സ്‌കൂൾ വിദ്യാഭ്യാസവും 'പരീക്ഷ പേ ചർച്ച'യും

കൂടാതെ, മികച്ച ആരോഗ്യവും ക്ഷേമവും നിലനിർത്തുക എന്നത് അടിസ്ഥാനഘട്ടത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ (2022) വികസന ലക്ഷ്യങ്ങളിലൊന്നാണ്.
സ്‌കൂൾ വിദ്യാഭ്യാസവും 'പരീക്ഷ പേ ചർച്ച'യും
Updated on

## പ്രാചി പാണ്ഡെ, ജോയിന്‍റ് സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസപരമായ സമ്മർദം നേരിടാനും, പരീക്ഷയെ ക്രിയാത്മകമായി അഭിമുഖീകരിക്കാനും ഉള്ള കഴിവുകൾ വികസിപ്പിക്കാനും വിദ്യാർഥികളെ എങ്ങനെ സഹായിക്കാം എന്ന ചോദ്യങ്ങൾക്ക് ഉത്തരം പലപ്പോഴും ലഭിക്കാറില്ല. വിദ്യാർഥികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ അവരെ പ്രചോദിപ്പിക്കാനും മതിയായ ഉത്തേജനമുള്ള അന്തരീക്ഷം സൃഷ്ടിക്കനും സാഹചര്യം ഉണ്ടാകണം.

മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സമ്മർദമില്ലാത്ത സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സ്കൂളുകളിൽ സമഗ്രവും ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിയും അധ്യാപന രീതിയും സ്വീകരിക്കുന്നത് ഉൾപ്പെടുന്നു. സന്തുലിതവും അനുയോജ്യവുമായ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടും. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2023) സ്കൂൾ സമയക്രമത്തിൽ സമയത്തിന്‍റെ വിന്യാസം ശുപാർശ ചെയ്യുകയും പൂർത്തിയാക്കേണ്ട നിർദിഷ്ട പഠന ആവശ്യകതകൾ വ്യക്തമാക്കുകയും ചെയ്യുന്നു. കല, ശാരീരിക വിദ്യാഭ്യാസം, ക്ഷേമം എന്നിവയ്ക്ക് പുതുക്കിയ ഊന്നൽ നൽകുന്നു. കൂടാതെ, മികച്ച ആരോഗ്യവും ക്ഷേമവും നിലനിർത്തുക എന്നത് അടിസ്ഥാനഘട്ടത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ (2022) വികസന ലക്ഷ്യങ്ങളിലൊന്നാണ്. തൽഫലമായി, അധ്യയനരീതി, സമയ- ഉള്ളടക്ക സജ്ജീകരണം, പാഠ്യപദ്ധതി ഘടന, കുട്ടിയുടെ മൊത്തത്തിലുള്ള അനുഭവം എന്നിവയ്ക്കുള്ള ആശയപരവും പ്രായോഗികവും സംവേദനക്ഷമവുമായ സമീപനങ്ങൾക്കു പ്രാധാന്യമുള്ള "ഉല്ലാസ രീതികൾ' ഇതുപയോഗിക്കുന്നു.

കലാ കായിക - പരിസ്ഥിതി ക്ലബ്ബുകൾ, സാമൂഹ്യസേവന പദ്ധതികൾ മുതലായവയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് ധാരാളം അവസരങ്ങൾ നൽകുന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി). കൂടാതെ, സംസ്ഥാനവും പ്രാദേശിക സമൂഹവും തെരഞ്ഞെടുക്കുന്ന ആസ്വാദ്യകരമായ കോഴ്‌സിൽ ഓരോ വിദ്യാർഥിയും പങ്കെടുക്കുമെന്നതിന് എൻഇപി 2020 ഊന്നൽ നൽകുന്നു. പ്രാദേശിക നൈപുണ്യ ആവശ്യങ്ങളെ അടിസ്ഥാനമാക്കി, ഇത് 6-8 ഗ്രേഡുകളിൽ മരപ്പണി, ഇലക്‌ട്രിക് ജോലികൾ, ലോഹപ്പണികൾ, പൂന്തോട്ട പരിപാലനം, മൺപാത്ര നിർമാണം തുടങ്ങിയ സുപ്രധാന തൊഴിലധിഷ്ഠിത കരകൗശല വസ്തുക്കളുടെ അവലോകനവും പ്രായോഗിക അനുഭവവും നൽകുന്നു.

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള സ്കൂൾ ബാഗ് രേഖാ നയം 2020 നവംബർ 24ന് വികസിപ്പിച്ചെടുത്തു. ഇത് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നടപ്പാക്കുന്നു. കൂടാതെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ "ബാഗില്ലാ ദിനം' നടപ്പിലാക്കിയിട്ടുണ്ട്. ഇത് ചില ദിവസങ്ങളിൽ വിദ്യാർഥികളെ അവരുടെ ബാഗുകൾ വീട്ടിൽ വച്ചിട്ടു വരാൻ പ്രോത്സാഹിപ്പിക്കുന്നു.

ക്രിയാത്മകമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സമ്മർദം ലഘൂകരിക്കണം. അധ്യാപകർ അതിനുള്ള ശേഷി വർധിപ്പിക്കേണ്ടതുണ്ട്. ഇതിനനുസൃതമായി, ആയുഷ്മാൻ ഭാരതിന് കീഴിലുള്ള സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ ഗവേഷണ- പരിശീലന സമിതി (എന്‍സിഇആര്‍ടി) "പരിശീലന- പിന്തുണാ സാമഗ്രി: സ്‌കൂള്‍ വിദ്യാർഥികളുടെ ആരോഗ്യവും ക്ഷേമവും' എന്ന പേരിൽ സമ്പൂർണ പാക്കെജ് വികസിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും മാനസികാരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെ വിവരിക്കുന്ന "വൈകാരിക ക്ഷേമവും മാനസികാരോഗ്യവും'എന്നതിനെക്കുറിച്ചുള്ള സമർപ്പിത മൊഡ്യൂൾ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നൽകാനുള്ള അധ്യാപകരുടെയും കൗൺസിലർമാരുടെയും കഴിവ് മെച്ചപ്പെടുത്താനും ഭയത്തെ മറികടക്കാനും അഭിമുഖീകരിക്കൽ പ്രക്രിയകൾ വികസിപ്പിക്കാനുമുള്ള സഹായത്തിനും എൻസിഇആർടി സജീവമായി പ്രവർത്തിക്കുന്നു. മാർഗനിർദേശക- കൗൺസിലിങ് ഡിപ്ലോമ കോഴ്‌സ് (ഡിസിജിസി), അധ്യാപക- കൗൺസിലർ മാതൃക ഉപയോഗിക്കുന്ന മറ്റൊരു സംരംഭമാണ്. ഇത് അധ്യാപകരെ അവരുടെ അധ്യയന ചുമതലകൾ കൂടാതെ വിദ്യാഭ്യാസപരവും വ്യക്തിപരവും തൊഴിൽ സംബന്ധവുമായ ആശങ്കകൾ എന്നിവയിൽ സഹായിക്കുന്നു.

"പരീക്ഷകൾ നിങ്ങളുടെ നിലവിലെ തയാറെടുപ്പിനെ പരീക്ഷിക്കുന്നു, നിങ്ങളെയല്ല' എന്നതാണ് "എക്സാം വാരിയർ' മന്ത്രങ്ങളിലൊന്ന്. അതിനാൽ, ഓരോ പഠിതാവിന്‍റെയും സവിശേഷത, സഹപാഠികളുടെ പിന്തുണ, മാർഗനിർദേശം എന്നിവ പ്രതിഫലിപ്പിക്കുന്ന ബഹുമുഖ റിപ്പോർട്ടിലൂടെ വിദ്യാർഥി വികസനത്തിനായുള്ള മൂല്യനിർണയം രൂപാന്തരപ്പെടുത്തുന്നത്, മൂല്യനിർണയവും വിലയിരുത്തലും ഗുണകരമാക്കുന്നതിനും, മെച്ചപ്പെടുത്തലിനുള്ള ആരോഗ്യകരമായ സങ്കേതമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണ്.

ലോകത്തിന്‍റെ മറ്റേതൊരു ഭാഗത്തേയും പോലെ, ഇന്ത്യയിലും മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ ആവാസവ്യവസ്ഥയുടെ ഘടനയിൽ ഉൾപ്പെടുത്തുന്നത് വിവിധ കാരണങ്ങളാൽ നിർണായകമാണ്. ഒന്നാമതായി, സ്‌കൂൾ വിദ്യാഭ്യാസത്തിൽ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗ്രാമ-നഗര അസമത്വങ്ങൾ നികത്താനും എല്ലാ വിദ്യാർഥികൾക്കും പിന്തുണ ലഭ്യമാണെന്ന് ഉറപ്പാക്കാനും സഹായിക്കും. സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനായി വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ശക്തമായ ഊന്നൽ നൽകുന്ന എൻഇപി 2020ന്‍റെ വെളിച്ചത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി മാനസികാരോഗ്യ സർവെ നടത്തി.

