മാ​ക്സി ഷോ: നെ​ത​ര്‍ല​ന്‍ഡ്സി​നെ​തി​രേ ഓ​സീ​സി​ന് 309 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ ജ​യം

മൂ​ന്നോ​വ​റി​ല്‍ കേ​വ​ലം എ​ട്ട് റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നെ​ത​ര്‍ല​ന്‍ഡ്സി​ന്‍റെ നാ​ല് വി​ക്ക​റ്റ് നേ​ടി​യ ആ​ദം സാം​പ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്
australia vs netherlands
australia vs netherlands
Updated on

ന്യൂ​ഡ​ല്‍ഹി: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് പ​ടു​കൂ​റ്റ​ന്‍ വി​ജ​യം. ലോ​ക​ക​പ്പി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി നേ​ടി​യ ഗ്ലെ​ന്‍ മാ​ക്സ് വെ​ല്ലി​ന്‍റെ​യും ഈ ​ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി നേ​ടി​യ ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങി​ല്‍ 309 റ​ണ്‍സി​നാ​ണ് ഓ​സീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 399 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ നെ​ത​ര്‍ല​ന്‍ഡ്സ് 21 ഓ​വ​റി​ല്‍ 90 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മാ​ക്സ് വെ​ല്‍ കേ​വ​ലം 44 പ​ന്തി​ല്‍ ഒ​മ്പ​ത് ബൗ​ണ്ട​റി​ക​ളു​ടെ​യും എ​ട്ട് സി​ക്സ​റു​ക​ളു​ടെ​യും പി​ന്‍ബ​ല​ത്തി​ല്‍ 106 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ വാ​ര്‍ണ​ര്‍ 93 പ​ന്തി​ല്‍ 11 ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സു​മ​ട​ക്കം 104 റ​ണ്‍സ് നേ​ടി. മാ​ര്‍ന​സ് ലാ​ബു​ഷെ​യ്ന്‍ 47 പ​ന്തി​ല്‍ 62 റ​ണ്‍സു​മെ​ടു​ത്തു.

മൂ​ന്നോ​വ​റി​ല്‍ കേ​വ​ലം എ​ട്ട് റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നെ​ത​ര്‍ല​ന്‍ഡ്സി​ന്‍റെ നാ​ല് വി​ക്ക​റ്റ് നേ​ടി​യ ആ​ദം സാം​പ​യു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍സ് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മി​ച്ച​ല്‍ മാ​ര്‍ഷ് (9) പെ​ട്ടെ​ന്നു മ​ട​ങ്ങി​യെ​ങ്കി​ലും, ഡേ​വി​ഡ് വാ​ര്‍ന​റു​ടെ സെ​ഞ്ചു​റി ഓ​സീ​സി​നു മി​ക​ച്ച അ​ടി​ത്ത​റ ന​ല്‍കി. 93 പ​ന്തി​ല്‍ 104 റ​ണ്‍സാ​ണ് വാ​ര്‍ന​ര്‍ നേ​ടി​യ​ത്. 68 പ​ന്തി​ല്‍ 71 റ​ണ്‍സു​മാ​യി സ്റ്റീ​വ​ന്‍ സ്മി​ത്തും 47 പ​ന്തി​ല്‍ 62 റ​ണ്‍സെ​ടു​ത്ത മാ​ര്‍ന​സ് ല​ബു​ഷെ​യ്നും മി​ക​ച്ച പി​ന്തു​ണ​യും ന​ല്‍കി.

