രാഷ്‌ട്രീയത്തിലെ അസാധാരണ വ്യക്തിത്വം

അ​ക്കാ​ല​ത്ത് വി​വാ​ഹം ക​ഴി​ച്ച് ഡ​ൽ​ഹി​യി​ൽ വ​ന്ന കോ​ട്ട​യം എം​പി സു​രേ​ഷ് കു​റു​പ്പി​നും ഭാ​ര്യ​യ്ക്കും ഞ​ങ്ങ​ൾ വ​ക്ക​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ല്ലൊ​രു സ്വീ​ക​ര​ണം ന​ൽ​കി
Vakkom Purushothaman
Vakkom Purushothaman
Updated on

#പ്രൊ​ഫ. കെ.​വി. തോ​മ​സ്

എ​ന്നെ സ്വാ​ധീ​നി​ച്ച പ​ല വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് വ​ക്കം പു​രു​ഷോ​ത്ത​മ​ൻ. അ​തു​കൊ​ണ്ടു ത​ന്നെ ക​ഴി​ഞ്ഞ​മാ​സം ഞാ​ൻ തി​രു​വ​ന്ത​പു​ര​ത്ത് പോ​യ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ വ​സ​തി​യി​ൽ പോ​യി ക​ണ്ടി​രു​ന്നു. ന​ട​ക്കാ​ൻ അ​ൽ​പ്പം ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു എ​ന്ന​തൊ​ഴി​ച്ച് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യാ​ണ് അ​ദ്ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

1984ൽ ​അ​ദ്ദേ​ഹം ആ​ല​പ്പു​ഴ എം​പി​യും ഞാ​ൻ എ​റ​ണാ​കു​ളം എം​പി​യു​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്. അ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന എം​പി​മാ​ർ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ, എ. ​ചാ​ൾ​സ്, എ​സ്. കൃ​ഷ്ണ​കു​മാ​ർ, പി.​എ.​ആ​ന്‍റ​ണി, സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രാ​യി​രു​ന്നു.

സീ​നി​യ​ർ നേ​താ​വ്, നി​ല​യി​ലും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ ഉ​റ്റ സു​ഹൃ​ത്ത് എ​ന്നീ നി​ല​യി​ൽ വ​ക്ക​ത്തി​ന് വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ഡ​ൽ​ഹി​യി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റ് പാ​ന​ൽ ചെ​യ​ർ​മാ​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. പ​ബ്ലി​ക് അ​ണ്ട​ർ​ടേ​ക്കി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, സ​ബോ​ർ​ഡി​നേ​റ്റ് ലെ​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി വി​വി​ധ പാ​ർ​ല​മെ​ന്‍റ് ക​മ്മ​റ്റി​ക​ളെ അ​ദ്ദേ​ഹം ന​യി​ച്ചു. കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി.

പാ​ർ​ല​മെ​ന്‍റി​ലാ​ണെ​ങ്കി​ലും നി​യ​മ സ​ഭ​യി​ലാ​ണെ​ങ്കി​ലും കൃ​ത്യ​ത​യോ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ സ​ഭ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ്പീ​ക്ക​റും പാ​ന​ൽ ചെ​യ​ർ​മാ​ന്മാ​രും അം​ഗ​ങ്ങ​ളോ​ട്, പ്ര​ത്യേ​കി​ച്ച് സീ​നി​യേ​ഴ്സി​നോ​ട് പ്ര​ത്യേ​ക സ്നേ​ഹം പു​ല​ർ​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​ർ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വ​ലി​യ നി​യ​ന്ത്ര​ണം അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു നി​ന്ന് ഉ​ണ്ടാ​വാ​റി​ല്ല. പ​ക്ഷേ വ​ക്കം അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​ഗ്ന​ൽ അ​ദ്ദേ​ഹം ന​ൽ​കു​ന്ന​ത് "യെ​സ്, യേ​സ്, ക​ൺ​ക്ലൂ​ഡ് ' എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ്. പി​ന്നെ​യും പ്ര​സം​ഗം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ടു​ത്ത​യാ​ളെ വി​ളി​ക്കും, അ​ല്ലെ​ങ്കി​ൽ മെം​ബ​റു​ടെ മൈ​ക്ക് ഓ​ഫ് ചെ​യ്യും.

