രണ്ടു പ്രമുഖ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

സന്ദേശ് ജിംഘന്‍റെ ഒഴിവ് നികത്താൻ ഇവർക്കു സാധിക്കുമെന്നായിരുന്നു ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ
രണ്ടു പ്രമുഖ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു
പ്രീതം കോട്ടാൽ, പ്രബീർ ദാസ്
Updated on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയിലെ വിശ്വസ്തരായ പ്രീതം കോട്ടാലും പ്രബീർ ദാസും ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ സീസണിലാണ് ഇരുവരും ടീമിലെത്തിയത്. സന്ദേശ് ജിംഘന്‍റെ ഒഴിവ് നികത്താൻ ഇവർക്കു സാധിക്കുമെന്നായിരുന്നു ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. എന്നാൽ, പരിചയസമ്പന്നരായിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

സീസണിൽ എട്ടു മത്സരങ്ങൾ മാത്രമാണ് പ്രബീർ ദാസ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. പ്രീതം കോട്ടാൽ 19 മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും ശരാശരി പ്രകടനം മാത്രമാണുണ്ടായത്. വേഗത്തിലുള്ള പോരായ്മയാണ് പ്രധാനമായും പ്രതിസന്ധിയായത്.

മാനേജ്മെന്‍റ് ഒഴിവാക്കുന്നതിനു മുൻപു തന്നെ ഇരുവരും ക്ലബ് വിടാൻ താത്പര്യം അറിയിച്ചെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത ആസ്ഥാനമായ ക്ലബ്ബുകളിലേക്ക് മടങ്ങാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റോ കളിക്കാരോ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

Trending

No stories found.

Latest News

No stories found.