ഏഷ്യൻ ഗെയിംസ്: വോ​ളി​യി​ല്‍ വി​ജ​യ​ത്തു​ട​ക്കം

മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​റി​നും ഷ​മി​മു​ദ്ദീ​നും ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ത്.
volleyball
volleyball
Updated on

ഹാ​ങ്ചൗ: മ​ല​യാ​ളി താ​രം ടോം ​ജോ​സ​ഫി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന്‍ കീ​ഴി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് വോ​ളി​ബോ​ളി​ല്‍ വി​ജ​യ​ത്തു​ട​ക്കം. കം​ബോ​ഡി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ്പ്പെ​ടു​ത്താ​ണ് ഇ​ന്ത്യ മു​ന്നേ​റി​യ​ത്. സ്കോ​ര്‍ 25-14, 25-13, 25-19. മ​ത്സ​ല​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​ക്ക് പി​ന്തി​രി​യേ​ണ്ടി​വ​ന്നി​ല്ല. മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​റി​നും ഷ​മി​മു​ദ്ദീ​നും ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ത്.

കം​ബോ​ഡി​യ​യു​മാ​യി ഇ​തി​നു​മു​മ്പ് ക​ളി​ച്ചു പ​രി​ച​യ​മി​ല്ലാ​ത്ത ഇ​ന്ത്യ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ക​ളി​യാ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍, മ​ത്സ​രം പു​രോ​ഗ​മി​ച്ച​തോ​ടെ എ​തി​ര്‍ടീ​മി​ന്‍റെ പോ​രാ​യ്മ​ക​ള്‍ മ​ന​സി​ലാ​ക്കി കു​തി​ച്ചു. ആ​ദ്യ​സെ​റ്റ് അ​ങ്ങ​നെ 25-14ന് ​സ്വ​ന്ത​മാ​ക്കി. അ​മി​ത്, മു​ത്തു​സ്വാ​മി, വി​നീ​ത് എ​ന്നി​വ​രു​ടെ​യും പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ര​ണ്ടാം സെ​റ്റി​ല്‍ തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മം കം​ബോ​ഡി​യ ന​ട​ത്തി​യെ​ങ്കി​ലും അ​തും ഫ​ലം ക​ണ്ടി​ല്ല. കി​ടി​ല​ന്‍ ബ്ലോ​ക്കു​ക​ളും ലി​ഫ്റ്റു​ക​ളും സ്മാ​ഷു​ക​ളു​മാ​യി ഇ​ന്ത്യ ക​ളം​നി​റ​ഞ്ഞു.

കം​ബോ​ഡി​യ​യ​ക്ക് അ​ല്പ​മെ​ങ്ക​ലും പൊ​രു​താ​നാ​യ​ത് മൂ​ന്നാം സെ​റ്റി​ലാ​ണ്. എ​ന്നാ​ല്‍, അ​വ​സാ​നം തു​ട​ര്‍ച്ച​യാ​യ പോ​യി​ന്‍റു​ക​ള്‍ നേ​ടി ഇ​ന്ത്യ സെ​റ്റും ഗെ​യി​മും സ്വ​ന്ത​മാ​ക്കി. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ക​രു​ത്ത​രാ​യ ദ​ക്ഷി​ണ​കൊ​റി​യ​യെ നേ​രി​ടും.രാ​ജ്ദീ​പ് സ​ര്‍ക്കാ​രാ​ണ് പു​രു​ഷ​ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍. മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് താ​ര​ങ്ങ​ള്‍ ടീ​മി​ലു​ണ്ട്, അ​ങ്ക​മാ​ലി സ്വ​ദേ​ശി എ​റി​ന്‍ വ​ര്‍ഗീ​സും മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഷ​മി​മു​ദ്ദീ​നും. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ നാം ​ഏ​ഷ്യ​യി​ല്‍ 11-ാം സ്ഥാ​ന​ത്താ​ണ്.

Trending

No stories found.

Latest News

No stories found.