലീസിലും കോടതിയിലും വരെ എത്തി നിൽക്കുന്നു.
nagarjuna , akkineni family faces problems after chay- samantha divorce
സാമന്തയ്ക്കൊപ്പം ഐശ്വര്യവും കുടിയിറങ്ങി?; വിവാദങ്ങളിൽ ഉലഞ്ഞ് 'അക്കിനേനി' കുടുംബം
Updated on

പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ കുടുംബം. നാഗാർജുനയുടെ മകനും താരവുമായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും തമ്മിൽ വിവാഹമോചിതരായതിനു പിന്നാലെയാണ് അക്കിനേനി കുടുംബത്തിൽ പ്രശ്നങ്ങൾ ഓരോന്നായി ആരംഭിച്ചത്. വിവാഹമോചനത്തിനു പിന്നാലെ നാഗചൈതന്യ നടി ശോഭിത ധുലിപാലയുമായി വിവാഹനിശ്ചയവും നടത്തി. എന്നിട്ടും സാമന്തയുമായുള്ള വിവാഹമോചനത്തെ ചൊല്ലിയുള്ള കോലാഹലം തുടരുകയാണ്. സാധാരണ താരങ്ങൾ തമ്മിൽ വിവാഹമോചിതരായാൽ ആരാധകരാണ് പരസ്പരം കൊമ്പു കോർക്കാറുള്ളത്.

ഇവിടെ പക്ഷേ സ്ഥിതി മറിച്ചാണ് താരകുടുംബത്തിലെ പ്രശ്നങ്ങളെ കുത്തിപ്പൊക്കിയും ആരോപണങ്ങൾ ഉന്നയിച്ചും വിവാദങ്ങൾ സൃഷ്ടിക്കുന്നത് തെലങ്കാനയിലെ രാഷ്ട്രീയക്കാരാണ്. അത്തരമൊരു ആരോപണമിപ്പോൾ വാക്പോരും കടന്ന് പൊലീസിലും കോടതിയിലും വരെ എത്തി നിൽക്കുന്നു.

nagarjuna , akkineni family faces problems after chay- samantha divorce
സാമന്തയ്ക്കൊപ്പം ഐശ്വര്യവും കുടിയിറങ്ങി?; വിവാദങ്ങളിൽ ഉലഞ്ഞ് 'അക്കിനേനി' കുടുംബം

സാമന്ത- നാഗചൈതന്യ വിവാഹം

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. 2010ൽ പുറത്തിറങ്ങിയ മേ മായാ ചെസ് വേ എന്ന സിനിമയിലൂടെയാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാകുന്നത്. നാലു വർഷത്തിനു ശേഷം 2021ൽ ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ ഓഗസ്റ്റിൽ ശോഭിത ധുലിപാലയുമായി നാഗചൈതന്യയുടെ വിവാഹനിശ്ചയവും നടത്തി. ഇക്കാലം വരെയെല്ലാം ഇരു താരങ്ങളുടെയും ആരാധകർ പരസ്പരം പോരടിച്ചിരുന്നു. എന്നാൽ സകലരെയും അമ്പരപ്പിച്ചു കൊണ്ട് രാഷ്ട്രീയ ഛായ കൂടി ലഭിച്ചിരിക്കുകയാണ് താരങ്ങളുടെ വിവാഹമോചനത്തിന്.

nagarjuna , akkineni family faces problems after chay- samantha divorce
നാഗാർജുന മക്കൾക്കൊപ്പം

കൊണ്ട സുരേഖ തുറന്നു വിട്ട വിവാദം

സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിൽ ബിആർഎസ് നേതാവ് കെ.ടി. രാമറാവുവിന് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവും തെലങ്കാന വനം വകുപ്പ് മന്ത്രിയുമായ കൊണ്ട സുരേഖ ആരോപിച്ചതാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ദി എൻ കൺവെൻഷൻ സെന്‍റർ പൊളിച്ചു മാറ്റാതിരിക്കാനായി കെ.ടി. രാമറാവുവിനരികിലേക്ക് സാമന്തയെ പറഞ്ഞു വിടാൻ ശ്രമിച്ചുവെന്നാണ് കൊണ്ട സുരേഖ ആരോപിച്ചത്. നാഗാർജുന നിർബന്ധിച്ചുവെങ്കിലും സാമന്ത ഇക്കാര്യം അംഗീകരിച്ചില്ല. അതേ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതയാണ് താരങ്ങളുടെ വിവാഹമോചനത്തിൽ കലാശിച്ചതെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു. കെ.ടി.ആർ ലഹരിക്ക് അടിമയാണെന്നും റേവ് പാർട്ടികൾ നിരന്തരമായി സംഘടിപ്പിക്കാറുണ്ടെന്നും കൊണ്ട സുരേഖ ആരോപിച്ചു. പല സിനിമാ നടിമാരും സിനിമാ ജീവിതം അവസാനിപ്പിച്ചതിനു കാരണം കെടിആർ ആണ്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിനു കാരണം കെടിആർ ആണെന്നുള്ളത് 100 ശതമാനം ഉറപ്പാണ്. ഇൻഡസ്ട്രിയിൽ ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും കൊണ്ട സുരേഖ ആരോപിച്ചു.

