കോപ്പ അമേരിക്ക അർജന്‍റീനയ്ക്കു തന്നെ

എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മെസി പരുക്കേറ്റു പുറത്തായി.
Lautaro Martinez
ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോൾ ആഘോഷം
Updated on

മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്.

ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു.

എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്‍റെ ഗോൾ.

ഇതോടെ രണ്ട് യൂറോ കപ്പും ഒരു ലോകകും തുടർച്ചയായി സ്വന്തമാക്കിയ സ്പെയിന്‍റെ റെക്കോഡിനൊപ്പമെത്താനും ലാറ്റിനമേരിക്കയിൽ അർജന്‍റീനയ്ക്കു സാധിച്ചു. സ്പെയിൻ 2008, 2012 വർഷങ്ങളിൽ യൂറോ കപ്പും 2010ൽ ലോകകപ്പും നേടിയിരുന്നു. അർജന്‍റീന 2021ൽ കോപ്പ അമേരിക്ക നേട്ടവുമായി തുടങ്ങിയ പടയോട്ടം 2022ലെ ലോകകപ്പ് നേട്ടവും കടന്നാണ് ഇപ്പോൾ കോപ്പ നിലനിർത്തുന്നതിൽ എത്തിനിൽക്കുന്നത്.

Trending

No stories found.

Latest News

No stories found.