ഭക്ഷ്യ സുരക്ഷാ പരിവർത്തനം വികിരണ സാങ്കേതിക വിദ്യയിലൂടെ

കേന്ദ്ര ഭക്ഷ്യ സംസ്കരണ- വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ എഴുതുന്നു
food safety
ഭക്ഷ്യ സുരക്ഷാ പരിവർത്തനം വികിരണ സാങ്കേതിക വിദ്യയിലൂടെ
Updated on

ഭക്ഷണത്തിന്‍റെ പ്രാധാന്യം അടിസ്ഥാന ഉപജീവനത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. നമ്മുടെ സാംസ്കാരിക സ്വത്വത്തെയും സാമൂഹ്യഗതിയെയും പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ആചാരങ്ങളിലും ഇതു പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തികമായി, ഭക്ഷ്യവ്യവസായം വളർച്ചയെ നയിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണകാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു ഗണ്യമായ സംഭാവനയേകുന്നു. സ്വാതന്ത്ര്യത്തിന്‍റെ 78ാം വർഷത്തിൽ വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഭക്ഷ്യസുരക്ഷയും സംരക്ഷണവും മുന്നോട്ടുകൊണ്ടു പോകേണ്ടതു നിർണായകമാണ്. ഉപഭോക്താക്കളിലേക്ക് എത്തുന്ന ഭക്ഷണം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുക, മതിയായ തോതിൽ പോഷകസമൃദ്ധമായ ഭക്ഷണം ഏവർക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പോലുള്ള കേടാകുന്ന വസ്തുക്കൾ നഷ്ടമാക്കുന്നതും പാഴാക്കുന്നതും ഒഴിവാക്കേണ്ടതു വളരെ പ്രധാനമാണ്. നമ്മുടെ കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കാനും ഇതു സഹായിക്കുന്നു.

കൂടാതെ, കാർഷികോൽപ്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങളുടെയും വ്യാപാരം വളരുന്നതിനനുസരിച്ച്, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ പരിപാലനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പല വികസിത സമ്പദ് വ്യസ്ഥകൾക്കും ഭക്ഷ്യ ഇറക്കുമതിയുടെ സുരക്ഷ ഉറപ്പാക്കാൻ വളരെ കർശനമായ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും സമ്പ്രദായങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പൊതുജനാരോഗ്യ അപായസാധ്യതകളും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കലും ഭക്ഷ്യവിതരണത്തിലും വിലസ്ഥിരതയിലുമുള്ള തടസങ്ങളും ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മാത്രമല്ല, സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്‌ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിപണിപ്രവേശനം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ കവൈരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 202425ലെ കേന്ദ്രബജറ്റ് എംഎസ്എംഇ മേഖലയിൽ 50 വിവിധോൽപ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു ധനസഹായം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ വികിരണ സാങ്കേതികവിദ്യ കാർഷിക ഭക്ഷ്യോൽപ്പന്നങ്ങളുടെ സംഭരണ കാലാവധിയും സുരക്ഷയും വർധിപ്പിക്കുകയും, ഉൽപ്പാദനത്തിലും വിതരണശൃംഖലയിലും ഭക്ഷ്യനഷ്ടം കുറയ്ക്കുകയും, പരമാവധി ഉപയോഗപ്രദമാകുംവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ ഭക്ഷ്യസുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള നമ്മുടെ അർപ്പണബോധത്തെ ഇതു പ്രതിഫലിപ്പിക്കുന്നു.

