ഒരു പന്തിൽ രണ്ട് വിക്കറ്റ്: വിചിത്ര റെക്കോഡിന് ഇരയായത് ഏഞ്ജലോ മാത്യൂസ്

മാത്യൂസ് സമയം വൈകി ക്രീസിലെത്തിയ ഉടൻ തന്നെ അംപയർ ഔട്ട് വിധിക്കുകയായിരുന്നു
Angelo Mathews
Angelo Mathews
Updated on

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ശ്രീലങ്കൻ ഓൾറൗണ്ടർ ഏഞ്ജലോ മാത്യൂസിന്‍റെ പേരിൽ കുറിക്കപ്പെട്ടു. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് മാത്യൂസ് ക്രീസിലെത്താൻ വൈകിയതിന്‍റെ പേരിൽ പുറത്തായത്.

ഇരുപത്തഞ്ചാം ഓവറിൽ സദീര സമരവിക്രമ പുറത്തായ ശേഷമാണ് നാടകീയ സംഭവം. ഒരു ബാറ്റർ പുറത്തായാൽ അടുത്തയാൾ മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലെത്തി അടുത്ത പന്ത് നേരിടാൻ തയാറായിരിക്കണം എന്ന ചട്ടം ഐസിസി നടപ്പാക്കിയ ശേഷം ആദ്യമായാണ് ഈ രീതിയിൽ ഒരു ബാറ്റർ പുറത്താകുന്നത്.

ലണ്ടൻ ആസ്ഥാനമായ മെർലിബോൺ ക്രിക്കറ്റ് ക്ലബ്ബാണ് (എംസിസി) ക്രിക്കറ്റിലെ അന്താരാഷ്‌ട്ര നിയമങ്ങളും ചട്ടങ്ങളും തയാറാക്കുന്നത്. എംസിസി ചട്ടങ്ങളിൽ 40.1 ആണ് ടൈംഡ് ഔട്ട് എന്ന രീതിയെക്കുറിച്ച് വിശദീകരിക്കുന്നത്.

മാത്യൂസ് സമയം വൈകി ക്രീസിലെത്തിയ ഉടൻ ബൗളിങ് ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തു, അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെ ഫലത്തിൽ ഒരു പന്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ശ്രീലങ്ക.

Angelo Mathews
രോഹിത് ശർമ: ചാവേറാകുന്ന പടത്തലവൻ

Trending

No stories found.

Latest News

No stories found.