ആഷസ്: ബസ്ബോളിനു മുന്നിൽ പകച്ച് കംഗാരുക്കൾ

ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന് 67 റൺസ് ലീഡ്, ആറ് വിക്കറ്റ് ബാക്കി
ഓസ്ട്രേലിയയ്ക്കെതിരേ സഞ്ചുറി നേടിയ ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളിയുടെ ആഹ്ളാദം.
ഓസ്ട്രേലിയയ്ക്കെതിരേ സഞ്ചുറി നേടിയ ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളിയുടെ ആഹ്ളാദം.
Updated on

ഓൾഡ് ട്രാഫഡ്: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 384 റൺസെടുത്ത ആതിഥേയർക്ക് 67 റൺസ് ലീഡായി. നേരത്തെ, ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 317 റൺസിന് അവസാനിച്ചിരുന്നു.

ഓപ്പണർ സാക്ക് ക്രോളിയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് ഇംഗ്ലിഷ് ഇന്നിങ്സിനു കരുത്ത് പകർന്നത്. 182 പന്ത് മാത്രം നേരിട്ട ക്രോളി 21 ഫോറും മൂന്നു സിക്സും സഹിതം 189 റൺസെടുത്ത് പുറത്തായി. വൺ ഡൗണിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മൊയീൻ അലിയും 54 റൺസുമായി മികവ് കാട്ടി.

95 പന്തിൽ 84 റൺസെടുത്ത ജോ റൂട്ടിന്‍റെ പ്രകടനമാണ് മധ്യനിരയിൽ നിർണായകമായത്. 14 റൺസുമായി ഹാരി ബ്രൂക്കും 24 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ബൗളിങ് ഓൾറൗണ്ടർ ക്രിസ് വോക്ക്സും കൂടി ബാറ്റിങ്ങിനിറങ്ങാനുള്ള സാഹചര്യത്തിൽ 200 റൺസിനു മുകളിലുള്ള ലീഡ് തന്നെയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുക.

Trending

No stories found.

Latest News

No stories found.