ഏഷ്യൻ ഗെയിംസ് വനികളുടെ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണം

ഇന്ത്യയ്ക്ക് ഇതോടെ 4 സ്വര്‍ണം, 5 വെള്ളി, 5 വെങ്കലം
Manu Bhaker, Esha Singh and Rhythm Sangwan
Manu Bhaker, Esha Singh and Rhythm Sangwan
Updated on

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണ വേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം.

മനു ഭാകർ, ഇഷ സിംഗ്, റിദം സാങ്വാൻ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ നാലാം സ്വർണ മെഡൽ നേട്ടത്തിനു പിന്നിൽ. ചൈനയെ 1759 പോയന്‍റോടെ പിന്തള്ളിയാണ് വിജയം കരസ്ഥമാക്കിയത്. 1756 പോയിന്‍റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്‍റ് നേടിയ തെക്കൻ കൊറിയക്കാണ് വെങ്കലം.

നേരത്തെ വനികളുടെ 50 മീറ്റർ ത്രീ പൊസിഷന്‍ ഷൂട്ടിംഗ് ഇനത്തിലും വെള്ളി ഇന്ത്യ വെള്ളി നേടിയിരുന്നു. ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗര്‍ സംര എന്നവരടങ്ങുന്ന ടീമാണ് വെള്ളി കരസ്ഥമാക്കിയത്. സിഫ്റ്റ് കൗര്‍ സംരയും ആഷി ചൗക്സിയും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വനിതകളുടെ വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 4 സ്വര്‍ണം, 5 വെള്ളി, 5 വെങ്കലം അടക്കം 16 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്.

Trending

No stories found.

Latest News

No stories found.