നി​യ​മ​വാ​ഴ്ച​യു​ടെ ക​ര​ണ​ത്ത് ആ ​അ​ടി

എ​ത്ര പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ! ഇ​തി​നു​ത്ത​രം ന​ൽ​കാ​ൻ പൊ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ക​ഴി​യു​മോ?
നി​യ​മ​വാ​ഴ്ച​യു​ടെ ക​ര​ണ​ത്ത് ആ ​അ​ടി
Updated on

ആ ​അ​ടി ബ​സു​ട​മ​യു​ടെ ക​ര​ണ​ത്ത​ല്ല, ഹൈ​ക്കോ​ട​തി​യു​ടെ മു​ഖ​ത്താ​ണ് ഏ​റ്റ​ത്''- കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്‍റെ ആ​ത്മ​നൊ​മ്പ​രം ധ്വ​നി​പ്പി​ക്കു​ന്ന ഈ ​വാ​ക്കു​ക​ൾ കേ​ര​ള പൊ​ലീ​സ് സേ​ന എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന ത​ക​ർ​ച്ച​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്.

പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ ബ​സു​ട​മ​യെ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ സി​ഐ​ടി​യു നേ​താ​വ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ഒ​രു മാ​സ​ത്തേ​ക്കു പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ജൂ​ൺ 23നു ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു നി​ല​നി​ൽ​ക്കേ​യാ​ണ് ബ​സു​ട​മ രാ​ജ് മോ​ഹ​നെ സി​ഐ​ടി​യു നേ​താ​വ് കെ.​ആ​ർ. അ​ജ​യ് മ​ർ​ദി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യെ കോ​ട​തി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു.

"പോ​യി ഒ​ന്ന് ത​ല്ലി​ക്കോ​ളൂ, ഞ​ങ്ങ​ൾ നോ​ക്കി​ക്കൊ​ള്ളാം' എ​ന്ന രീ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​വ​ർ നാ​ട​കം ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ശ​ക്ത​മാ​യ തോ​ന്ന​ലു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ""ക​ര​ണ​ത്ത​ടി​ച്ച പ്ര​തി​യെ അ​തി​നു ശേ​ഷം പൊ​ലീ​സ് കീ​ഴ​ട​ക്കി എ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത​ർ​ഥം? പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ശ​ക്ത​രാ​യ​വ​ർ​ക്ക് നി​ങ്ങ​ളെ ആ​ക്ര​മി​ക്കാ​മെ​ന്നും ഒ​ന്നും സം​ഭ​വി​ക്കു​ക​യി​ല്ലെ​ന്നു​മു​ള്ള സ​ന്ദേ​ശ​മ​ല്ലേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ത് ന​ൽ​കു​ന്ന​ത്? ഹൈ​ക്കോ​ട​തി​യി​ൽ പോ​കു​ന്ന​തി​നേ​ക്കാ​ൾ നേ​താ​ക്ക​ളു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ന്ന​താ​ണ് ന​ല്ല​ത് എ​ന്ന സ​ന്ദേ​ശ​മ​ല്ലേ ഇ​തി​ലു​ള്ള​ത്'' - കോ​ട​തി ചോ​ദി​ച്ചു.

എ​ത്ര പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ! ഇ​തി​നു​ത്ത​രം ന​ൽ​കാ​ൻ പൊ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ക​ഴി​യു​മോ? നി​യ​മ നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളെ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​ത​ല്ലേ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ? അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് കൂ​പ്പു​കു​ത്താ​ന​ല്ലേ ഇ​ത് ഉ​പ​ക​രി​ക്കൂ?

ഹ​ർ​ജി​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മ​നഃ​പൂ​ർ​വ​മാ​യ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ​സ്തു​ത​ക​ൾ തെ​ളി​യി​ക്കു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന നേ​താ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്ന എ​സ്പി വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ത് മു​ൻ​കൂ​ട്ടി കാ​ണ​ണ​മാ​യി​രു​ന്നു​വെ​ന്നു കോ​ട​തി പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ പൊ​ലീ​സി​ന് പെ​രു​മാ​റാ​നാ​വി​ല്ല. സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ബ​സ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് എ​ത്തി​യ​ത് ര​ണ്ടാം ദി​വ​സ​മാ​ണ്. കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ത​ല്ലു കി​ട്ടു​മെ​ന്നു ഭ​യ​ന്ന​ല്ലേ ഇ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

നാ​ട്ടി​ലെ യാ​ഥാ​ർ​ഥ്യം അ​പ്പാ​ടെ മ​ന​സി​ലാ​ക്കി​യു​ള്ള കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് കോ​ട​തി​ക​ൾ ഇ​തി​നു മു​മ്പ് ക​ട​ന്നി​ട്ടു​ണ്ടാ​വു​മെ​ന്ന് ക​രു​താ​നാ​വി​ല്ല.

