അഹമ്മദാബാദ്: ഐപിഎല്‍ സമ്പത്തിന്റെ കൂടി കളിയാണ്. ഈ സാമ്പത്തിക നേട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ടീം ചെന്നൈ സൂപ്പര്‍ കിങ്സ് എങ്കില്‍ താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍ ആണ്. ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സിന് സമ്മാനത്തുകയായി 20 കോടി രൂപ ലഭിച്ചു. റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു. മറ്റ് അവാര്‍ഡുകള്‍ ഇത്തരത്തിലാണ്. ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 890 റണ്‍സാണ് താരം ഈ സീസണില്‍ അടിച്ചെടുത്തത്. താരത്തിന് 10 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു.
ഇതിന് പുറമേ മൂന്ന് അവാര്‍ഡുകളും ഗില്‍ സ്വന്തമാക്കി. ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ സീസണ്, മോസ്റ്റ് വാലുവബിള് അസെറ്റ് ഓഫ് ദ സീസണ്, മോസ്റ്റ് ബൗണ്ടറീസ് ഇന്‍ ദ സീസണ് എന്നീ പുരസ്കാരങ്ങളും ഗില്‍ സ്വന്തമാക്കി. ഓരോ പുരസ്കാരത്തിനും താരത്തിന് 10 ലക്ഷം രൂപ വീതം ലഭിച്ചു. ഇതോടെ ആകെ 40 ലക്ഷം രൂപ ഗില്‍ സ്വന്തമാക്കി.ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഷമിയ്ക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി രാജസ്ഥാന് റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍
സ്ട്രൈക്കര്‍ ഓഫ് ദ സീസണ്- ഗ്ലെന്‍ മാക്സ്വെല് ലോങ്ങസ്റ്റ് സിക്സ് ഓഫ് ദ സീസണ്- ഡുപ്ലെസി
ക്യാച്ച് ഓഫ് ദ സീസണ്- റാഷിദ് ഖാന്
ഫെയര്‍ പ്ലേ അവാര്‍ഡ്- ഡല്‍ഹി ക്യാപിറ്റല്‍സ്
പിച്ച് ആന്‍ഡ് ഗ്രൗണ്ട് അവാര്‍ഡ്- വാംഖഡേ
(മുംബൈ), ഈഡന് ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത)