വിംബിൾഡണിൽ നാലാമതൊരാൾ- കാർലോസ് അൽക്കരാസ്

നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയ കാർലോസ് അൽക്കരാസ് വിംബിൾഡൺ ചാംപ്യൻ
കാർലോസ് അൽക്കരാസിന്‍റെ ആഹ്ളാദപ്രകടനം.
കാർലോസ് അൽക്കരാസിന്‍റെ ആഹ്ളാദപ്രകടനം.
Updated on

സി.കെ. രാജേഷ്‌കുമാർ

ഇനി കാർലോസ് അൽക്കരാസിൻ്റെ കാലം. വിംബിൾഡൺ സെൻ്റർ കോർട്ടിൽ ഈ ഇരുപതുകാരൻ ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരത്തിൻ്റെ പക്കൽ നിന്നു കിരീടം പൊരുതി നേടി.

2008ൽ റോജർ ഫെഡററെ വെല്ലുവിളിച്ച് റാഫേൽ നദാൽ സെൻ്റർ കോർട്ടിൽ ചാംപ്യനായപ്പോൾ കണ്ട കാഴ്ച ആവർത്തിക്കുന്നു. ഇന്ന് നദാലിന്‍റെ സ്ഥാനത്ത് അൽക്കരാസ്, ഫെഡററുടെ സ്ഥാനത്ത് ജോക്കോവിച്ച്.

തിരിച്ചുവരവുകളുടെ രാജകുമാരനായിരുന്ന ജോക്കോ, ഒരിക്കലും തളരാത്ത പോരാളി... ആ ജോക്കോയെയാണ് അഞ്ച് സെറ്റ് നീണ്ട പൊരിഞ്ഞ പോരാട്ടത്തിൽ അൽക്കരാസ് അടിയറവ് പറയിച്ചത്. സ്കോർ: 1-6, 7-6 (8-6), 6-1, 3-6, 6-4.

മത്സരത്തിനിടെ നിരാശനായി കോർട്ടിലിരിക്കുന്ന നൊവാക് ജോക്കോവിച്ച്.
മത്സരത്തിനിടെ നിരാശനായി കോർട്ടിലിരിക്കുന്ന നൊവാക് ജോക്കോവിച്ച്.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം, രണ്ടു സെറ്റ് നേടി അൽക്കരാസിന്‍റെ തിരിച്ചുവരവ്. പിന്നെയും തിരിച്ചുവന്ന് തുല്യത പിടിക്കുന്ന ജോക്കോ. നിർണായകമായ അവസാന സെറ്റിൽ ടൈബ്രേക്കറിന്‍റെ സഹായമില്ലാതെ ആധികാരികമായി വീണ്ടും അൽക്കരാസ്.

അതെ, കാലം മാറുകയാണ്, സ്പെയിനിൽ നിന്ന് മറ്റൊരു പൊൻതാരകം- കാർലോസ് അൽക്കരാസ്. ഏഴുവട്ടം പച്ചപ്പുൽക്കോർട്ടിൽ ചരിത്രം രചിച്ച ജോക്കോയ്ക്ക്, ഫെഡറർക്കൊപ്പമെത്താൻ ഇനിയും കാത്തിരിക്കണം.

ഫെഡറർ - നദാൽ - ജോക്കോവിച്ച് യുഗം അസ്തമിക്കുമ്പോൾ നാലാമതൊരാൾ അവതരിക്കുന്നു, അൽക്കരാസ് എന്ന പുതുയുഗം പിറക്കുന്നു....

Trending

No stories found.

Latest News

No stories found.