നാഗാർജുന, നാഗചൈതന്യ, സാമന്ത, നാഗാർജുനയുടെ ഭാര്യയും നടിയുമായ അമല അക്കിനേനി, മകൻ അഖിൽ അക്കിനേനി എന്നിവരും നിരവധി താരങ്ങളും സിനിമാ സംഘടനകളും കൊണ്ട സുരേഖയ്ക്കെതിരേ രംഗത്തു വന്നു.

മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നവരുടെ ജീവിതം വച്ച് എതിരാളികളെ വിമർശിക്കരുതെന്നും നാഗാർജുന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും സെലിബ്രിറ്റികളുടെ സ്വകാര്യജീവിതം മുതലെടുക്കുന്നത് ലജ്ജാകരമാണെന്നും നാഗചൈതന്യ കുറിച്ചു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും അതു സംബന്ധിച്ച ഊഹാപോഹങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും സാമന്തയും പ്രതികരിച്ചു.

സംഭവം വിവാദമായതിനു പിന്നാലെ നാഗാർജുന മന്ത്രിക്കെതിരേ ക്രിമിനൽ മാനനഷ്ടക്കേസും 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു മാനനഷ്ടക്കേസും ഫയൽ ചെയ്തു. കുടുംബത്തിന്‍റെ സൽപ്പേരിന് കോട്ടം തട്ടിയെന്ന് ആരോപിച്ചാണ് നാഗാർജുന പരാതി നൽകിയിരിക്കുന്നത്. കെടി രാമറാവുവും കൊണ്ട സുരേഖയ്ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം വൻ വിവാദമായതോടെ കൊണ്ട സുരേഖ പ്രസ്താവന പിൻവലിച്ച് താരങ്ങളോട് മാപ്പ് പറഞ്ഞു. പക്ഷേ എൻ കൺവെൻഷൻ സെന്‍ററിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ പ്രചരിച്ചു കൊണ്ടിരുന്നു.

nagarjuna , akkineni family faces problems after chay- samantha divorce
എൻ കൺവെൻഷൻ സെന്‍റർ

കല്ലിന്മേൽ കല്ല് ശേഷിക്കാതെ എൻ കൺവെൻഷൻ സെന്‍റർ

2010ലാണ് എൻ കൺവെൻഷൻ സെന്‍റർ സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ നിരവധി സെലിബ്രി

റ്റി പരിപാടികൾക്ക് കൺവെൻഷൻ സെന്‍റർ വേദിയായിട്ടുണ്ട്. മധാപുരിലെ തമ്മിടികുന്ത തടാകത്തിന്‍റെ ബഫർ ഏരിയയിൽ നിർമിച്ച എൻ കൺവെൻഷൻ സെന്‍റർ സംരക്ഷിക്കാനായി കെടി രാമ റാവു നാഗാർജുനയെ സഹായിച്ചുവെന്നാണ് ആരോപണം. തടാകത്തിന്‍റെ 3.40 ഏക്കറോളം സ്ഥലം നാഗാർജുന കൈയേറിയതായാണ് പരാതി. പരിസ്ഥിതി ലോല പ്രദേശത്ത് ചട്ടങ്ങൾ മറി കടന്നാണ് കെട്ടിടം നിർമിച്ചതെന്നും പരാതി ഉ‍യർന്നിരുന്നു.

nagarjuna , akkineni family faces problems after chay- samantha divorce
എൻ കൺവെൻഷൻ സെന്‍റർ തകർത്തതിനു ശേഷം

ഇതേ തുടർന്ന് ഹൈദരാബാദ് ഡിസാസ്റ്റർ റിലീഫ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സെന്‍റർ പൊളിച്ചു നീക്കി. അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ കൺവെൻഷൻ സെന്‍റർ 10 ഏക്കറിലാണ് നിർമിച്ചിരിക്കുന്നത്. പൂർണമായും പൊളിച്ചു നീക്കിയിട്ടും അതു സംബന്ധിച്ച നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് അക്കിനേനി കുടുംബം. കൺവെൻഷൻ സെന്‍റർ വഴി നാഗാർജുന അന്യായമായി പണം സമ്പാദിച്ചുവെന്നും ആ തുക സർക്കാർ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് ഭാസ്കര റെഡ്ഡി മേധാപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തിയതിനു ശേഷം കേസ് രജിസ്റ്റർ ചെയ്യാമെന്ന നിലപാടിലാണ് നിലവിൽ പൊലീസ്.

Trending

No stories found.

Latest News

No stories found.