പതിമൂന്നാം വയസിൽ അന്താരാഷ്ട്ര അർധ സെഞ്ചുറി; ഇന്ത്യൻ താരത്തിന് ലോക റെക്കോഡ്

അന്താരാഷ്ട്ര തലത്തിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോഡ് വൈഭവ് സൂര്യവംശിക്ക്, പതിമൂന്നാം വയസിൽ അണ്ടർ 19 ക്രിക്കറ്റിൽ ഗംഭീര പ്രകടനം
Vaibhav Suryavanshi
വൈഭവ് സൂര്യവംശി
Updated on

ചെന്നൈ: ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും അണ്ടർ-19 ടീമുകൾ ഏറ്റുമുട്ടുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിൽ നടക്കുന്നു. സ്കോർ ബോർഡിലൂടെ കൗതുകത്തോടെ കണ്ണോടിക്കുമ്പോൾ ഒരു ഇന്ത്യൻ ഓപ്പണർ അതാ 47 പന്ത് നേരിട്ട് 81 റൺസുമായി പുറത്താകാതെ നിൽക്കുന്നു. പേര് വൈഭവ് സൂര്യവംശി. പ്രായം പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടൽ. വെറും പതിമൂന്ന് വയസ്!

ഈ സ്കോർ ഒരു ലോക റെക്കോഡ് കൂടിയാണ്. അന്താരാഷ്ട്ര തലത്തിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന റെക്കോഡാണ് ഈ ബിഹാറുകാരൻ സ്വന്തം പേരിലാക്കിയിരിക്കുന്നത്. ബംഗ്ലാദേശിന്‍റെ ഇപ്പോഴത്തെ ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ പതിനാലാം വയസിൽ സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ ഇടങ്കയ്യൻ തകർത്തെറിഞ്ഞത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് പാക് താരം ഹസൻ റാസയാണ്.

Vaibhav Suryavanshi
വയസ് 13, സെഞ്ചുറി 58 പന്തിൽ; റെക്കോഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഓപ്പണർ വൈഭവ് സൂര്യവംശി

ഇന്ത്യ അണ്ടർ-19 ടീമിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അണ്ടർ-19 ആദ്യ ദിവസം തന്നെ 293 റൺസിന് ഓൾഔട്ടായിരുന്നു.

ഇതിനു ശേഷം വൈഭവും സഹ ഓപ്പണർ വിഹാൻ മൽഹോത്രയും (37 പന്തിൽ 21) ചേർന്ന് ആതിഥേയരുടെ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 103 വരെ എത്തിച്ചിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ തന്നെ ബിഹാറിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു വൈഭവ് സൂര്യവംശി. കഴിഞ്ഞ വർഷമായിരുന്നു ഇത്. രണ്ടു മത്സരങ്ങളിൽ 31 റൺസാണു നേടിയത്.

Trending

No stories found.

Latest News

No stories found.