ടൂ​റി​സം മേ​ഖ​ല​യി​ലെ കേ​ര​ള​ത്തി​ന്‍റെ ഹ​രി​ത നി​ക്ഷേ​പം

ഇന്ന് ലോക ടൂറിസം ദിനം
ലോക ടൂറിസം ദിനം
ലോക ടൂറിസം ദിനം
Updated on

#പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ടൂ​റി​സം മ​ന്ത്രി

പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ലോ​ക​മെ​ങ്ങും ഏ​റെ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന അ​വ​സ​ര​മാ​ണി​ത്. പ്ര​കൃ​തി​യെ​യും കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ​യും അ​വ​ഗ​ണി​ച്ചു മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. ഇ​ത് ഉ​ള്‍ക്കൊ​ണ്ടു കൊ​ണ്ടു​ള്ള പാ​രി​സ്ഥി​തി​ക കാ​ഴ്ച​പ്പാ​ടും ദീ​ര്‍ഘ​വീ​ക്ഷ​ണ​വു​മാ​ണ് ടൂ​റി​സം ഉ​ള്‍പ്പെ​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ആ​വ​ശ്യം.

ടൂ​റി​സ​വും ഹ​രി​ത നി​ക്ഷേ​പ​വും എ​ന്ന ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഈ ​വ​ര്‍ഷ​ത്തെ പ്ര​മേ​യ​ത്തോ​ട് ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന​താ​ണ് കേ​ര​ളം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കാ​ഴ്ച​പ്പാ​ട്. ഒ​രു നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യെ​യും സം​സ്കാ​ര​ത്തെ​യും പൈ​തൃ​ക​ത്തെ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ളം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യി​ലും പാ​രി​സ്ഥി​തി​ക ഘ​ട​ന​യി​ലും ഏ​റെ വ്യ​തി​യാ​ന​ങ്ങ​ള്‍ സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ സു​വ്യ​ക്ത​മാ​യ പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ കാ​ഴ്ച​പ്പാ​ടോ​ടെ വേ​ണം മു​ന്നോ​ട്ടു പോ​കാ​ന്‍. ടൂ​റി​സ​ത്തി​ന്‍റെ വീ​ണ്ടെ​ടു​ക്ക​ലി​നും ഭാ​വി​യി​ലെ വ​ള​ര്‍ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മു​ള്ള പ്ര​ധാ​ന മു​ന്‍ഗ​ണ​ന​യാ​യി യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍സ് വേ​ള്‍ഡ് ടൂ​റി​സം ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ (യു​എ​ന്‍ഡ​ബ്ല്യു​ടി​ഒ) ഇ​ത് തി​രി​ച്ച​റി​യു​ന്നു​മു​ണ്ട്. മ​നു​ഷ്യ​ര്‍ക്കും ഭൂ​മി​ക്കും ജീ​വ​നോ​പാ​ധി​ക്കും വേ​ണ്ടി കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത 2023 ലെ ​ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ യു​എ​ന്‍ഡ​ബ്ല്യു​ടി​ഒ എ​ടു​ത്തു​കാ​ണി​ക്കു​ന്നു. സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യ്ക്കൊ​പ്പം പു​തി​യ​തും നൂ​ത​ന​വു​മാ​യ മാ​ര്‍ഗ​ങ്ങ​ള്‍ ആ​രാ​യേ​ണ്ട സ​മ​യം കൂ​ടി​യാ​ണി​തെ​ന്നും യു​എ​ന്‍ ടൂ​റി​സം സം​ഘ​ട​ന ഓ​ർ​മി​പ്പി​ക്കു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം, ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍, ബ​ഹു​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ക​സ​ന പ​ങ്കാ​ളി​ക​ള്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​ര്‍ എ​ന്നി​വ​യോ​ട് ഒ​രു പു​തി​യ ടൂ​റി​സം നി​ക്ഷേ​പ ത​ന്ത്ര​ത്തി​ന് ചു​റ്റും ഒ​ന്നി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് യു​എ​ന്ഡ​ബ്ല്യു​ടി​ഒ ന​ട​ത്തു​ന്ന​ത്.

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ശ്ര​ദ്ധേ​യ സ്ഥാ​ന​മു​ള്ള കേ​ര​ളം കാ​ലാ​നു​സൃ​ത​വും ഭാ​വി വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​യ നി​ര​വ​ധി മാ​തൃ​കാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണ് കേ​ര​ളം. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ടൂ​റി​സം ഉ​ത്പ​ന്ന​ങ്ങ​ളും ആ​ക​ര്‍ഷ​ണ​ങ്ങ​ളു​മാ​ണ് സ​ഞ്ചാ​രി​ക​ള്‍ക്കാ​യി വ​കു​പ്പ് രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. മി​ക​ച്ച കാ​ലാ​വ​സ്ഥ, പ​രി​സ്ഥി​തി അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍, പ​ച്ച​പ്പ്, ശു​ദ്ധ​വാ​യു എ​ന്നി​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​കൃ​തി​യോ​ട് കൂ​ടു​ത​ല്‍ ഇ​ണ​ങ്ങി​യു​ള്ള അ​നു​ഭ​വ​വേ​ദ്യ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​ണ് കേ​ര​ളം മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​ത്.

