എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: നീ​ല​പ്പ​ട പൊ​രു​തി വീ​ണു

50-ാം മി​നി​റ്റി​ല്‍ ജാ​ക്‌​സ​ണ്‍ ഇ​ര്‍വി​നും 73-ാം മി​നി​റ്റി​ല്‍ ജോ​ര്‍ദാ​ന്‍ ബൊ​സു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.
എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: നീ​ല​പ്പ​ട പൊ​രു​തി വീ​ണു
Updated on

ദോ​ഹ: എ​എ​ഫ്സി ഏ​ഷ്യ​ന്‍ ക​പ്പി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​യോ​ട് പൊ​രു​തി വീ​ണ് ടീം ​ഇ​ന്ത്യ. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഓ​സീ​സ് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് മേ​ൽ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ഇ​ന്ത്യ മി​ക​ച്ച പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി ക​ളി​ച്ച​പ്പോ​ൾ ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യി അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 50-ാം മി​നി​റ്റി​ല്‍ ജാ​ക്‌​സ​ണ്‍ ഇ​ര്‍വി​നും 73-ാം മി​നി​റ്റി​ല്‍ ജോ​ര്‍ദാ​ന്‍ ബൊ​സു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ക​ന്നി​യ​ങ്ക​ത്തി​ന് 4-3-3 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ഇ​ഗോ​ര്‍ സ്റ്റി​മാ​ക് നീ​ല​പ്പ​ട​യെ അ​ണി​നി​ര​ത്തി​യ​ത്. മ​ല​യാ​ളി താ​രം സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ് ഇ​ല്ലാ​തെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മ​റ്റൊ​രു മ​ല​യാ​ളി താ​രം രാ​ഹു​ല്‍ കെ.​പി സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു. ശ​ക്ത​മാ​യ ടീ​മി​നെ​യാ​ണ് മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യും ക​ള​ത്തി​ലി​റ​ക്കി​യ​ത്. 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ഓ​സ്ട്രേ​ലി​യ ഇ​റ​ങ്ങി​യ​ത്.

ശ​ക്ത​രാ​യ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് ബ്ലൂ ​ടൈ​ഗേ​ഴ്സ് തു​ട​ങ്ങി​യ​ത്. തു​ട​ക്കം ത​ന്നെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ള്‍ കാ​ണാ​നാ​യി. മ​ത്സ​ര​ത്തി​ന്‍റെ 15-ാം മി​നി​റ്റി​ല്‍ വ​ല​തു​വി​ങ്ങി​ല്‍ നി​ന്ന് വ​ന്ന ക്രോ​സി​ല്‍ നി​ന്നു​ള്ള ഛേത്രി​യു​ടെ ഹെ​ഡ​ര്‍ ചെ​റി​യ വ്യ​ത്യാ​സ​ത്തി​ല്‍ പു​റ​ത്തു​പോ​യി. മ​ത്സ​ര​ത്തി​ന്‍റെ 21-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ധു​വി​ന്‍റെ പി​ഴ​വി​ല്‍ നി​ന്ന് ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളാ​യി​ല്ല. പി​ന്നീ​ട് ഇ​രു​ഭാ​ഗ​ത്തു​നി​ന്നും മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്ന് നി​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ 50-ാം മി​നി​റ്റി​ല്‍ ജാ​ക്‌​സ​ണ്‍ ഇ​ര്‍വി​ന് ഇ​ന്ത്യ​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു. വ​ല​തു വി​ങ്ങി​ല്‍നി​ന്നു​വ​ന്ന ക്രോ​സ് ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ധു കൈ​കൊ​ണ്ട് ത​ട്ടി​യ​ക​റ്റി​യെ​ങ്കി​ലും പ​ന്ത് ചെ​ന്നു​നി​ന്ന​ത് ഇ​ര്‍വി​ന്‍റെ കാ​ലി​ല്‍. മ​നോ​ഹ​ര​മാ​യ ഇ​ട​ങ്കാ​ല്‍ ഷോ​ട്ടി​ലൂ​ടെ ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ ഭേ​ദി​ച്ച് പ​ന്ത് വ​ല​യ്ക്ക​ക​ത്തെ​ത്തി.

73-ാം മി​നി​റ്റി​ല്‍ ജോ​ര്‍ദാ​ന്‍ ബൊ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ഓ​സ്‌​ട്രേ​ലി​യ​ക്കാ​യു​ള്ള അ​ടു​ത്ത ഗോ​ള്‍. 72-ാം മി​നി​റ്റി​ല്‍ ബ്രൂ​ണോ ഫ​ര്‍ണ​റോ​ളി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ജോ​ര്‍ദാ​ന്‍ ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്. ആ​ദ്യ ട​ച്ചി​ല്‍ ത​ന്നെ ഗോ​ളും ക​ണ്ടെ​ത്തി. വ​ല​തു​വി​ങ്ങി​ല്‍നി​ന്ന്‌ റി​ലീ മ​ഗ്രി ന​ല്‍കി​യ പ​ന്ത് വ​ല​യി​ലേ​ക്ക് അ​ടി​ച്ചി​ടേ​ണ്ട ചു​മ​ത​ല​യേ ജോ​ര്‍ദാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്‌​കോ​ര്‍ ഓ​സ്‌​ട്രേ​ലി​യ 2-0 ഇ​ന്ത്യ.

പി​ന്നീ​ട് ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ ഗോ​ൾ പി​റ​ന്നി​ല്ല. 18 ന് ​ഉ​സ്ബ​സ്കി​സ്ഥാ​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം.

Trending

No stories found.

Latest News

No stories found.