കോ​ട​തി വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടും ഇ​ത്ര​യേ​റെ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ ഉ​തി​ർ​ത്തി​ട്ടും മു​ഖം ര​ക്ഷി​ക്കാ​നാ​ണെ​ങ്കി​ലും എ​സ്പി കോ​ട​തി​യെ ധ​രി​പ്പി​ക്കു​ന്ന വ​സ്തു​ത​ക​ൾ സ​ത്യ​മാ​വേ​ണ്ടേ? പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും പൊ​ലീ​സു​കാ​രു​ടെ വീ​ഴ്ച​യെ കു​റി​ച്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് എ​സ്പി കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന​തും സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ന​ട​ത്തി​യ ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നു​മു​ള്ള വ​സ്തു​ത നി​ല​നി​ൽ​ക്കു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​പ്പോ​ൾ എ​ന്തു ന​ട​പ​ടി​യാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നു​ള്ള എ​ന്ത് ചു​മ​ത​ലാ നി​ർ​വ​ഹ​ണം? യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​ത്ത വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​ത്. മ​നഃ​പൂ​ർ​വ​മാ​യി വ​രു​ത്തി​യ ഈ ​വീ​ഴ്ച​യ്ക്കു ശേ​ഷം അ​തി​നെ​യും വെ​ല്ലു​ന്ന ര​ക്ഷാ ന​ട​പ​ടി​ക​ൾ! എ​ന്നി​ട്ട് ഒ​രു​ളു​പ്പു​മി​ല്ലാ​തെ കോ​ട​തി​യു​ടെ മു​ന്നി​ൽ അ​ത് വി​ള​മ്പു​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​ർ! എ​വി​ടെ​യെ​ത്തി നി​ൽ​ക്കു​ന്നു ന​മ്മു​ടെ പൊ​ലീ​സ്! അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടു പോ​ലും! എ​ന്താ ഇ​ത് തു​മ്പി​ല്ലാ​ത്ത ഏ​തോ അ​ജ്ഞാ​ത കു​റ്റ​കൃ​ത്യ​മാ​ണോ? ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ ക​ണ്ട ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി​രു​ന്നി​ല്ലേ അ​ത്? എ​സ്പി​യു​ടെ മൂ​ക്കി​നു താ​ഴെ ന​ട​ന്ന ആ ​അ​തി​ക്ര​മ​ത്തി​ന്‍റെ വ​സ്തു​ത​ക​ൾ തേ​ടാ​നും വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും എ​ന്തി​നീ കാ​ല​താ​മ​സം? അ​പ്പോ​ൾ നി​യ​മ​ത്തെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ​യു​മ​ല്ല, ഭ​ര​ണ യ​ജ​മാ​ന​ന്മാ​രെ അ​നു​സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യം. അ​പ്പോ​ൾ റി​പ്പോ​ർ​ട്ടും ന​ട​പ​ടി​യു​മൊ​ക്കെ വൈ​കും. ഒ​ക്കു​മെ​ങ്കി​ൽ ഉ​ണ്ടാ​വു​ക​യു​മി​ല്ല. എ​ന്നാ​ൽ അ​തി​നെ​തി​രാ​യ താ​ക്കീ​താ​ണ് കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പൊ​ലീ​സു​കാ​രു​ടെ വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ഡി​വൈ​എ​സ്പി​യും കേ​സെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് കു​മ​ര​കം സി​ഐ​യും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നും 18ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​വ​ർ നേ​രി​ട്ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി​യി​ലും ലേ​ബ​ർ ഓ​ഫി​സി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സ്ഥി​രം സ്വ​ഭാ​വ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​വി​ടെ​യും അ​താ​ണ് സം​ഭ​വി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം രാ​ജ്മോ​ഹ​ൻ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രെ​ത്തി ത​ട​യു​ക​യും രാ​ജ് മോ​ഹ​ന​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ മാ​തൃ​ഭൂ​മി ലേ​ഖ​ക​ൻ എ​സ്.​ഡി. റാ​മി​നേ​യും മ​ർ​ദി​ക്കു​ന്നു. പൊ​ലീ​സ് കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കു​ന്നു. ഇ​താ​ണോ കോ​ട​തി ഉ​ത്ത​ര​വി​ന് പൊ​ലീ​സ് ക​ൽ​പ്പി​ക്കേ​ണ്ട വി​ല?

