പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, ഷഹീന്‍ ഷാ അഫ്രീദിയെ മാറ്റി; പാകിസ്ഥാനെ ഇനി ബാബർ അസം നയിക്കും

ഇനി വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും ബാബറായിരിക്കും പാകിസ്ഥാനെ നയിക്കുക
പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, ഷഹീന്‍ ഷാ അഫ്രീദിയെ മാറ്റി; പാകിസ്ഥാനെ ഇനി ബാബർ അസം നയിക്കും
Updated on

ഇസ്‍ലാമബാദ്: ബാബർ അസം വീണ്ടും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ചുമതലയേറ്റു. ഷഹീന്‍ ഷാ അഫ്രീദിയുടെ മോശം പ്രകടനമാണ് ബാബർ അസമിനെ വീണ്ടും നായകനാക്കുന്നതെന്നാണ് പിസിബിയുടെ വിശദീകരണം. ഇതോടെ ഏകദിന, ട്വന്റി20 ടീമുകളുടെ ചുമതല ഇനി ബാബറിനായിരിക്കും. ഇനി വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും ബാബറായിരിക്കും പാകിസ്ഥാനെ നയിക്കുക. ടെസ്റ്റ് ക്രിക്കറ്റിൽ ഷാൻ മസൂദ് തന്നെ പാക്കിസ്ഥാനെ നയിക്കും.

ഏകദിന ലോകകപ്പിലെ തുടർ പരാജയങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ബാബർ അസമിനെ മൂന്നു ഫോർമാറ്റിലെയും നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പകരം പേസ് ബോളർ ഷഹീന്‍ ഷാ അഫ്രീദി ട്വന്റി20 നായകനായി തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്നതോടെ ബാബറിനെ വീണ്ടും നിയമിക്കാൻ പിസിബി തീരുമാനമെടുക്കുകയായിരുന്നു.

പിസിബി സിലക്ഷൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം ചെയർമാൻ മൊഹ്സിൻ നഖ്‍വി ബാബറിനെ വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിച്ചെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഷഹീൻ അഫ്രീദിക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന പരാതിയുമായി ഷഹീന്റെ ഭാര്യാ പിതാവും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. എന്നാൽ പിസിബി ഇതു പരിഗണിച്ചില്ല.

Trending

No stories found.

Latest News

No stories found.