ഏ​ഷ്യ ഇ​ന്നു മി​ഴി തു​റ​ക്കും : ഹര്‍മന്‍പ്രീത് സിങ്ങും ‍ലവ്‌ലിന ബോര്‍ഗോഹെയ്നും ഇന്ത്യൻ പതാകയേന്തും

80,000 കാ​ണി​ക​ള്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ല്‍ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍പി​ങ് തി​രി തെ​ളി​ക്കും
ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ള്ള റി​ഹേ​ഴ്സ​ൽ ഇ​ന്ന​ലെ ഹാ​​ങ്ചൗ സ്പോ​​ര്‍ട്സ് സെ​​ന്‍റ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​ര​ങ്ങേ​റി​യ​പ്പോ​ൾ.
ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ള്ള റി​ഹേ​ഴ്സ​ൽ ഇ​ന്ന​ലെ ഹാ​​ങ്ചൗ സ്പോ​​ര്‍ട്സ് സെ​​ന്‍റ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​ര​ങ്ങേ​റി​യ​പ്പോ​ൾ.
Updated on

#ഹാ​ങ്ചൗ​വി​ല്‍ നി​ന്ന് ടോം ​ജോ​സ​ഫ്

ഏ​ഷ്യ​യു​ടെ മ​ഹാ കാ​യി​കോ​ത്സ​വ​ത്തി​ന്, ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്, ഇ​ന്ന് ചൈ​ന​യി​ൽ മി​ഴി​തു​റ​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 5.30നാ​ണ് ബി​ഗ് ലോ​ട്ട​സ് സ്റ്റേ​ഡി​യം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹാ​ങ്ചൗ സ്പോ​ര്‍ട്സ് സെ​ന്‍റ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ വ​ര്‍ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. 80,000 കാ​ണി​ക​ള്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ല്‍ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍പി​ങ് തി​രി തെ​ളി​ക്കും.

ചൈ​ന​യു​ടെ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക​ത്ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന വ​ര്‍ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹ​ത്തി​ല്‍ മു​ഖ്യ ആ​ക​ര്‍ഷ​ണ​മാ​കും. ഇ​ന്ന​ലെ അ​വ​സാ​ന വ​ട്ട റി​ഹേ​ഴ്സ​ലു​ക​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു. ഹാ​ങ്ചൗ ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യാ​യ ക്വി​യാ​ന്‍ടാ​ങ് ന​ദി​യി​ല്‍ സ്ഥാ​പി​ച്ച വ​ലി​യ ഡി​ജി​റ്റ​ല്‍ മ​നു​ഷ്യ​നി​ലേ​ക്ക് പ​തി​നാ​യി​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ ടോ​ര്‍ച്ച് തെ​ളി​ക്കു​ന്ന ച​ട​ങ്ങാ​ണ് മു​ഖ്യ ആ​ക​ര്‍ഷ​ണം. 3ഡി ​ഓ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി സാ​ങ്കേ​തി​ക​ത ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ന്‍ മ​നു​ഷ്യ​നെ പ്ര​കാ​ശി​പ്പി​ക്കു​ന്ന​ത്.

കം​ബോ​ഡി​യ​ന്‍ രാ​ജാ​വ് നോ​രോ​ദം സി​ഹാ​മോ​നി, സി​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ഷ​ര്‍ അ​ല്‍ അ​സ​ദ്, ഹോ​ങ്കോ​ങ് ചൈ​ന നേ​താ​വ് ജോ​ണ്‍ ലീ ​കാ​യി​ചു, കൊ​റി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഹാ​ന്‍ ഡു​ക് സൂ ​തു​ട​ങ്ങി വി​വി​ധ ലോ​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ നാ​യ​ക​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് സി​ങ്ങും ലോ​ക ചാം​പ്യ​ന്‍ ബോ​ക്സ​ര്‍ ല​വ്ലി​ന ബോ​ര്‍ഗോ​ഹെ​യ്ന്‍ എ​ന്നി​വ​ര്‍ ഇ​ന്ത്യ​യു​ടെ പ​താ​ക​യേ​ന്തും. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്; 655 അ​ത്‌​ല​റ്റു​ക​ള്‍. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ സോ​ണി ചാ​ന​ലു​ക​ള്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Trending

No stories found.

Latest News

No stories found.