ഭ​വാ​നി ദേവിക്ക് ചരിത്ര നേട്ടം: ഏഷ്യൻ ഫെൻസിങ്ങിൽ വെങ്കലം

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ഭ​വാ​നി ദേ​വി മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്
ഭ​വാ​നി ദേവിക്ക് ചരിത്ര നേട്ടം: ഏഷ്യൻ ഫെൻസിങ്ങിൽ 
വെങ്കലം
Updated on

വു​ക്സി(​ചൈ​ന): ഏ​ഷ്യ​ൻ ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി ഇ​ന്ത്യ​യു​ടെ ഭ​വാ​നി ദേ​വി. ചൈ​ന​യി​ലെ വു​ക്സി​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു ഭ​വാ​നി ദേ​വി​യു​ടെ ച​രി​ത്ര നേ​ട്ടം. ഏ​ഷ്യ​ൻ ഫെ​ൻ​സി​ങ്ങി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം മെ​ഡ​ൽ നേ​ടു​ന്ന​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ഭ​വാ​നി ദേ​വി മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ൽ സെ​മി​ഫൈ​ന​ലി​ൽ തോ​റ്റ​തോ​ടെ മെ​ഡ​ൽ നേ​ട്ടം വെ​ങ്ക​ല​ത്തി​ൽ ഒ​തു​ങ്ങി. വ​നി​ത​ക​ളു​ടെ സാ​ബ്രെ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ മി​സാ​കി എ​മു​റ​യെ 15-10 എ​ന്ന സ്‌​കോ​റി​നാ​ണ് ഭ​വാ​നി ദേ​വി തോ​ല്‍പ്പി​ച്ച​ത്. മി​സാ​കി​ക്കെ​തി​രെ ക​രി​യ​റി​ൽ ആ​ദാ​യ​മാ​യാ​ണ് ഭ​വാ​നി ജ​യി​ക്കു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ഭ​വാ​നി​ക്ക് ഇ​ത്.

എ​ന്നാ​ല്‍ സെ​മി​ഫൈ​ന​ലി​ല്‍ ഉ​സ്ബെ​ക്കി​സ്ഥാ​ന്‍റെ സൈ​ന​ബ് ദ​യി​ബെ​ക്കോ​വ​യോ​ട് തോ​റ്റു. 15-14 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഉ​സ്‌​ബെ​ക് താ​ര​ത്തി​ന്‍റെ ജ​യം. ക​സാ​ക്കി​സ്ഥാ​ന്‍റെ ഡോ​സ്പേ ക​രീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ പ്ര​വേ​ശ​നം.

Trending

No stories found.

Latest News

No stories found.