maxwell
maxwell

അടിക്ക് തിരിച്ചടി; മാക്സ്‍വെല്ലിൻ്റെ കരുത്തിൽ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റ് ജയം

222 റ​ണ്‍സ് വിജയ ലക്ഷ്യം നിശ്ചിത 20 ഓവറിൽ മാക്‌സ്‌വെല്ലിൻ്റെ സെഞ്ചുറി കരുത്തിൽ ഓ​സ്ട്രേ​ലി​യ ലക്ഷ്യം മറികടന്നു.
Published on

ഗോ​ഹ​ട്ടി: ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഓ​പ്പ​ണ​ര്‍ റി​തു​രാ​ജ് ഗെ​യ്ക​വാ​ദി​ന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി മി​ക​വി​ല്‍ ഉയർത്തിയ 222 റ​ണ്‍സ് വിജയ ലക്ഷ്യം നിശ്ചിത 20 ഓവറിൽ മാക്‌സ്‌വെല്ലിൻ്റെ സെഞ്ചുറി കരുത്തിൽ ഓ​സ്ട്രേ​ലി​യ ലക്ഷ്യം മറികടന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 222 റൺസ് നേടിയപ്പോൾ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 225 റൺസെടുത്ത് പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. മാക്‌സ്‌വെല്ലിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസിസിനെ വിജയത്തിലെത്തിച്ചത്.

മാക്‌സ്‌വെല്‍ എട്ട് വീതം സിക്‌സും ഫോറുമടക്കം 48 പന്തുകളിൽ 104 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരം കൈവിട്ടു പോവുന്ന സാഹചര്യത്തിൽ ഒരുമിച്ച മാക്‌സ്‌വെല്‍ - ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു.

രണ്ടു മത്സരത്തിൻ്റെ കൂറ്റൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് അടിതെറ്റും വിധമായിരുന്നു ഓസിസ് ബാറ്റിങ്. ലോകകപ്പിൽ ഇന്ത്യയെ വെള്ളംകുടിപ്പിച്ച ട്രാവിസ് ഹെഡ് (35) ഇന്ത്യയ്ക്ക് വീണ്ടും തലവേദനയാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ആദ്യ പവർപ്ലേയിൽ കൂറ്റൻ അടികളോടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. അര്‍ഷ്‍ദീപിൻ്റെ പന്തിൽ ആരോൺ ഹാര്‍ഡി വിക്കറ്റിൽ കുരുങ്ങിയപ്പോൾ ഇന്ത്യ തിരിച്ചു വന്നു. പുറകെ ഹെഡ്ഡിനെയും ജോഷ് ഇംഗ്ലസിനെയും പുറത്താക്കിയതോടെ ഇന്ത്യ ജയം സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. എന്നാൽ സ്റ്റോയിനിസും ഗ്ലെൻ മാക്സ്‍വെല്ലും ചേർന്നതോടെ ഗ്രൗണ്ടിന് തീപിടിച്ചു.

പുറകെ സ്റ്റോയിനിസിനെയും ടിം ഡേവിനെയും പുറത്താക്കിയ ഇന്ത്യയ്ക്ക് കരിനിഴലായി മാക്സ്‍വെല്‍ മറുവശത്ത് തകർത്ത് പെയ്‌തുകൊണ്ടിരുന്നു. 19ാം ഓവറിൽ മാത്യൂ വേഡ് അക്സറിനെ അടിച്ചുപരത്തിയതോടെ കങ്കാരുക്കൾക്ക് ലക്ഷ്യത്തോട് അടുത്തു. അവസാന ഓവറില്‍ 21 റൺസാണ് ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ വേഡും മാക്‌സ്‌വെല്ലും ചേർന്ന് നാല് ഫോറും ഒരു സിക്‌സുമടക്കം ഒന്നാന്തരം വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി

ആദ്യ ബാറ്റിംഗിൽ റി​തു​രാ​ജി​ന് പു​റ​മെ നാ​യ​ക​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (39), തി​ല​ക് വ​ര്‍മ (31) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. സ്കോ​ര്‍ബോ​ര്‍ഡി​ല്‍ 24 റ​ണ്‍സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍

യ​ശ​സ്വി ജ​യ്സ്വാ​ള്‍ (6), ഇ​ഷാ​ന്‍ കി​ഷ​ന്‍ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന​ഷ്ട​മാ​യി. ര​ണ്ടാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ലാ​ണ് ജ​യ്സ്വാ​ള്‍ മ​ട​ങ്ങു​ന്ന​ത്. ബെ​ഹ്ര​ന്‍ഡോ​ര്‍ഫി​നെ ക്രീ​സ് വി​ട്ട് അ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മാ​ത്യൂ വെ​യ്ഡി​ന് ക്യാ​ച്ച്.

