സഞ്ജു തിളങ്ങി, കേരളത്തിനു തുടരെ ആറാം ജയം

സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ 50 റൺസിനു കീഴടക്കി
sanju samson
sanju samson
Updated on

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ ആറാം ജയം. കഴിഞ്ഞ ദിവസം സിക്കിമിനെ പരാജയപ്പെടുത്തിയ കേരളം ആറാം മത്സരത്തില്‍ ഒഡിഷയെ 50 റണ്‍സിനു പരാജയപ്പെടുത്തി. ഇതോടെ ആറ് മത്സരങ്ങളില്‍ ആറും ജയിച്ച് കേരളം നോക്കൗട്ട് ഉറപ്പിച്ചു. കേരളം പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. കേരളം ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷ 18.1 ഓവറില്‍ 133 റണ്‍സിന് പുറത്തായി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും ചേര്‍ന്ന് ഒഡിഷയെ കറക്കി വീഴ്ത്തുകയായിരുന്നു. 37 റണ്‍സെടുത്ത ശുഭ്രാൻശു സേനാപതിയാണ് ഒഡീഷയുടെ ടോപ് സ്കോറര്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം നായകന്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഓപ്പണര്‍ വരുണ്‍ നായനാരുടെയും വിഷ്ണു വിനോദിന്‍റെയും ബാറ്റിങ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചു.

രോഹന്‍ കുന്നുമ്മലും (16) വരുണ്‍ നായനാ‌രും‍ (38 പന്തില്‍ 48) പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. വിഷ്ണു വിനോദിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ സഞ്ജു 31 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറില്‍ വിഷ്ണു വിനോദിനെയും (33 പന്തില്‍ 35) തൊട്ടു പിന്നാലെ അബ്ദുള്‍ ബാസിതിനെയും (5) നഷ്ടമായെങ്കിലും സല്‍മാന്‍ നിസാറും (4 പന്തില്‍ 11*) സഞ്ജുവും ചേര്‍ന്ന് കേരളത്തെ 183ല്‍ എത്തിച്ചു.

കേരളം ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ പ്രയാഷ് സിങിനെ(0) ബേസില്‍ തമ്പി മടക്കി. സന്ദീപ് പട്നായിക്കും(10), സേനാപതിയും ചേര്‍ന്ന് ഒഡിഷയെ 42 റണ്‍സിലെത്തിച്ചു.

Trending

No stories found.

Latest News

No stories found.