സന്തോഷവും സങ്കടവും പ്രണയവും, ഇമോജികൾക്കും പറ‍യാനുണ്ട് ഏറെ...

സ്നേഹം, ദേഷ്യം, സന്തോഷം, ചിരി, ഞെട്ടൽ, വെറുപ്പ്, പരിഹാസം തുടങ്ങി സർവ വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ ധാരാളം ഇമോജികളുണ്ട്
world emoji day
ലോക ഇമോജി ദിനം
Updated on

വാക്കുകൾ അസാധ്യമായിടത്ത് വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ് ഇമോജികൾ. ഇന്ന് സോഷ്യൽ മീഡിയിലിട്ട് അമ്മാനമാടുന്ന ഇമോജികൾക്കും ഒരു ദിനമുണ്ടെന്ന് ആർക്കൊക്കെ അറിയാം. എന്നാൽ അങ്ങനെയൊരു ദിനമുണ്ട്. ജൂലൈ 17, ലോക ഇമോജി ദിനം.

സ്നേഹം, ദേഷ്യം, സന്തോഷം, ചിരി, ഞെട്ടൽ, വെറുപ്പ്, പരിഹാസം തുടങ്ങി സർവ വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ ധാരാളം ഇമോജികളുണ്ട്. എന്നാൽ ഇപ്പോഴും നമ്മെ കൺഫ്യൂഷനിലാക്കുന്ന ഇമോജികളുമുണ്ട്. എല്ലാ ഇമോജികൾക്കും വ്യക്തമായ അർഥമുണ്ട്. എന്നാൽ അതേ അർഥം തന്നെ കൽപ്പിക്കണമെന്ന് നിർബന്ധം പറയാനാവില്ല. ഓരോ ആളുകളുടേയും അർഥമാണ് പലപ്പോഴും ഇമോജികളിൽ പ്രതിഫലിക്കുക. സന്തോഷം, ചിരി, ദുഃഖം എന്നിവയെ പ്രതിനിധീകരിക്കുന്ന ഇമോജികളാണ് മിക്ക ആളുകളിലും പ്രിയം. ഇമോജികളുടെ അർഥമറിയാതെ അനവസരത്തിൽ പ്രയോഗിച്ച് കോടതി കേറിയവരുമുണ്ടുട്ടോ...

world emoji day

world emoji day 2014 മുതലാണ് ലോക ഇമോജി ദിനം ആഘോഷിച്ച് തുടങ്ങുന്നത്. ഇമോജിപീഡിയ സ്ഥാപകന്‍ ജെറോമി ബര്‍ജാണ് ഈ ദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചത്. 1990 കളിലാണ് ഇമോജികള്‍ വികസിപ്പിച്ചെടുത്തെങ്കിലും സോഷ്യല്‍ മീഡിയ സജീവമാവുന്നത് 2010 ഓടെയാണ്. ഒരു പിണക്കം മാറാനോ പ്രണയം ആരംഭിക്കാനോ ഇമോജികള്‍ സഹായിക്കുന്നു. ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ആശയവിനിമയം എളുപ്പമാക്കുന്നത് ഇന്ന് ഇമോജികളാണ്.

ഒരു ജാപ്പനീസ് ഫോൺ ഓപ്പറേറ്റർക്കായി ഇന്‍റർഫേസ് ഡിസൈനർ ഷിഗെറ്റക കുരിറ്റ 1999ൽ കണ്ടുപിടിച്ച 176 ലളിതമായ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തെ ആധുനിക ഇമോജികളുടെ പിതാവായി കണക്കാക്കുന്നു. സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് ഷിഗെറ്റക കുരിറ്റ ഈ രീതി കണ്ടുപിടിച്ചത്. ഇന്നത്തെപ്പോലെ സൗന്ദര്യമുള്ള ഇമോജികളല്ല ആദ്യം ഉണ്ടായിരുന്നത്.

world emoji day

ജപ്പാനിലാണ് ഇമോജികളുടെ ജനനം. ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇമോടികോണുകളിലൂടെയായിരുന്നു ഇമോജികളുടെ വളർച്ച. ഇമോഷൻ, ഐകൺ എന്നീ വാക്കുകൾ ചേർന്നാണ് ഇമോടികോൺ എന്ന പേര് വരുന്നത്. ചിഹ്നങ്ങളും അക്ഷരങ്ങളും ചേർന്നാണിവ നിർമിച്ചിരിക്കുന്നത്. ലോക പ്രശസ്ത ചിത്രകാരൻ ഹാർവി ബാൾ വരച്ച ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മൈലികളുടെ ജനനം.

Trending

No stories found.

Latest News

No stories found.