"വ​ര​വേ​ൽ​പ്പ് ' സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ഇ​വി​ടെ മു​ൻ സൈ​നി​ക​ൻ കൂ​ടി​യാ​യ രാ​ജ് മോ​ഹ​ന​നെ കാ​ണാ​നാ​വു​ക. വി​ദേ​ശ​ത്ത് വി​യ​ർ​ത്തു​ണ്ടാ​ക്കി​യ പ​ണ​വു​മാ​യി എ​ത്തി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങു​ന്നു. സ​മ​ര​വും ത​ട​യ​ലു​മാ​യി അ​ത് മു​ട​ങ്ങു​ന്നു. സി​ഐ​ടി​യു കൊ​ടി​കു​ത്തി​യ ബ​സി​നു മു​ന്നി​ൽ കോ​ട്ടും സൂ​ട്ടു​മ​ണി​ഞ്ഞു ക​സേ​ര​യി​ലി​രു​ന്ന് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​ജ് മോ​ഹ​നെ​യാ​ണ് പി​ന്നെ ലോ​കം ക​ണ്ട​ത്. തു​ട​ർ​ന്നാ​ണ് കേ​സും മ​ർ​ദ​ന​വു​മ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും കോ​ട​തി​യു​ടെ ഈ ​രൂ​ക്ഷ വി​മ​ർ​ശ​ന​വും.

ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പൗ​ര സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​താ​ണ്. ഈ ​പൊ​ലീ​സ് എ​ങ്ങോ​ട്ടാ​ണ് എ​ന്ന നി​രാ​ശാ​പൂ​ർ​ണ​മാ​യ ചോ​ദ്യ​മാ​ണ​വി​ടെ ഉ​യ​രു​ന്ന​ത്. ചി​ല കേ​സു​ക​ളി​ൽ അ​മി​താ​വേ​ശ​വും ച​ടു​ല​ത​യും. മ​റ്റു ചി​ല​തി​ൽ തി​ക​ഞ്ഞ നി​സം​ഗ​ത. ഇ​തെ​ങ്ങ​നെ ഒ​ത്തു​പോ​കും.

ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി അ​റ​സ്റ്റ് വാ​റ​ന്‍റു നി​ല​നി​ൽ​ക്കു​ന്ന, സ​മ്മേ​ള​ന​ങ്ങ​ളി​ലും സ​മ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു ദൃ​ശ്യ- അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടൊ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രി​ഹാ​സ്യ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന പൊ​ലീ​സി​നെ നാം ​ക​ണ്ടു. ഇ​തേ വ്യ​ക്തി എ​ഴു​താ​ത്ത പ​രീ​ക്ഷ ജ​യി​ച്ച​താ​യി വെ​ബ്സൈ​റ്റി​ൽ വ​ന്ന റി​സ​ൾ​ട്ട് ഷീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ഏ​ഷ്യാ​നെ​റ്റ് ചീ​ഫ് റി​പ്പോ​ർ​ട്ട​ർ അ​ഖി​ല ന​ന്ദ​കു​മാ​റി​നെ​തി​രാ​യി ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കേ​സെ​ടു​ക്കു​ന്ന പൊ​ലീ​സ്. വ്യാ​ജ ഡി​ഗ്രി കേ​സി​ൽ പ്ര​തി​ക്ക് ആ​വു​ന്ന​ത്ര സ​മ​യം ഒ​ളി​വി​ൽ ക​ഴി​യാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നു​മു​ള്ള സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കു​ന്ന പൊ​ലീ​സ്.

