നൂറാം ടെസ്റ്റിന് അശ്വിനും ബെയര്‍സ്‌റ്റോയും

രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റുകളെന്ന അത്യപൂർവ നേട്ടത്തിലെത്തും
ആർ. അശ്വിൻ പരിശീലനത്തിൽ.
ആർ. അശ്വിൻ പരിശീലനത്തിൽ.
Updated on

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ശ്രദ്ധേയരാകുന്നത് രണ്ടു പേർ. നൂറാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്‌റ്റോയുമാണവർ. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിനിടെ 76 പേര്‍ക്കു മാത്രമാണ് 100 ടെസ്റ്റ് എന്ന നേട്ടം എത്തിപ്പിടിക്കാനായിട്ടുള്ളത്.

ഇതിനു മുന്‍പ് 13 ഇന്ത്യന്‍ താരങ്ങളാണ് 100 ടെസ്റ്റ് തികച്ചത്. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്‍റെ പേരിൽ ഇപ്പോഴുള്ളത്. അതുപോലെ 100 ടെസ്റ്റ് ക്ലബ്ബില്‍ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കും. 37 വയസ്സും 172 ദിവസവുമാണ് അശ്വിന്‍റെ പ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോഡ് ഈ പരമ്പരയില്‍ തന്നെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

അതുപോലെ ജയിംസ് ആന്‍ഡേഴ്‌സണും മറ്റൊരു നാഴികക്കല്ലിനടുത്താണ്. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റുകളെന്ന അത്യപൂർവ നേട്ടത്തിലെത്തും.

യശസ്വി ജയ്‌സ്വാളിനുമുണ്ട് റെക്കോഡ് അലെര്‍ട്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ സുനില്‍ ഗാവസ്‌കറെ (774) മറികടക്കാന്‍ ശയസ്വി ജയ്‌സ്വാളിന് (655) ഇനി 120 റണ്‍സ് കൂടി മതി.

Trending

No stories found.

Latest News

No stories found.