സ്വിറ്റ്സർലൻഡിലും ജൈവവൈവിധ്യ നാശം

സ്വിറ്റ്സർലൻഡിന്‍റെ ജൈവവൈവിധ്യ നാശത്തിനെതിരെ ഫെഡറൽ ഓഫീസ് ഫൊർ എൻവയോൺമെന്‍റ് (FOEN)
Many streams in Switzerland have traces of pesticides and other pollutants. Jean-Christophe Bott/Keystone
Many streams in Switzerland have traces of pesticides and other pollutants.
Updated on

റീന വർഗീസ് കണ്ണിമല

യൂറോപ്പിന്‍റെ പറുദീസ എന്ന വിളിപ്പേരുള്ള സ്വിറ്റ്സർലൻഡ്. പ്രകൃതി ചൂഷണത്തിന് ഇരയാകുന്ന കേരളം കണ്ടു പഠിക്കണമെന്നു നമ്മൾ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള സ്വിറ്റ്സർലൻഡ്. ഇന്നു പക്ഷേ, സ്വിറ്റ്സർലൻഡിൽ നിന്നു വരുന്ന വാർത്തകളും അത്ര ശുഭകരമല്ല. സ്വിസ് പ്രകൃതിദത്ത ആവാസ വ്യവസ്ഥയുടെ പകുതിയോളം അപ്രത്യക്ഷമായിരിക്കുന്നു. അവിടത്തെ ഫെഡറൽ ഓഫീസ് ഫൊർ എൻവയോൺമെന്‍റ് (FOEN) ആണ് ഇങ്ങനൊരു വിധിയുമായി എത്തിയിരിക്കുന്നത്.

ഇന്‍റർനാഷണൽ യൂണിയൻ ഫൊർ കൺസർവേഷൻ ഒഫ് നേച്ചർ (IUCN) തയ്യാറാക്കിയ റെഡ് ലിസ്റ്റ് പ്രകാരം സ്വിറ്റ്സർലൻഡിൽ ഏകദേശം 11,000 ജന്തു - സസ്യ - ഫംഗസ് ഇനങ്ങളിൽ (അറിയപ്പെടുന്ന 56,000 സ്പീഷീസുകളിൽ) 35 ശതമാനം വംശനാശ ഭീഷണി നേരിടുന്നുണ്ട്.

ഉഭയജീവികളും ഉരഗങ്ങളും ഏറ്റവും അപകടസാധ്യതയുള്ള വിഭാഗമാണ്. 2023ൽ പ്രസിദ്ധീകരിച്ച സ്വിറ്റ്സർലൻഡിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള FOEN റിപ്പോർട്ട് അനുസരിച്ച് പക്ഷികൾ, മത്സ്യം, വാസ്കുലർ സസ്യങ്ങൾ എന്നിങ്ങനെയുള്ള ചില ജീവികളുടെ ഗ്രൂപ്പുകൾക്ക്, കഴിഞ്ഞ പത്തു മുതൽ 20 വർഷമായി ഭീഷണി രൂക്ഷമായിരിക്കുന്നു.

അന്താരാഷ്ട്രതലത്തിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്‍റെ ജൈവവൈവിധ്യ പ്രതിസന്ധി കൂടുതൽ ഗുരുതരമാണ്. ഉയർന്ന ജൈവസമ്പത്ത് ഉണ്ടായിരുന്നിട്ടും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്‍റ് (OECD) രാജ്യങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ഏറ്റവും നല്ലൊരു ശതമാനം സ്വിറ്റ്‌സർലൻഡിലെ ജൈവവൈവിധ്യമാണ്.

40 വർഷത്തിനുള്ളിൽ സ്വിറ്റ്‌സർലൻഡിന്‍റെ ബിൽറ്റ്-അപ്പ് ഏരിയ 30 ശതമാനത്തിലധികം വർധിച്ചു. 2009 നും 2018 നും ഇടയിൽ, ഓരോ ദിവസവും ഏകദേശം എട്ട് ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ പ്രദേശത്താണ് നിർമാണ പ്രവർത്തനങ്ങളുണ്ടായത്. ജൈവവൈവിധ്യം ഏറ്റവും സമ്പന്നമായ താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിട സാന്ദ്രത വർധിച്ചു. ഭൂപ്രകൃതി കൂടുതൽ ശിഥിലമായി. മനുഷ്യ സാന്നിധ്യത്തോട് സംവേദനക്ഷമതയുള്ള ജീവജാലങ്ങളുടെ താമസസ്ഥലം ചുരുങ്ങി. ജനവാസ കേന്ദ്രങ്ങളും റോഡുകളും വന്യജീവികളെ ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് തടയുന്നു.

ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ 2030-ഓടെ തങ്ങളുടെ കരയുടെയും കടലിന്‍റെയും 30 ശതമാനം എങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യം സ്വയം നിശ്ചയിച്ചിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ശരാശരി 26 ശതമാനമാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിസ് പ്രദേശത്തിൻ്റെ കാര്യത്തിൽ ഇതു 10 ശതമാനം മാത്രമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വന്യജീവി സംരക്ഷണ മേഖലകളിൽ സ്വിറ്റ്സർലൻഡ് ഒരു പുരോഗതിയും കൈവരിക്കാത്തത് 2022ലെ യൂറോപ്യൻ വന്യജീവി സംരക്ഷണ കൺവെൻഷനിൽ അപലപിക്കപ്പെടുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.