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സ് ത​ന്നെ നോ​ക്കു​ക. അ​വി​ടെ​യെ​ത്തു​ക​യും മോ​ൻ​സ​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഒ​രു​ക്കു​ക​യും ആ ​ബ്രാ​ൻ​ഡി​ന് വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യു​മി​ല്ല. മോ​ൺ​സ​ന്‍റെ "സിം​ഹാ​സ​ന​ത്തി​ൽ' ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും തൊ​ട്ട​ടു​ത്ത് "അം​ശ​വ​ടി​യു​മാ​യി' എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മും അ​ര​ങ്ങു​വാ​ണി​ട്ട് ക​ണ്ട​തും കേ​ട്ട​തു​മി​ല്ല. എ​ന്നാ​ൽ അ​വി​ടെ പോ​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സും അ​റ​സ്റ്റും. ഇ​തു താ​ൻ കേ​ര​ള പൊ​ലീ​സ്! പ​ക്ഷ​പാ​ത പ​ര​മ്പ​ര ഇ​ങ്ങ​നെ തു​ട​രു​ന്നു.

ഒ​ടു​വി​ൽ "മ​റു​നാ​ട​ൻ മ​ല​യാ​ളി' എ​ന്ന ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തെ പൂ​ട്ടാ​ൻ അ​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി സം​ഹാ​ര നൃ​ത്തം ച​വി​ട്ടു​ന്ന പൊ​ലീ​സി​നെ​യാ​ണ് ക​ണ്ട​ത്. മു​ഴു​വ​ൻ കം​പ്യൂ​ട്ട​റു​ക​ളും ലാ​പ്ടോ​പ്പു​ക​ളും കൊ​ണ്ടു​പോ​കു​ന്നു. യു​വ​തി​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു. അ​തും പോ​രാ​ഞ്ഞ് രാ​ത്രി​യു​ടെ യാ​മ​ങ്ങ​ളി​ൽ അ​വ​രു​ടെ​യൊ​ക്കെ ബ​ന്ധു​വീ​ടു​ക​ളി​ലും ക​യ​റി പ​രി​ശോ​ധ​ന​യു​ടെ പേ​രി​ലു​ള്ള തേ​ർ​വാ​ഴ്ച. ഇ​തു​പോ​ലൊ​രു മാ​ധ്യ​മ വേ​ട്ട ഒ​രു​കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ല്ലാ​വ​രും ഒ​രു​പോ​ലെ സാ​ക്ഷീ​ക​രി​ക്കു​ന്നു. ആ​രാ​ണ് പൊ​ലീ​സി​ന് ഇ​തി​നൊ​ക്കെ അ​ധി​കാ​രം ന​ൽ​കി​യ​ത്? ഇ​ല്ലാ​ത്ത അ​ധി​കാ​ര​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​മി​താ​ധി​കാ​ര പ്ര​യോ​ഗം.

ക​ണ്ണൂ​രി​ലെ എ​ല​ത്തൂ​രി​ൽ ട്രെ​യ്‌​നി​ന് തീ​വ​ച്ച പൊ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യു​ടെ ദൃ​ശ്യം പ​ക​ർ​ത്തി​യ​തി​ന് പൊ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്ന വി​ചി​ത്ര​മാ​യ വ​കു​പ്പി​ട്ട് മാ​തൃ​ഭൂ​മി ന്യൂ​സ് സം​ഘ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സി​നും കി​ട്ടി ഹൈ​ക്കോ​ട​തി​യു​ടെ ക​ന​ത്ത​പ്ര​ഹ​രം. ഇ​ത്ര​യൊ​ക്കെ​യാ​യാ​ലെ​ങ്കി​ലും ഒ​രു നാ​ണം വേ​ണ്ടേ! യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ അ​തൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ ജോ​ലി​യി​ൽ നി​ന്ന് ത​ന്നെ പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യു​ന്ന കോ​ട​തി വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട കു​റ്റാ​രോ​പ​ണം.