അ​ടു​ത്ത ഓ​വ​റി​ല്‍ കി​ഷ​നും മ​ട​ങ്ങി. റി​ച്ചാ​ര്‍ഡ്സ​ണെ ഓ​ഫ്സൈ​ഡി​ല്‍ ക​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മാ​ര്‍ക​സ് സ്റ്റോ​യി​നി​സ് ക്യാ​ച്ച് ന​ല്‍കു​ക​യാ​യി​രു​ന്നു താ​രം. റ​ണ്‍സൊ​ന്നു​മെ​ടു​ക്കാ​തെ​യാ​യി​രു​ന്നു കി​ഷ​ന്‍റെ മ​ട​ക്കം. എ​ന്നാ​ല്‍, പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ന്‍ സൂ​ര്യ​കു​മാ​ര്‍ അ​ടി​ച്ചു ത​ക​ര്‍ത്ത​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ര്‍ ഉ​യ​ര്‍ന്നു. റി​തു​രാ​ജും വി​ട്ടു​കൊ​ടു​ത്തി​ല്ല.

29 പ​ന്തി​ല്‍ അ​ഞ്ച് ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മു​ള്‍പ്പെ​ടെ 39 റ​ണ്‍സെ​ടു​ത്ത സൂ​ര്യ​യെ ആ​രോ​ണ്‍ ഹാ​ര്‍ഡി, വി​ക്ക​റ്റ് കീ​പ്പ​ര്‍ മാ​ത്യു വെ​യ്ഡി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. റി​തു​രാ​ജി​നൊ​പ്പം 57 റ​ണ്‍സ് സൂ​ര്യ കൂ​ട്ടി​ചേ​ര്‍ത്ത ശേ​ഷ​മാ​ണ് സൂ​ര്യ​യു​ടെ മ​ട​ക്കം. പി​ന്നീ​ടെ​ത്തി​യ തി​ല​ക് വ​ര്‍മ റി​തു​രാ​ജി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. റ​ണ്‍സ് വാ​രി ഇ​രു​വ​രും കു​തി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍ത്തി​യി​ട​ത്തു​നി​ന്നു തു​ട​ങ്ങി​യ റി​തു​രാ​ജ് അ​ടി​ച്ചു ത​ക​ര്‍ത്തു. 52 പ​ന്തി​ല്‍നി​ന്നാ​യി​രു​ന്നു റി​തു​രാ​ജി​ന്‍റെ സെ​ഞ്ചു​റി പി​റ​ന്ന​ത്. തി​ല​ക് - റു​തു​രാ​ജ് സ​ഖ്യം 139 റ​ണ്‍സ് കൂ​ട്ടി​ചേ​ര്‍ത്തു. 57 പ​ന്തു​ക​ള്‍ മാ​ത്രം നേ​രി​ട്ട റു​തു​രാ​ജ് ഏ​ഴ് സി​ക്സും 13 ഫോ​റും​അ​ട​ക്ക​മാ​ണ് 123 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ല് ബൗ​ണ്ട​റി​ക​ള്‍ അ​ടു​ങ്ങു​ന്ന​താ​യി​രു​ന്നു തി​ല​ക് വ​ര്‍മ​യു​ടെ ഇ​ന്നിം​ഗ്സ്. ഗ്ലെ​ന്‍ മാ​ക്സ് വെ​ല്‍ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ല്‍ റി​തു​രാ​ജും തി​ല​കും ചേ​ര്‍ന്ന​ടി​ച്ചു​കൂ​ട്ടി​യ​ത് 30 റ​ണ്‍സാ​ണ്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ട്രാ​വി​സ് ഹെ​ഡ്ഡും ആ​രോ​ണ്‍ ഹാ​ര്‍ഡി​യും ചേ​ര്‍ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ല്‍, ഹാ​ര്‍ഡി​യെ അ​ര്‍ഷ്ദീ​പ്, ഇ​ഷാ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ​വാ​യി. ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് കി​ട്ടു​മ്പോ​ള്‍ ഓ​സ്ട്രേ​ലി​യ 7 ഓ​വ​റി​ല്‍ മൂന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 73 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്.

നേ​ര​ത്തെ,ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്. മു​കേ​ഷ് കു​മാ​റി​ന് പ​ക​രം ആ​വേ​ഷ് ഖാ​ന്‍ ടീ​മി​ലെ​ത്തി. ഓ​സ്ട്രേ​ലി​യ നാ​ല് മാ​റ്റം വ​രു​ത്തി. സ്റ്റീ​വ​ന്‍ സ്മി​ത്ത്, മാ​ത്യൂ ഷോ​ര്‍ട്ട്, സീ​ന്‍ അ​ബോ​ട്ട്, ആ​ഡം സാം​പ എ​ന്നി​വ​ര്‍ക്ക് സ്ഥാ​നം ന​ഷ്ട​മാ​യി. ഡ്രാ​വി​സ് ഹെ​ഡ്, ആ​രോ​ണ്‍ ഹാ​ര്‍ഡി, ജേ​സ​ണ്‍ ബെ​ഹ്ര​ന്‍ഡോ​ര്‍ഫ്, കെ​യ്ന്‍ റി​ച്ചാ​ര്‍ഡ്സ​ണ്‍ എ​ന്നി​വ​രാ​ണ് പ​ക​ര​മെ​ത്തി​യ​ത്.