ഇത്തവണയും കടലാസ്‌രഹിത ബജറ്റ്

ബജറ്റ് എന്ന വാക്കുണ്ടാകുന്നത് 'ബൗഗറ്റ്' എന്ന ഫ്രഞ്ച് വാക്കിൽനിന്നാണ്. ഇതിന്‍റെ അർഥം തന്നെ ബ്രീഫ്കേസ് എന്നാണ്.
Nirmala Sitharaman's iconic budget tablet in red Bahi Khatta
നിർമല സീതാരാമന്‍റെ ബജറ്റ് ടാബ്‌ലറ്റ്
Updated on

ബജറ്റ് ബ്രീഫ്കേസ് ഉപേക്ഷിച്ച് ബജറ്റ് ടാബ്‌ലറ്റ് സ്വീകരിച്ച രാജ്യത്തെ ആദ്യ ധനമന്ത്രിയായ നിർമല സീതാരാമൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അശോകസ്തംഭം ആലേഖനം ചെയ്ത ചുവന്ന പൗച്ചിൽ വച്ചാണ് ബജറ്റ് ടാബ്‌ലറ്റുമായി നിർമല പാർലമെന്‍റിലെത്തിയത്.

മജന്ത ബോർഡറുള്ള വെള്ള സിൽക്ക് സാരിയണിഞ്ഞ് നിർമല ധനമന്ത്രാലയത്തിലെ തന്‍റെ ഓഫീസിനു മുന്നിൽ ഫോട്ടോകൾക്ക് പോസ് ചെയ്തു. ഒപ്പം ധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും.

2019ലെ കൊളോണിയൽ രീതിയിലുള്ള ബജറ്റ് ബ്രീഫ്കേസ് നിർമല ഉപേക്ഷിക്കുന്നത്. അന്ന് ബ്രീഫേക്സിനു പകരം പരമ്പരാഗത ബഹി ഖട്ടയിൽ ബജറ്റ് കൊണ്ടുവന്നത് കടലാസ് രൂപത്തിൽ തന്നെ.

ബജറ്റ് എന്ന വാക്കുണ്ടാകുന്നത് 'ബൗഗറ്റ്' എന്ന ഫ്രഞ്ച് വാക്കിൽനിന്നാണ്. ഇതിന്‍റെ അർഥം തന്നെ ബ്രീഫ്കേസ് എന്നാണ്. 1860ൽ ബ്രിട്ടീഷ് ബജറ്റ് മേധാവി വില്യം ഇ. ഗ്ലാഡ്സ്റ്റൺ അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ സ്വർണ മുദ്രയുള്ള ചുവന്ന ബ്രീഫ്കേസിലാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നത്.

സ്വതന്ത്ര ഇന്ത്യയിൽ വിവിധ ധനമന്ത്രിമാർ ബ്രീഫ്കേസുകൾ തന്നെ ഈ ആവശ്യത്തിനു ഉപയോഗിച്ചു പോന്നു. ചുവപ്പ്, കറുപ്പ്, ടാൻ, ബ്രൗൺ തുടങ്ങി പല നിറങ്ങൾ വന്നെങ്കിലും ബ്രീഫ്കേസ് മാറുന്നത് നിർമലയുടെ കാലഘട്ടത്തിൽ മാത്രമാണ്.

2020ലും നിർമല ബ്രീഫേക്സിനു പകരം ബഹി ഖട്ട തന്നെ ഉപയോഗിച്ചു. പിന്നീട് രാജ്യം കൊവിഡ് മഹാമാരിയുടെ മൂർധന്യം കണ്ട 2021ൽ അവതരിപ്പിച്ച ബജറ്റാണ് ഡിജിറ്റൽ രൂപത്തിലേക്കു മാറിയത്. ഈ രീതിയാണ് ഇപ്പോഴും തുടരുന്നത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഏഴാമത്തെ ബജറ്റാണ് 2024ലേത്.

രാജ്യത്തിന്‍റെ ധനകാര്യം മുഴുവൻ സമയം കൈകാര്യം ചെയ്യുന്ന ആദ്യ വനിത കൂടിയാണ് നിർമല സീതാരാമൻ. ഇന്ദിര ഗാന്ധി മുൻപ് താത്കാലികമായി ധന വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.