ഒ​ടു​വി​ൽ മ​റു​നാ​ട​ൻ എ​ഡി​റ്റ​ർ ഷാ​ജ​ൻ സ്ക​റി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ മം​ഗ​ളം സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ജി. ​വി​ശാ​ഖ​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​യും ഫോ​ൺ പി​ടി​ച്ചെ​ടു​ക്ക​ലും. കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രാ​ളു​ടെ ഫോ​ണാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ വി​ശാ​ഖ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മെ​ന്നാ​ണ് സി​ഐ പ​റ​ഞ്ഞ​ത്. നി​യ​മം അ​നു​സ​രി​ച്ചാ​ണോ, അ​തോ മു​ക​ളി​ൽ നി​ന്നു​ള്ള നി​യ​മ​വി​രു​ദ്ധ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണോ പൊ​ലീ​സ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്? ഇ​ത്ത​ര​ത്തി​ൽ വ​ള​യം വി​ട്ടു ചാ​ടു​ന്ന​തു കൊ​ണ്ടാ​ണ് പൊ​ലീ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത് വീ​ണ്ടും വീ​ണ്ടും ഏ​റ്റു​വാ​ങ്ങി ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രു​ന്ന​ത്. ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ​റ​യേ​ണ്ടി വ​ന്നു.

ഷാ​ജ​ൻ സ്ക​റി​യ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​പ​ര​മാ​ണെ​ങ്കി​ൽ കൂ​ടി അ​ത് പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കു​മ്പോ​ൾ വൈ​ര്യ​നി​ര്യാ​ത​ന ബു​ദ്ധി​യോ​ടും പ്ര​തി​കാ​ര​ദാ​ഹ​ത്തോ​ടും കൂ​ടി ഒ​രു​ങ്ങി പു​റ​പ്പെ​ട്ട പൊ​ലീ​സി​നു​ള്ള പ്ര​ഹ​ര​മ​ല്ലേ അ​ത്? കു​റ്റ​ത്തി​ന് ചേ​ർ​ക്കേ​ണ്ട യ​ഥാ​ർ​ഥ വ​കു​പ്പി​ന് പ​ക​രം നി​യ​മ​വി​രു​ദ്ധ​മാ​യും അ​ന്യാ​യ​മാ​യും വ​കു​പ്പു ചേ​ർ​ത്തെ​ന്ന​ല്ലേ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ത് പൊ​ലീ​സി​ന് മു​ൻ​കൂ​ട്ടി അ​റി​യാ​ഞ്ഞി​ട്ടാ​ണോ? ഒ​രി​ക്ക​ലു​മാ​വി​ല്ല. "മു​ക​ളി​ലു​ള്ള'​വ​രെ പ്രീ​ണി​പ്പി​ക്കാ​നു​ള്ള അ​മി​താ​വേ​ശം! അ​തു​വ​ഴി താ​ൻ ഈ ​ജോ​ലി​ക്ക് യോ​ഗ്യ​ന​ല്ലെ​ന്ന കു​റ്റ​സ​മ്മ​തം കൂ​ടി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന കാ​ര്യം അ​യാ​ൾ വി​സ്മ​രി​ക്കു​ന്നു.

ഹൈ​ക്കോ​ട​തി ന​ൽ​കു​ന്ന പൊ​ലീ​സ് സം​ര​ക്ഷ​ണ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് അ​വ​ർ പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ന​ൽ​കു​ന്ന ഉ​ത്ത​ര​വു​ക​ളോ​ട് പൊ​ലീ​സ് സ്ഥി​ര​മാ​യി പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. സം​ഘ​ടി​ത​മാ​യി ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നാ​ലും ഇ​ട​പെ​ടി​ല്ല. ക​ള്ള​വോ​ട്ടി​ന് ശ്ര​മി​ക്കു​ന്ന​വ​രെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ ത​ർ​ക്ക​മു​ന്ന​യി​ച്ചു പി​ടി​കൂ​ടി​യാ​ലും അ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കി​ല്ല. അ​ടു​ത്ത ബൂ​ത്തി​ൽ അ​ടു​ത്ത ക​ള്ള​വോ​ട്ട് ചെ​യ്യാ​നാ​യി അ​വ​ർ പോ​കു​ന്ന സ്ഥി​തി.