ശ്രദ്ധാപൂർവം നിയന്ത്രിത പരിതസ്ഥിതിയിൽ പായ്ക്ക് ചെയ്തതോ ഒന്നിച്ചുള്ളതോ ആയ ഭക്ഷണത്തെ അയോണസൈിങ് റേഡിയേഷനു വിധേയമാക്കുന്നതാണ് ഭക്ഷ്യവികിരണ പ്രക്രിയ. ഇൗ രീതി ദോഷകരമായ സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്തു ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത ഫലപ്രദമായി കുറയ്ക്കുന്നു. അഴുകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിലൂടെയും കേടുപാടുകൾക്കു കാരണമാകുന്ന ജീവികളെ നശിപ്പിക്കുന്നതിലൂടെയും ഇതു ഭക്ഷണം കേടാകുന്നതു തടയുന്നു. അതോടൊപ്പം, മൂപ്പെത്താതെ പഴുക്കുക, മുളയ്കക്കുക, നാമ്പിടുക എന്നിവ വകൈിപ്പിച്ചു ഭക്ഷ്യനഷ്ടം കുറയ്ക്കുന്നു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണകാലാവധി വർധിപ്പിക്കുന്നതിനു രാസപരിരക്ഷകങ്ങളുടെ ആവശ്യകത കുറച്ച് കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ വിതരണശൃംഖലയ്ക്കു സംഭാവനയേകുന്നു. വികിരണപ്രക്രിയക്ക് സാധാരണയായി ഒരു അനാവരണ നടപടി മാത്രമേ ആവശ്യമുള്ളൂ. ഇതു പ്രക്രിയ കാര്യക്ഷമമാക്കുകയും ഭക്ഷ്യസുരക്ഷാ സമ്പ്രദായങ്ങൾ ലളിതമാക്കുകയും ഭക്ഷ്യ വിതരണശൃംഖലയിലെ ചെലവു കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷ്യസംരക്ഷണത്തിനു വികിരണം എന്ന ആശയം പുതിയതല്ലെങ്കിലും (പഴങ്ങൾ, പച്ചക്കറികൾ, കുറ്റിച്ചെടികൾ, മാംസം, മത്സ്യം മുതലായവ സൂര്യപ്രകാശത്തിൽ ഉണക്കുന്നതുപോലുള്ള പരമ്പരാഗത രീതികൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്), ഐക്യരാഷ്‌ട്ര സഭയുടെ ഭക്ഷ്യകാർഷിക സംഘടനയുടെ (എഫ്എഒ) സംയുക്ത ഭക്ഷ്യ നിലവാര പരിപാടിയുടെ ഭാഗമായ കോഡെക്സ് അലിമെന്‍റേറിയസ് കമ്മീഷൻ ആഗോള നിലവാരം സ്ഥാപിച്ച ശേഷം ഭക്ഷ്യവികിരണ സാങ്കേതികവിദ്യയിൽ നൂതനമായ താൽപ്പര്യം വർധിച്ചു.

പാചകം പോലെ ഭക്ഷ്യവികിരണവും എല്ലാ മേഖലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. ഇതു വ്യാപകമായ സ്വീകാര്യത നേടി. പ്രത്യേകിച്ച് അമെരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്ട്രേലിയ, ക്യാനഡ തുടങ്ങിയ നൂതന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുള്ള രാജ്യങ്ങളിൽ ഇത് ആഭ്യന്തരകയറ്റുമതി വിപണികളിൽ വ്യാപകമായി ഉപയോഗിക്കുന്നു. 20 വർഷത്തെ നിരോധനത്തിനുശേഷം ഇന്ത്യൻ മാമ്പഴങ്ങൾ അമെരിക്കയിലേക്കു കയറ്റുമതി ചെയ്യാൻ അനുവദിച്ച 2012ലെ കരാറാണ് അതിന്‍റെ സ്വാധീനത്തിന്‍റെ ശ്രദ്ധേയമായ ഉദാഹരണം. കീടങ്ങളുടെ ഭീഷണി ഇല്ലാതാക്കുന്നതിനോ ഗണ്യമായി കുറയ്ക്കുന്നതിനോ കയറ്റുമതിക്കുമുമ്പു മാമ്പഴ വികിരണത്തിന് ഇന്ത്യ സമ്മതിച്ചതാണ് ഇതിന് കാരണം. അതുവഴി അമെരിക്കയിലെ ആഭ്യന്തര കൃഷിക്കും സംരക്ഷണമേകുന്നു.

രാജ്യവ്യാപകമായി 34 വികിരണപ്രക്രിയ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഇന്ത്യയും ഗണ്യമായ പുരോഗതി കവൈരിച്ചു. ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം ഇൗ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇതിൽ 16 കേന്ദ്രങ്ങൾക്കു മന്ത്രാലയത്തിന്‍റെ പിന്തുണ ലഭിക്കുന്നു. ഇൗ പുരോഗതി പ്രശംസനീയമാണെങ്കിലും, കേന്ദ്രങ്ങളുടെ എണ്ണവും വിതരണവും വിപുലീകരിക്കുന്നത് ഊർജസ്വലമായ കാർഷികഭക്ഷ്യ വിപണിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള നമ്മുടെ കഴിവു വർധിപ്പിക്കും.

