ലോകകപ്പ് ഇലവനിൽ ആറ് ഇന്ത്യക്കാർ, രോഹിത് ക്യാപ്റ്റൻ

ചാംപ്യൻമാരായ ഓസ്ട്രേലിയയിൽനിന്ന് രണ്ടു പേർ മാത്രം, ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനും ഓരോ പ്രതിനിധികൾ.
Rohit Sharma
Rohit Sharma
Updated on

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ കിരീടം ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറ വച്ചെങ്കിലും, ഐസിസി ലോകകപ്പ് ഇലവന്‍റെ നായകനായി രോഹിത് ശര്‍മ തെരഞ്ഞെടുക്കപ്പെട്ടു. രോഹിതടക്കം ആറ് ഇന്ത്യന്‍ താരങ്ങളാണ് ടീമിലുള്ളത്. വിരാട് കോലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് മറ്റുള്ളവർ.

കിരീടം നേടിയ ഓസീസ് ടീമില്‍ നിന്നു രണ്ടു പേർ മാത്രമാണ് ടീമിലുള്ളത്- ലെഗ് സ്പിന്നര്‍ ആഡം സംപയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും. ദക്ഷിണാഫ്രിക്കയില്‍ നിന്നു ക്വിന്‍റന്‍ ഡി കോക്ക്, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍, ശ്രീലങ്കൻ പേസർ ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് പ്രതീകാത്മക ടീമിലെ മറ്റു താരങ്ങള്‍. പന്ത്രണ്ടാമനായി ദക്ഷിണാഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സിയെയും ഉൾപ്പെടുത്തി.

ടീം ഇങ്ങനെ:

  1. രോഹിത് ശര്‍മ (ക്യാപ്റ്റന്‍): 594 റണ്‍സ്

  2. ക്വിന്‍റന്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍): 597 റണ്‍സ്

  3. വിരാട് കോഹ്ലി: 765 റണ്‍സ്

  4. ഡാരില്‍ മിച്ചല്‍: 552 റണ്‍സ്

  5. കെഎല്‍ രാഹുല്‍: 452 റണ്‍സ്

  6. ഗ്ലെന്‍ മാക്സ്വെല്‍: 400 റണ്‍സ്, 6 വിക്കറ്റുകള്‍

  7. രവീന്ദ്ര ജഡേജ: 120 റണ്‍സ്, 16 വിക്കറ്റുകള്‍

  8. ജസ്പ്രിത് ബുമ്ര: 20 വിക്കറ്റുകള്‍

  9. ദില്‍ഷന്‍ മധുഷങ്ക: 21 വിക്കറ്റുകള്‍

  10. ആദം സംപ: 23 വിക്കറ്റുകള്‍

  11. മുഹമ്മദ് ഷമി: 24 വിക്കറ്റുകള്‍

  12. ജെറാര്‍ഡ് കോറ്റ്സി: 20 വിക്കറ്റുകള്‍

Trending

No stories found.

Latest News

No stories found.