ഒരു കുഞ്ഞ് പിറക്കുമ്പോൾ ഒരു മരത്തൈ നടും: ചെന്നൈ ആശുപത്രിയുടെ വ്യത്യസ്ത പരിശ്രമം

മരത്തൈ നടാനുള്ള സ്ഥലം പ്രാദേശികമായി തന്നെ കണ്ടെത്തും
ഒരു കുഞ്ഞ് പിറക്കുമ്പോൾ ഒരു മരത്തൈ നടും: ചെന്നൈ ആശുപത്രിയുടെ വ്യത്യസ്ത പരിശ്രമം
Updated on

ചെന്നൈ : പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശമുയർത്തി ചെന്നൈയിലെ കാവേരി ആശുപത്രി ശൃംഖല. ആശുപത്രിയുടെ എട്ട് സെന്‍ററുകളിൽ എവിടെയെങ്കിലും ഒരു കുഞ്ഞ് ജനിക്കുമ്പോൾ, ഒരു മരത്തൈ നടാനാണു തീരുമാനം. പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം. ചെന്നൈയിലും കർണാടകയിലും വിവിധയിടങ്ങളിലായി കാവേരി ഗ്രൂപ്പിന് ആശുപത്രികളുണ്ട്.

പ്രാദേശികമായ പ്രകൃതി സംരക്ഷണ സംഘടനകളോടും കർഷകരോടും സഹകരിച്ചാണു ആശുപത്രി ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി സംഭാവന നൽകുന്നതു ചുമതലയാണെന്നു വിശ്വസിക്കുന്നതായി ഹോസ്പിറ്റൽ ഗ്രൂപ് മാനെജിങ് ഡയറക്‌ടർ ഡോ. മണിവണ്ണൻ സെൽവരാജ് വ്യക്തമാക്കി.

ഈ മാസം തന്നെ പദ്ധതിക്കു തുടക്കമാകും. മരത്തൈ നടാനുള്ള സ്ഥലം പ്രാദേശികമായി തന്നെ കണ്ടെത്തും. തൈകളുടെ പരിപാലനവും ഉറപ്പാക്കും.

Trending

No stories found.

Latest News

No stories found.