അ​ദ്ദേ​ഹം പ​ബ്ലി​ക് അ​ണ്ട​ർ​ടേ​ക്കി​ങ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന കാ​ല​ത്ത് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല​ധി​കാ​രി​ക​ളെ വി​റ​പ്പി​ച്ചി​രു​ന്നു. വ​ക്കം താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​വി​ന് എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് വി​വാ​ഹം ക​ഴി​ച്ച് ഡ​ൽ​ഹി​യി​ൽ വ​ന്ന കോ​ട്ട​യം എം​പി സു​രേ​ഷ് കു​റു​പ്പി​നും ഭാ​ര്യ​യ്ക്കും ഞ​ങ്ങ​ൾ വ​ക്ക​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ല്ലൊ​രു സ്വീ​ക​ര​ണം ന​ൽ​കി. പു​റ​ത്തേ​ക്കി​റ​ങ്ങി​യ കു​റു​പ്പി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞ​ത് "ഇ​തു​പോ​ലൊ​രു വീ​ട് ന​മു​ക്ക് വേ​ണ​മെ​ന്നി​ല്ല, പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ള​യു​ടെ സൗ​ക​ര്യ​മെ​ങ്കി​ലും വേ​ണം!'.

അ​ന്ന് ഇ​ട​തു​പ​ക്ഷ എം​പി​മാ​ർ ത​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന താ​മ​സ​സൗ​ക​ര്യം മ​റ്റു സ​ഖാ​ക്ക​ളു​മാ​യി ഷെ​യ​ർ ചെ​യ്യു​മാ​യി​രു​ന്നു. സു​രേ​ഷ് കു​റു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​റ്റു സ​ഖാ​ക്ക​ളെ​യും താ​മ​സി​പ്പി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം പ​റ​ഞ്ഞ​ത്.

1971 മു​ത​ൽ 1977 വ​രെ അ​ച്യു​ത മേ​നോ​ൻ സ​ർ​ക്കാ​രി​ൽ കൃ​ഷി, തൊ​ഴി​ൽ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​ത് വ​ക്ക​മാ​ണ്. ആ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ട്ടി​ൽ കാ​യ​ൽ രാ​ജാ​വാ​യി​രു​ന്ന ജോ​സ​ഫ് മു​രി​ക്ക​ന്‍റെ കൃ​ഷി​സ്ഥ​ല​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കി​യ​ത്. കാ​യ​ലി​ൽ ബ​ണ്ട് കെ​ട്ടി വെ​ള്ളം വ​റ്റി​ച്ച് നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന മു​രി​ക്ക​ന്‍റെ സ്വാ​ധീ​നം വ​ള​രെ വ​ലു​താ​യി​രു​ന്നു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് ഭൂ​മി കൈ​മാ​റ്റം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​ർ എ​ടു​ത്ത ആ ​തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത് വ​ക്ക​മാ​ണ്. പി​ന്നീ​ട് ആ​ല​പ്പു​ഴ എം​പി​യാ​യ​തി​നു ശേ​ഷം ഞ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ച്ച​പ്പോ​ൾ ആ ​തീ​രു​മാ​നം തെ​റ്റി​പ്പോ​യോ എ​ന്ന ഒ​രു ആ​ശ​ങ്ക അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കാ​ര​ണം, മു​രി​ക്ക​ന്‍റെ കൈ​യി​ൽ നി​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക് കി​ട്ടി​യ പാ​ട​ങ്ങ​ൾ പി​ന്നീ​ട് കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്നും ഫ​ല​പ്ര​ദ​മാ​യ ഒ​രു കൃ​ഷി സ​മ്പ്ര​ദാ​യം കു​ട്ട​നാ​ട്ടി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