ഒ​രു ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ക​ട​ന്നു​വ​ന്ന അ​മ്പ​തോ​ളം പേ​ർ ബൂ​ത്തി​ന​ക​ത്ത് തി​ങ്ങി​ക്കൂ​ടി നി​ൽ​ക്കു​ന്ന​തും ഡി​വൈ​എ​സ്പി അ​വ​ർ​ക്കി​ട​യി​ൽ കാ​ഴ്ച​ക്കാ​ര​നാ​യി നി​ൽ​ക്കു​ന്ന​തു​മാ​യ വീ​ഡി​യൊ ഞാ​ൻ ത​ന്നെ ഫോ​ണി​ൽ പ​ക​ർ​ത്തി കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ എ​സ്പി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ബൂ​ത്തി​ൽ നി​ന്ന് ആ​ൾ​ക്കൂ​ട്ട​ത്തെ പു​റ​ത്താ​ക്കാ​നു​ള്ള സാ​മാ​ന്യ നീ​തി​നി​ർ​വ​ഹ​ണം പോ​ലും അ​വി​ടെ സം​ഭ​വി​ച്ചി​ല്ല. അ​ത​ത് ബാ​ങ്കു​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഉ​ള്ള​വ​രെ​യേ കോം​പൗ​ണ്ടി​ൽ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യാ​ലും ഗേ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​തു​റ​പ്പാ​ക്കേ​ണ്ട പൊ​ലീ​സ് അ​തു ചെ​യ്യാ​തെ വ്യാ​ജ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന കാ​ഴ്ച​യാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി എ​ല്ലാ​യി​ട​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. പൊ​ലീ​സി​നെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ച്ചും നി​ർ​വീ​ര്യ​മാ​ക്കി​യു​മു​ള്ള പി​ടി​ച്ചെ​ടു​ക്ക​ൽ. ഇ​വി​ടെ കോ​ട​തി​വി​ധി​ക​ൾ​ക്ക് പു​ല്ലു​വി​ല!

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യ താ​ക്കീ​താ​ണ് ഹൈ​ക്കോ​ട​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ചു​ള്ള തി​രു​ത്ത​ലു​ക​ൾ​ക്കു​ള്ള ആ​ർ​ജ​വം പ്ര​ക​ടി​പ്പി​ക്കു​മോ?

പൊ​ലീ​സി​നെ സ​ർ​ക്കാ​രു​ക​ളു​ടെ​യോ ഭ​ര​ണ​ക​ക്ഷി​യു​ടെ​യോ ഇം​ഗി​ത​ത്തി​ന​നു​സ​രി​ച്ച് തു​ള്ളു​ന്ന കി​ങ്ക​ര​ന്മാ​രോ അ​വ​രു​ടെ മ​ർ​ദ​നോ​പാ​ധി​ക​ളോ ആ​യി​ട്ട​ല്ലാ നി​യ​മം വി​വ​ക്ഷി​ക്കു​ന്ന​ത്. നി​യ​മ​ത്തോ​ടും നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടു​മാ​ണ് അ​വ​ർ കൂ​റും വി​ശ്വ​സ്ത​ത​യും പു​ല​ർ​ത്തേ​ണ്ട​ത്. അ​തി​നു​പ​ക​രം വ​ഴി​വി​ട്ട "മു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം' പാ​ർ​ത്ത് ക​ഴി​യു​മ്പോ​ഴാ​ണ് അ​പ​ഥ സ​ഞ്ചാ​ര​ത്തി​നും അ​തു​വ​ഴി അ​രാ​ജ​ക​ത്വ​ത്തി​നും വ​ഴി​വ​യ്ക്കു​ന്ന​ത്.

അ​ത്ത​ര​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി അ​ത് അ​സ​ഹ​നീ​യ​മാം വി​ധം പ​ട​ർ​ന്നു​പി​ടി​ച്ച​തു കൊ​ണ്ടാ​ണ് കോ​ട​തി നൊ​മ്പ​ര​പ്പെ​ട്ട് വ​ടി​യെ​ടു​ത്ത​ത്. അ​ത് എ​ത്ര​മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം. അ​ത് ഉ​റ​പ്പാ​ക്കാ​നാ​വു​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ​യെ​ന്തു പൊ​ലീ​സ്!

അ​ത്ത​ര​മൊ​രു ദു​ര​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള വി​വേ​ക​വും ജാ​ഗ്ര​ത​യു​മാ​ണ് ഇ​പ്പോ​ൾ അ​നി​വാ​ര്യം. ഹൈ​ക്കോ​ട​തി​യു​ടെ ചൂ​ര​ൽ പ്ര​യോ​ഗം അ​തി​നു പ്രേ​ര​ണ​യാ​യാ​ൽ അ​ത്ര​യും ന​ന്ന്.

Trending

No stories found.

Latest News

No stories found.