മാരക്കാനയിൽ വീണ്ടും അർജന്‍റീന ബ്രസീലിനെ തോൽപ്പിച്ചു; കളത്തിനകത്തും പുറത്തും കൈയാങ്കളി | Video

മത്സരത്തിലെ ഏക ഗോളിന് ഉടമയായത് അർജന്‍റൈൻ ഡിഫൻഡർ നിക്കൊളാസ് ഒറ്റമെൻഡി, വിജയഗോൾ പിറന്നത് 63ാം മിനിറ്റിൽ.
ബ്രസീലിനെതിരായ മത്സരത്തിൽ അർജന്‍റീന നായകൻ ലയണൽ മെസിയുടെ മുന്നേറ്റം.
ബ്രസീലിനെതിരായ മത്സരത്തിൽ അർജന്‍റീന നായകൻ ലയണൽ മെസിയുടെ മുന്നേറ്റം.
Updated on

റിയോ ഡി ഷാനിറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ അർജന്‍റീനയ്ക്ക് ഒറ്റ ഗോൾ വിജയം. കാണികൾ തുടങ്ങിവച്ച കൈയാങ്കളി കളക്കളത്തിലും കണ്ട മത്സരത്തിൽ, അർജന്‍റൈൻ ഡിഫൻഡർ നിക്കൊളാസ് ഒറ്റമെൻഡിയാണ് ഏക ഗോളിന് ഉടമയായത്.

ഗ്യാലറിയിൽ ഇരു ടീമുകളുടെയും ആരാധകർ ഏറ്റുമുട്ടിയതിനെത്തുടർന്ന് മത്സരം അര മണിക്കൂർ വൈകിയാണ് ആരംഭിക്കാൻ സാധിച്ചത്. ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന ടീം ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷമാണ് ഗ്യാലറിയിൽ അടി തുടങ്ങിയത്. ഇതെത്തുടർന്ന് ഡ്രസിങ് റൂമിലേക്കു മടങ്ങിയ ടീമംഗങ്ങൾ, പോലീസ് ലാത്തിച്ചാർജ് നടത്തി അക്രമികളെ തുരത്തിയ ശേഷമാണ് തിരിച്ചുവന്നത്.

അർജന്‍റീനയുടെ ഗോൾ.

ലാത്തിച്ചാർജിൽ അർജന്‍റൈൻ ആരാധകരെ ബ്രസീൽ പൊലീസ് തെരഞ്ഞെടുപിടിച്ച് മർദിക്കുകയായിരുന്നു എന്ന് അർജന്‍റൈൻ കളിക്കാർ അടക്കം ആരോപിച്ചു.

അർജന്‍റൈൻ കളിക്കാരെ അനുനയിപ്പിച്ച് ഗ്രൗണ്ടിലിറഖ്കിയ ശേഷം കളിക്കാർ തമ്മിലും പരുക്കൻ അടവുകൾ പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു. 26 ഫൗളുകൾ കണ്ട മത്സരത്തിൽ റഫറി മൂന്നു വട്ടം മഞ്ഞക്കാർഡും ഒരിക്കൽ ചുവപ്പ് കാർഡും പുറത്തെടുത്തു.

അർജന്‍റീനയുടെ ആരാധകരെ ബ്രസീൽ പൊലീസ് ലാത്തിച്ചാർജ് ചെയ്യുന്നു.

അറുപത്തിമൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് ഒറ്റമെൻഡി വിജയ ഗോൾ സ്വന്തം പേരിൽ കുറിച്ചത്. ലാറ്റിനമേരിക്കൻ മേഖലയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്‍റീന ഇപ്പോൾ 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. ബ്രസീൽ അഞ്ചാം സ്ഥാനത്തും. മേഖലയിൽ നിന്ന് ആറു ടീമുകൾക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഏഞ്ജൽ ഡി മരിയയുടെ ഒറ്റ ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു കൊണ്ട് അർജന്‍റീന 28 വർഷത്തെ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിച്ചത് ഇതേ മാരക്കാനയിൽ വച്ചായിരുന്നു. ലോകകപ്പ് നേട്ടത്തിലേക്കുള്ള അവരുടെ പ്രയാണത്തിന് ഊർജം പകർന്നത് ആ വിജയമായിരുന്നു എന്നു വിശ്വസിക്കുന്ന അർജന്‍റൈൻ ആരാധകർ ഏറെയാണ്.

Trending

No stories found.

Latest News

No stories found.