2001 മു​ത​ൽ 2004 വ​രെ ഭ​രി​ച്ച ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യെ നി​ല​നി​ർ​ത്താ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത് സ്പീ​ക്ക​ർ വ​ക്കം പു​രു​ഷോ​ത്ത​ൻ, ആ​ര്യ​ട​ൻ മു​ഹ​മ്മ​ദ്, ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​രാ​ണ്. ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന് ത​ന്‍റെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ത്തി​യ ആ​ന്‍റ​ണി​യോ​ട് ഇ​ഷ്ട​ക്കേ​ടു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ കി​ട്ടു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യെ വീ​ഴ്ത്താ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യു​ടെ ധ​ന​വി​നി​യോ​ഗ ബി​ൽ സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ക​രു​ണാ​ക​ര​നോ​ട് അ​ടു​പ്പ​മു​ള്ള അ​ഞ്ച് എം​എ​ൽ​എ​മാ​ർ അ​തി​നെ​തി​രേ വോ​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും അ​ത് മ​ന​സി​ലാ​ക്കി​യ വ​ക്കം ആ ​നീ​ക്ക​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​തു​പോ​ലെ വ​യ​ലാ​ർ ര​വി, തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളും, ക​രു​ണാ​ക​ര​ൻ കോ​ടോ​ത്ത് ഗോ​വി​ന്ദ​ൻ നാ​യ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ വ​ക്ക​മാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നു​ള്ള നീ​ക്കം ന​ട​ത്തി​യ​ത്. കോ​ടോ​ത്തി​ന് വോ​ട്ട് ചെ​യ്താ​ൽ സ​ഭാം​ഗ​ത്വം ന​ഷ്ട​പ്പെ​ടും എ​ന്നു പ​റ​ഞ്ഞ് ക​രു​ണാ​ക​ര​നൊ​പ്പം നി​ന്നി​രു​ന്ന എം​എ​ൽ​എ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ച്ച​ത് വ​ക്ക​മാ​ണ്. ആ​ന്‍റ​ണി​ക്ക് ശേ​ഷം രൂ​പീ​ക​രി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ൽ ധ​ന​കാ​ര്യം, എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചാ​ർ​ജും വ​ഹി​ച്ചു.

വ​ക്ക​ത്തി​ന്‍റെ ക​ർ​ക്ക​ശ നി​ല​പാ​ട് മൂ​ലം കേ​ര​ള നി​യ​മ​സ​ഭ ഒ​രു മ​ണി​ക്കു ത​ന്നെ പി​രി​ഞ്ഞ് അം​ഗ​ങ്ങ​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. 2004 ഫെ​ബ്രു​വ​രി​യി​ൽ വ​ക്ക​ത്തി​നെ​തി​രേ ഒ​രു അ​വി​ശ്വാ​സ പ്ര​മേ​യം പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്നു. എ​ല്ലാ ബി​സി​ന​സു​ക​ളും ഒ​റ്റ​യി​രി​പ്പി​ന് തീ​ർ​ത്ത് വ​ക്കം ചേം​ബ​റി​ലേ​ക്ക് പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ വ​ലി​യ ബ​ഹ​ള​ത്തോ​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പ്ര​മേ​യം ച​ർ​ച്ച ചെ​യ്യാ​ൻ വ​ക്കം ത​യാ​റാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു ച​ർ​ച്ച ആ​രം​ഭി​ച്ച​ത്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സു​ന്ദ​ര​ൻ നാ​ടാ​രാ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. കോ​ടി​യേ​രി പ്ര​സം​ഗം തു​ട​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ​ക്കം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ സീ​റ്റി​ൽ വ​ന്നി​രു​ന്നു. എ​ല്ലാ​വ​രും ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ കൈ​യ​ടി​ച്ച് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹം വ​ന്നി​രു​ന്ന​പ്പോ​ൾ പ്ര​മേ​യ​ത്തി​ന്‍റെ മൂ​ർ​ച്ച കു​റ​ഞ്ഞു. വ​ക്ക​ത്തി​ന്‍റെ മു​ഖ​ത്തു​നോ​ക്കി ക​ർ​ക്ക​ശ​മാ​യി പ​റ​യാ​ൻ ആ​ർ​ക്കും ധൈ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. "ആ​ന​യെ ആ​ട്ടി​ൻ കൂ​ട്ടി​ൽ പി​ടി​ച്ചി​രു​ത്തി​യാ​ൽ ശ​രി​യാ​കു​മോ' എ​ന്നാ​ണ് കോ​ടി​യേ​രി ചോ​ദി​ച്ച​ത്. പ​ല വ​ലി​യ പ​ദ​വി​യി​ലും ഇ​രു​ന്നി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നെ സ്പീ​ക്ക​റാ​ക്കി​യ​തി​നെ​യാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. സ്പീ​ക്ക​റാ​ണെ​ങ്കി​ലും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​ൻ ആ​ണെ​ന്നാ​യി​രു​ന്നു വ​ക്കം മ​റു​പ​ടി പ​റ​ഞ്ഞ​ത്. പ്ര​മേ​യം തോ​റ്റ​പ്പോ​ൾ സ​ഭ നി​യ​ന്ത്രി​ച്ച​തും വ​ക്കം ത​ന്നെ.