എ​ന്നാ​ല്‍, അ​തി​നു ശേ​ഷ​മെ​ത്തി​യ മാ​ക്സ്വെ​ല്ലി​ന്‍റെ അ​വി​ശ്വ​സ​നീ​യ ഹി​റ്റി​ങ്ങാ​ണ് വ​ലി​യ സ്കോ​റി​നെ വ​മ്പ​ന്‍ സ്കോ​റാ​ക്കി മാ​റ്റി​യ​ത്. ഒ​മ്പ​തു ഫോ​റും എ​ട്ട് സി​ക്സും ഉ​ള്‍പ്പെ​ട്ട​താ​യി​രു​ന്നു മാ​ക്സി​യു​ടെ ഇ​ന്നി​ങ്സ്. പ​ത്തോ​വ​റി​ല്‍ 115 റ​ണ്‍സ് വ​ഴ​ങ്ങി​യ ഡ​ച്ച് ബൗ​ള​ര്‍ ബാ​സ് ഡെ ​ലീ​ഡ് റ​ണ്‍ വ​ഴ​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ഗ്ര​ഹി​ക്കാ​ത്ത റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നെ​ത​ര്‍ല​ന്‍ഡ്സ് തു​ട​ങ്ങി​യ​ത് കൂ​റ്റ​ന്‍ അ​ടി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ വി​ക്രം​ജി​ത്ത് സി​ങ്. എ​ന്നാ​ല്‍, എ​ല്ലാം ത​കി​ടം മ​റി​ഞ്ഞ​ത് വേ​ഗ​ത്തി​ലാ​യി​രു​ന്നു. നെ​ത​ര്‍ല​ന്‍ഡ്സി​ന്‍റെ വീ​ഴ്ച​യ്ക്ക് തു​ട​ക്ക​മി​ട്ട​ത് മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കാ​യി​രു​ന്നു.

അ​ഞ്ചാം ഓ​വ​റി​ലാ​ണ് ഓ​പ്പ​ണ​ര്‍ മാ​ക്സ് ഒ ​ഡ​വൂ​ഡ് പു​റ​ത്താ​കു​ന്ന​ത്. ആ​ദ്യ ര​ണ്ട് പ​ന്തു​ക​ളി​ല്‍ റ​ണ്‍സൊ​ന്നും നേ​ടാ​തി​രു​ന്ന ഡ​വൂ​ഡ് പി​ന്നീ​ടു​ള്ള ര​ണ്ട് പ​ന്തു​ക​ളി​ലും എ​ല്‍ബി​ഡ​ബ്ല്യു അ​പ്പീ​ലു​ക​ളെ അ​തി​ജീ​വി​ച്ചു. എ​ന്നാ​ല്‍, ആ ​ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ വൂ​ഡി​നെ ബൗ​ള്‍ഡാ​ക്കി ഓ​സ്ട്രേ​ലി​യ​യ്ക്ക് സ്റ്റാ​ര്‍ക്ക് ബ്രേ​ക്ത്രൂ സ​മ്മാ​നി​ച്ചു. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ സി​ങ്ങി​നെ റ​ണ്ണൗ​ട്ടാ​ക്കി മാ​ക്സ് വെ​ല്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ വീ​ണ്ടും ഞെ​ട്ടി​ച്ചു. ഫോ​മി​ലു​ണ്ടാ​യി​രു​ന്ന വി​ക്രം​ജി​ത്തി​നെ റ​ണ്ണൗ​ട്ടാ​ക്കി മാ​ക്സ് വെ​ല്ലാ​ണ് നെ​ത​ര്‍ല​ന്‍ഡ്സി​നെ മ​റ്റൊ​രു വീ​ഴ്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

ന്നീ​ട് തി​രി​ച്ചു​വ​രാ​നു​ള്ള ഒ​രു സാ​ധ്യ​ത​യും ന​ല്‍കാ​തെ ഓ​സീ​സ് ബൗ​ള​ര്‍മാ​ര്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ വീ​ഴ്ത്തി. കോ​ളി​ന്‍ ആ​ക്ക​ര്‍മാ​ന്‍ (10), സി​ബ്രാ​ന്‍ഡ് എ​ന്‍ഗ​ല്‍ബ്ര​ച്റ്റ് (11), തേ​ജ നി​ദ​മ​നു​രു (14) എ​ന്നി​വ​രും പു​റ​ത്താ​യി. ഓ​സീ​സി​നാ​യി മി​ച്ച​ല്‍ മാ​ര്‍ഷ് ര​ണ്ടും മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്, ഹെ​യ്സ​ല്‍വു​ഡ്, പാ​റ്റ് ക​മി​ന്‍സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.

Trending

No stories found.

Latest News

No stories found.