ഐപിഎൽ ലേലത്തിൽ 13 വയസുകാരൻ മുതൽ യുഎസ് പൗരനായ ഇന്ത്യ അണ്ടർ-19 മുൻ ക്യാപ്റ്റൻ വരെ

ഐപിഎൽ മെഗാ ലേലത്തിൽ 12 ക്രിക്കറ്റർമാർ മാർക്കീ താരങ്ങളാകും. രണ്ട് കോടി രൂപയാണ് മാർക്കീ താരങ്ങളുടെ അടിസ്ഥാന വില
Rishabh Pant, KL Rahul, Shreyas Iyer among marquee players in IPL auction
ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ
Updated on

മുംബൈ: നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിൽ നടത്തുന്ന ഐപിഎൽ മെഗാ ലേലത്തിൽ 12 ക്രിക്കറ്റർമാർ മാർക്കീ താരങ്ങളാകും. രണ്ട് കോടി രൂപയാണ് മാർക്കീ താരങ്ങളുടെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ വിവിധ ടീമുകളെ നയിച്ച ശേഷം റിലീസ് ചെയ്യപ്പെട്ട ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ആദ്യ മാർക്കീ പട്ടികയിൽ ഉൾപ്പെടുന്നു.

അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് രണ്ടാം മാർക്കീ പട്ടികയിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. വിദേശ താരങ്ങൾ അഞ്ച് പേരാണ്- മിച്ചൽ സ്റ്റാർക്ക്, ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മില്ലർ, കാഗിസോ റബാദ എന്നിവർ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാരായ ജോഫ്ര ആർച്ചറും മാർക്ക് വുഡും പട്ടികയിൽ ഉൾപ്പെടാത്തത് കൗതുകമായി.

Rishabh Pant, KL Rahul, Shreyas Iyer among marquee players in IPL auction
ഐപിഎൽ മെഗാ ലേലം: അറിയേണ്ടതെല്ലാം

ലേലത്തിനു രജിസ്റ്റർ ചെയ്തിരുന്ന 1500ലധികം പേരിൽ നിന്ന്, ടീമുകളുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ 574 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇംഗ്ലണ്ടിന്‍റെ 42 വയസായ പേസ് ബൗളർ ജയിംസ് ആൻഡേഴ്സണും ഇതിൽ ഉൾപ്പെടുന്നു. ആൻഡേഴ്സൺ ഇതുവരെ ഐപിഎല്ലിൽ കളിച്ചിട്ടില്ല.

പതിമൂന്ന് വയസുള്ള ബിഹാർ ഓപ്പണർ വൈഭവ് സൂര്യവംശിയാണ് ലേലത്തിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ താരം. ഇന്ത്യ അണ്ടർ-19 ടീമിനു വേണ്ടി ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരേ നേടിയ സെഞ്ചുറിയാണ് വൈഭവിനെ ശ്രദ്ധേയനാക്കിയത്.

Rishabh Pant, KL Rahul, Shreyas Iyer among marquee players in IPL auction
വയസ് 13, സെഞ്ചുറി 58 പന്തിൽ; റെക്കോഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഓപ്പണർ വൈഭവ് സൂര്യവംശി

ലേലത്തിൽ വരുന്ന 574 താരങ്ങളിൽ 366 പേർ ഇന്ത്യയിൽനിന്നാണ്, 208 പേർ വിദേശികളും. യുഎസിൽ നിന്ന് അലി ഖാൻ, ഉന്മുക്ത് ചന്ദ് എന്നിവരും ലേലത്തിൽ വരും. അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ഉന്മുക്ത് ചന്ദ് ഇപ്പോൾ യുഎസ് പൗരനാണ്. പാക്കിസ്ഥാൻ വംശജനായ അലി ഖാൻ യുഎസിന്‍റെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ പേസ് ബൗളറാണ്.

പത്തു ടീമുകളിലായി 204 പേരെയാണ് ലേലത്തിൽ വിളിച്ചെടുക്കുക. ഇതിൽ 70 പേർ മാത്രമായിരിക്കും വിദേശ താരങ്ങൾ.

Trending

No stories found.

Latest News

No stories found.