എന്നിരുന്നാലും, ഭക്ഷ്യവികിരണ കേന്ദ്രങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നത് ഉയർന്ന മൂലധനച്ചെലവാണ് തടസം. 1 എംസിെഎ കോബാൾട്ട് 60 ഉറവിടം ഉപയോഗിച്ച് ഒരു വികിരണകേന്ദ്രം സ്ഥാപിക്കുന്നതിനു സ്ഥലവും അധിക അടിസ്ഥാനസൗകര്യ ചെലവുകളും കൂടാതെ ഏകദേശം 25 മുതൽ 30 കോടി രൂപവരെ നിക്ഷേപം ആവശ്യമാണ്. നിർദേശത്തിന്‍റെ സൂക്ഷ്മപരിശോധന, അംഗീകാരം, പ്രദേശത്തിനുള്ള അംഗീകാരം, പ്ലാന്‍റ് നിർമാണം, ഉറവിടം സ്ഥാപിക്കൽ, സുരക്ഷാ വിലയിരുത്തലുകളും മാർഗനിർദേശവും, മേൽനോട്ടം, സ്ഥാപിക്കൽ, വികിരണ സ്രോതസുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ തുടർച്ചയായ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ നിരവധി നിർണായക ഘട്ടങ്ങൾ ഇതിന്‍റെ സ്ഥാപനപ്രക്രിയയിൽ ഉൾപ്പെടുന്നു. ഭാഭ ആണവ ഗവേഷണ കേന്ദ്രം, ആണവോർജ നിയന്ത്രണ ബോർഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ ഇൗ പ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കുന്നു.

ഈ സൗകര്യങ്ങളുമായി ബന്ധപ്പെട്ടു പ്രാരംഭത്തിൽ ഉയർന്ന മൂലധനച്ചെലവുണ്ടെങ്കിലും, നിക്ഷേപകർക്കു ഗണ്യമായ അവസരങ്ങളുണ്ട്. ആഭ്യന്തരഅന്തർദേശീയ വിപണികളിൽ സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകത ലാഭകരമായ നിക്ഷേപ അവസരം നൽകുന്നു. ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുന്നതിനും സംഭരണകാലാവധി വർധിപ്പിക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണ കേന്ദ്രങ്ങളുടെ കഴിവ്, ഭക്ഷ്യ മലിനീകരണം കുറയ്ക്കുന്നതിലും കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു. 202526ഓടെ ഇന്ത്യൻ ഭക്ഷ്യ സംസ്കരണ മേഖല 535 ബില്യൺ ഡോളറിലെത്തുമെന്നും സംസ്കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ വർധിച്ചുവരുന്ന വിഹിതം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാൽ, വികിരണകേന്ദ്രങ്ങൾ മികച്ച നിക്ഷേപ അവസരത്തെ പ്രതിനിധാനം ചെയ്യുന്നു.

ഭക്ഷണം പാഴാക്കൽ കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു പിന്തുണ നൽകുന്നതിനായി, ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കാൻ 10 കോടി രൂപ വരെ ധനസഹായം ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. ധനസഹായമോ സബ്സിഡിയോ ആയി നൽകുന്ന ഈ പിന്തുണ, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ കേടുവരുന്ന ഉൽപ്പന്നങ്ങൾ പരിപാലിക്കുന്നതിനും അവയുടെ വൃത്തിയും സംഭരണ കാലാവധിയും വർധിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്തതാണ്. 202425ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടർന്ന്, സംയോജിത ശീതശൃംഖല മൂല്യ വർധിത അടിസ്ഥാനസൗകര്യത്തിനു (ശീതശൃംഖലാ പദ്ധതി) കീഴിൽ വിവിധോൽപ്പന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സംരംഭകരിൽനിന്നു മന്ത്രാലയം താൽപ്പര്യപത്രം ക്ഷണിച്ചു.

ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിലും കേടാകുന്ന ഉൽപ്പന്നങ്ങളുടെ സംഭരണ കാലാവധി വർധിപ്പിക്കുന്നതിലും ഭക്ഷ്യവികിരണം വഹിക്കുന്ന നിർണായകപങ്കു കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ഭക്ഷ്യവിതരണ ശൃംഖലയുടെയും കാർഷികഭക്ഷ്യ കയറ്റുമതി മേഖലയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മുടെ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം നൽകുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി കൂടുതൽ വികിരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇൗ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിക്ഷേപകരോടും സംരംഭകരോടും അഭ്യർത്ഥിക്കുന്നു. വികിരണകേന്ദ്രങ്ങളിൽ നിക്ഷേപിക്കുന്നതു ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം നമ്മുടെ കർഷകർക്ക് ആദായം ഉറപ്പാക്കുകയും ചെയ്യും. ഇന്ത്യയുടെ ഭക്ഷ്യവ്യവസായത്തെ പരിവർത്തനം ചെയ്യുന്നതിൽ ഞങ്ങളോടൊപ്പം ചേരൂ. നിങ്ങളുടെ നിക്ഷേപം സുസ്ഥിരമായ കൃഷിയുടെ ഭാവിയെ നയിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കു സംഭാവനയേകുകയും ചെയ്യും.

Trending

No stories found.

Latest News

No stories found.