കേ​ര​ളീ​യ ഗ്രാ​മ​ങ്ങ​ള്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു​വെ​ന്ന​താ​ണ് ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത. ഒ​രു പ്ര​ദേ​ശ​ത്തെ ത​നി​മ​ക​ള്‍ നി​ല​നി​ര്‍ത്തി ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ കൂ​ടി അ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്യു​മ്പോ​ള്‍ ഈ ​മേ​ഖ​ല കൂ​ടു​ത​ല്‍ ജ​ന​കീ​യ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യി മാ​റു​ക​യാ​ണ്. സ്ത്രീ​ക​ളു​ള്‍പ്പെ​ടെ​യു​ള്ള ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് തൊ​ഴി​ല​വ​സ​ര​വും വ​രു​മാ​ന​വും ഇ​തു​വ​ഴി സാ​ധ്യ​മാ​കു​ന്നു. വി​നോ​ദ സ​ഞ്ചാ​ര​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക ജ​ന​ത​യ്ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റി​യ രീ​തി​യി​ലും പു​റ​ത്തു​ള്ള​വ​ര്‍ക്ക് സ​ന്ദ​ര്‍ശി​ക്കാ​ന്‍ പ​റ്റി​യ രീ​തി​യി​ലും അ​ത​തു​സ്ഥ​ല​ങ്ങ​ളു​ടെ പാ​രി​സ്ഥി​തി​ക സാ​ധ്യ​ത​ക​ള്‍ ന​ശി​ക്കാ​തെ സൂ​ക്ഷി​ച്ചും അ​തേ​സ​മ​യം അ​ത് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും വി​നോ​ദ സ​ഞ്ചാ​ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​നം ഒ​രു​പോ​ലെ അ​തി​ഥി​ക​ളു​ടേ​യും ആ​തി​ഥേ​യ​രു​ടേ​യും കൂ​ട്ടാ​യ്മ കൂ​ടി​യാ​ണ്.

ടൂ​റി​സം വി​ക​സ​നം ത​ദ്ദേ​ശീ​യ ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​നും ദാ​രി​ദ്ര്യ നി​ര്‍മ്മാ​ര്‍ജ​ന​ത്തി​നും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പാ​ധി​യാ​യി സ്വീ​ക​രി​ച്ച് പ്രാ​ദേ​ശി​ക സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ക എ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് കേ​ര​ള ടൂ​റി​സം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഈ ​ല​ക്ഷ്യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് ടൂ​റി​സം വ​കു​പ്പി​ന് വേ​ണ്ടി ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നാ​ണ്. ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് ഉ​യ​ര്‍ന്നു​വ​ന്ന നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളു​ണ്ട്. ഇ​വ​യെ​ല്ലാം പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ അ​നു​ഭ​വ​വേ​ദ്യ ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ്. യു​എ​ന്‍ഡ​ബ്ല്യു​ടി​ഒ​യു​ടെ ടൂ​റി​സം ഫോ​ര്‍ ഇ​ന്‍ക്ലൂ​സീ​വ് ഗ്രോ​ത്ത് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ കോ​ട്ട​യം മ​റ​വ​ന്‍തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ട്ട​ര്‍ സ്ട്രീ​റ്റ് ഇ​ന്ത്യ​യി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​യി​രു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളെ വീ​ണ്ടെ​ടു​ത്ത് സം​ര​ക്ഷി​ച്ച് അ​വ​യെ ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വ​വും തൊ​ഴി​ല​വ​സ​ര​വും കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ചെ​റു​പ്പ​ക്കാ​ര്‍ക്കു​ള്ള നൈ​പു​ണ്യ പ​രി​ശീ​ല​നം വ​ര്‍ധി​പ്പി​ക്കു​ക​യും എം​എ​സ്എം​ഇ​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും വേ​ണം.

പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മാ​ലി​ന്യ വി​മു​ക്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്ന ആ​ശ​യം ടൂ​റി​സം സം​രം​ഭ​ക​രു​ടെ​യും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഗ്രീ​ന്‍ സ​ര്‍ട്ടി​ഫൈ​ഡ് ആ​ക്കി​യി​ട്ടു​മു​ണ്ട്.

വാ​യു, ജ​ലം, മ​ണ്ണ്, സ​സ്യ​ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം പ​രി​സ്ഥി​തി​യു​ടെ പൊ​തു​സ്വ​ത്താ​ണ്. ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും ഈ ​പൊ​തു​സ്വ​ത്തു​ക്ക​ള്‍ ത​ന്നെ​യാ​ണ് ടൂ​റി​സം ആ​ക​ര്‍ഷ​ണ​ങ്ങ​ളാ​യി മാ​റു​ന്ന​തും. ഇ​വ കേ​വ​ല​മാ​യ ആ​ക​ര്‍ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ഭൂ​മി​യു​ടെ നി​ല​നി​ല്‍പ്പി​ന് അ​ത്യാ​ന്താ​പേ​ക്ഷി​ത​വു​മാ​ണ്. ഈ ​പൊ​തു​സ്വ​ത്തു​ക്ക​ളി​ന്‍മേ​ലാ​ണ് ടൂ​റി​സം വ്യ​വ​സാ​യം നി​ക്ഷേ​പം ന​ട​ത്തു​ന്ന​തും. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യു​ടെ മേ​ല്‍ ആ​ഘാ​ത​ങ്ങ​ള്‍ കു​റ​യ്ക്കാ​നും അ​വ​യെ സം​ര​ക്ഷി​ക്കാ​നും ടൂ​റി​സം വ്യ​വ​സാ​യ​ത്തി​നും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. ഭൂ​മി​യു​ടെ ഹ​രി​താ​ഭ​യും മ​നോ​ഹാ​രി​ത​യും നാ​ള​ത്തെ ത​ല​മു​റ​യ്ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന തി​രി​ച്ച​റി​വോ​ടെ പ​രി​സ്ഥി​തി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ടൂ​റി​സം നി​ക്ഷേ​പ​ക​രെ​യും ലോ​ക ടൂ​റി​സം ദി​ന പ്ര​മേ​യം ഓ​ർ​മി​പ്പി​ക്കു​ന്നു.

Trending

No stories found.

Latest News

No stories found.