ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര 'സെഞ്ചുറി', കബഡിയില്‍ സ്വര്‍ണം

72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകളെന്ന സ്വപ്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കി
asian games india medals
asian games india medals
Updated on

ഹാങ്ചൗ: കബഡി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ തായ്‌പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണ മെഡൽ സ്വന്തമാക്കി. ഇതോടെ 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകളെന്ന സ്വപ്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കി. ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോര്‍ഡ്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 26-25 എന്ന സ്‌കോറിലാണ് ഇന്ത്യന്‍ വനിതാ കബഡി ടീം ചൈനയുടെ തായ്‌പേയി ടീമിനെ മലർത്തിയടിച്ചത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടം കൈവരിച്ചത്. ജെക്കാര്‍ത്തയിൽ 16 സ്വര്‍ണം 23 വെള്ളി 31 വെങ്കലം എന്നിങ്ങനെയായിരുന്നു അന്ന് ഇന്ത്യ സ്വന്തമാക്കിയത്.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ അഭിഷേകിനാണ് വെള്ളി.

Trending

No stories found.

Latest News

No stories found.