1993 മു​ത​ൽ 1996 വ​രെ അ​ദ്ദേ​ഹം ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ഐ​ല​ൻ​ഡു​ക​ളു​ടെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി. ഇ​ന്നും ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റു​കാ​ർ, അ​വി​ടെ വ​ക്കം ചെ​യ്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​യാ​റു​ണ്ട്. 2011ൽ ​അ​ദ്ദേ​ഹം മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചാ​ർ​ജെ​ടു​ത്ത​പ്പോ​ൾ അ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന ഞാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​തി​ഥി​ക​ളാ​യി മി​സോ​റാ​മി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് അ​ദ്ദേ​ഹം നാ​ഗാ​ലാ​ൻ​ഡ് ഗ​വ​ർ​ണ​റാ​യി. ഏ​റ്റെ​ടു​ത്ത എ​ല്ലാ ജോ​ലി​ക​ളും വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഒ​രാ​ളാ​ണ് വ​ക്കം.

2019ൽ ​എ​നി​ക്ക് ലോ​ക്സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കാ​നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്. കെ​പി​സി​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് എ​ന്നെ മാ​റ്റു​ക​യും, സി​പി​എ​മ്മി​ന്‍റെ ക​ണ്ണൂ​ർ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ പ​ങ്കെ​ടു​ക്കു​ക​യും, പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി ഡ​ൽ​ഹി​യി​ൽ ചാ​ർ​ജെ​ടു​ക്കു​ക​യും ചെ​യ്ത ശേ​ഷം ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു. 2023 ജൂ​ൺ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന "ഇ​ന്ത്യ ടു​ഡേ'​യു​ടെ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

അ​ന്ന് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്, ""താ​ൻ ചെ​യ്ത​ത് ശ​രി​യാ​ണെ​ന്ന് ഞാ​ൻ പ​റ​യി​ല്ല. പ​ക്ഷേ ത​നി​ക്ക് അ​തേ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. പാ​ർ​ല​മെ​ന്‍റ് സീ​റ്റ്‌ നി​ഷേ​ധി​ച്ച​തും വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​തും ത​ന്നെ അ​റി​യി​ക്കാ​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ത​ന്നെ കൂ​ടെ നി​ർ​ത്തേ​ണ്ട​ത് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു. എ​ന്താ​യാ​ലും എ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ന​ന്നാ​യി പൂ​ർ​ത്തി​യാ​ക്കും എ​ന്ന് എ​നി​ക്ക​റി​യാം'' എ​ന്നാ​ണ്.

വ​ക്കം പു​രു​ഷോ​ത്ത​മ​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും അ​തി​ന്‍റെ വേ​ഗ​ത​യും കൃ​ത്യ​ത​യും ഇ​ന്നും എ​ന്‍റെ മ​ന​സി​ലു​ണ്ട്.

Trending

No stories found.

Latest News

No stories found.