ഒഴിവാക്കലിന്‍റെയും ഏകാന്തതയുടെയും വികാരങ്ങൾ സമ്മർദം കൂടുതൽ വഷളാക്കും. പിരിമുറുക്കത്തിൽ നിന്ന് മുക്തമായ അന്തരീക്ഷം ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുന്നു; പശ്ചാത്തലമോ കഴിവോ വൈവിധ്യമോ പരിഗണിക്കാതെ ഓരോ വിദ്യാർഥിക്കും പിന്തുണയും സ്വാഗതവും ഉറപ്പേകുന്നു. ഈ ലക്ഷ്യത്തിനായി, സമ്മർദവും വൈകാരിക ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിങ് സംവിധാനം ഏർപ്പെടുത്താൻ എൻഇപി 2020 പ്രോത്സാഹിപ്പിക്കുന്നു.

ഇന്ന്, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിലും സാങ്കേതികവിദ്യയുടെ വളർച്ചയിലും വിദ്യാർഥികൾക്കു വിദ്യാഭ്യാസപരമായ അറിവു മാത്രമല്ല, ജീവിതനൈപുണ്യവും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ വസ്തുനിഷ്ഠവും മിതമായതുമായ ഉപയോഗം മികച്ച ഫലങ്ങൾ സൃഷ്ടിക്കും. പ്രതികൂല സന്ദർഭങ്ങൾ നേരിടുന്നതിനുള്ള അതിജീവനശേഷി, പൊരുത്തപ്പെടുത്തൽ, ഫലപ്രദമായ ആശയവിനിമയം തുടങ്ങിയ കഴിവുകൾ ഉപയോഗിച്ചു വിദ്യാർഥികളെ സജ്ജരാക്കാൻ മാനസികാരോഗ്യ വിദ്യാഭ്യാസത്തിനു കഴിയും. മാത്രമല്ല, സാംസ്കാരികവും ഭാഷാപരവും സാമൂഹ്യവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നത് ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പശ്ചാത്തലം പരിഗണിക്കാതെ എല്ലാ വിദ്യാർഥികളുടെയും മാനസിക ക്ഷേമം പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. മാനസികാരോഗ്യവും ക്ഷേമ സേവനങ്ങളുമുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സജീവവും പ്രതിരോധാത്മകവുമായ "മനോദർപ്പൺ' യജ്ഞത്തിലൂടെ, കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തും ശേഷവും കുടുംബങ്ങൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും വിദ്യാഭ്യാസ മന്ത്രാലയം മനഃശാസ്ത്രപരമായ സഹായം നൽകുന്നു.

ചുരുക്കത്തിൽ, വൈകാരിക ആരോഗ്യം, വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, നിർണായകമായ ജീവിതനൈപുണ്യങ്ങൾ നേടിയെടുക്കൽ എന്നിവയെ പിന്തുണയ്ക്കുന്ന സഹായകവും ക്രിയാത്മകവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സമ്മർദരഹിതമായ വിദ്യാഭ്യാസം നിർണായകമാണ്. വിദ്യാഭ്യാസത്തോടുള്ള സുസ്ഥിരവും സന്തുലിതവുമായ സമീപനത്തിന് അടിത്തറയിട്ട്, ഭാവിയിലെ സാധ്യതകൾക്കും വെല്ലുവിളികൾക്കും ഇത് വിദ്യാർഥികളെ സജ്ജരാക്കുന്നു.

അതിനാൽ, എല്ലാ വിദ്യാർഥികളുടെയും മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി സമ്മർദരഹിതമായ വിദ്യാഭ്യാസം സൃഷ്ടിക്കാൻ അധ്യാപകരും ഭരണാധികാരികളും രക്ഷിതാക്കളും നയആസൂത്രകരും ഒത്തുചേരേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള നൂതന സംവേദനാത്മക പരിപാടിയാണ് "പരീക്ഷാ പേ ചർച്ച'. ഇത് ഓരോ കുട്ടിയുടെയും വ്യതിരിക്തമായ വ്യക്തിത്വത്തെ വിലമതിക്കുകയും പരിപോഷിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും സമൂഹത്തെയും ഒന്നിപ്പിക്കുന്നു. യുവാക്കൾക്കായി സമ്മർദരഹിതമായ അന്തരീക്ഷം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആറ് വർഷമായി സവിശേഷമായ ഈ യജ്ഞത്തിനു നേതൃത്വം നൽകുന്നു.

Trending

No stories found.

Latest News

No stories found.